മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. വെളുത്ത് സുന്ദരമായ മുഖത്തെ നെറ്റിയിൽ ചന്ദനം തൊട്ടിരിക്കുന്നത് അവളുടെ ഐശ്വര്യം ഇരട്ടി ആക്കി. അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു. "എന്താ എങ്ങനെ നോക്കുന്നത്?" ഞാൻ കാറ് മുന്നോട്ടെടുക്കുന്നതിനിടയിൽ പറഞ്ഞു. "അമ്മാവൻ എന്നോട് ഒരു കാര്യം നിന്നോട് ചോദിക്കാൻ പറഞ്ഞു." അവൾ ആകാംഷയോടെ ചോദിച്ചു. "എന്ത്?" "നീ എന്തിനാ വരുന്ന കല്യാണമെല്ലാം മുടക്കുന്നത്?" അവൾ ആലോചിക്കാൻ സമയം എടുക്കാതെ പറഞ്ഞു. "എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് തോന്നിയിട്ട്." "നിന്റെ കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു." "എല്ലാപേരുടെയും കഴിഞ്ഞിട്ടില്ലല്ലോ." "മായ.. എന്നോട് സത്യം പറ.. നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?" അവൾ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. "ഞാൻ ഈ കല്യാണം മുടക്കുന്നത് എന്തിനാണെന്ന് അറിയണമെങ്കിൽ ചേട്ടൻ ഞാൻ ചോദിക്കുന്നതിനു ഉത്തരം തരണം."
എന്താ അവൾ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. "എന്താ.. നീ ചോദിക്ക്." "ചേട്ടന്റെ മനസ്സിൽ എപ്പോഴും അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കാം എന്നുള്ള പ്രതീക്ഷ ഉണ്ടോ?" അവളുടെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക്
ചിരിയാണ് വന്നത്. "ഇന്നലെ കൂടി അവൾ എന്നെ വിളിച്ച് പറഞ്ഞതെ ഉള്ളു വരുന്ന മാർച്ചിൽ അവളുടെ കല്യാണം ആണെന്ന്." അത് കേട്ടപ്പോൾ മായയുടെ മുഖമൊന്ന് പ്രകാശിച്ചു. "അപ്പോൾ ചേട്ടന് അഞ്ജലി ചേച്ചിയെ കല്യാണം കഴിക്കണം എന്നുള്ള ആഗ്രഹം ഇല്ലേ?" "ഇല്ല.." അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് പറഞ്ഞു. "എങ്കിൽ ഞാൻ ഒരു സത്യം പറയാം. എനിക്ക് ചേട്ടനെ ഇഷ്ട്ടമാണ്.. അതുകൊണ്ടാണ് ഞാൻ എനിക്ക് വരുന്ന കല്യാണം മുടക്കിയിരുന്നത്." അവളുടെ ചില വാക്കുകളിലും പ്രവർത്തികളിലും എനിക്കത് ചിലപ്പോഴൊക്കെ തോന്നിയിരുന്നെങ്കിലും അതെന്റെ ഒരു തോന്നൽ മാത്രമായിരിക്കും എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ. "ഇന്ന് ഞാൻ എന്റെ അച്ഛനോട് ഈ ഇഷ്ട്ടതിനെ കുറിച്ച് പറയും.. അച്ഛൻ എതിർക്കില്ല എന്നാണ് എന്റെ പ്രതീക്ഷ, അച്ഛൻ ചേട്ടനോട് സംസാരിക്കുമ്പോൾ ആലോചിച്ച് ഒരു ഉത്തരം പറഞ്ഞാൽ മതി.. ഞാൻ ഒരിക്കലും ചേട്ടൻ എന്നെ തന്നെ കല്യാണം കഴിക്കണം എന്ന് വാശി പിടിക്കതൊന്നും ഇല്ല." എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.. ഞാൻ ഒരിക്കൽ പോലും അവളെക്കുറിച്ച് ആ ഒരു രീതിയിൽ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു