kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
137430
Back18/59Next
വേണ്ട. ഒരു ഫ്രണ്ട് എനിക്ക് ബാംഗ്ലൂർ അവന്റെ ഓഫീസിൽ ജോലി ശരിയാക്കാൻ നോക്കുന്നുണ്ട്." "അങ്ങനെ നല്ല കാര്യം വല്ലോം നോക്ക്." "നിന്നെ ഇന്ത്യ ചുറ്റിക്കാണിക്കാൻ പറ്റിയ പണച്ചാക്കുകളെയൊന്നും ഇതുവരെ കിട്ടിയില്ലെടി?" ഒരു ചിരിയോടെ അവൾ പറഞ്ഞു. "ആരെയും കിട്ടിയില്ലടാ.. ഇനി ജോലിക്ക് കയറുന്ന കമ്പനിയുടെ ഓണറിനു വല്ല മോനും ഉണ്ടോന്നു തിരക്കണം." എനിക്ക് ഒരു ചിരിയോടെ അല്ലാതെ അവളുടെ മറുപടി കേൾക്കാനായില്ല. അവളുടെ വീട്ടിൽ എത്തുമ്പോൾ ‘അമ്മ ഞങ്ങളെയും കാത്ത് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ബാഗുമായി വീടിനുള്ളിലേക്ക് ഞാൻ കയറുന്നതിനിടയിൽ ‘അമ്മ ചോദിച്ചു. "ഇവള് ഓരോ തവണ വരുമ്പോഴും മോനാണല്ലേ ബുദ്ധിമുട്ട്." അതിനുള്ള മറുപടി ദേവികയുടെ വായിൽ നിന്നാണ് വന്നത്. "അവന് എന്ത് ബുദ്ധിമുട്ട്.. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതിന് പകരമായിട്ടല്ലേ ഞാൻ ഓരോതവണ വരുമ്പോഴും അവന് സ്വീറ്റ്‌സ് കൊണ്ട് കൊടുക്കുന്നെ." അതുകേട്ട ‘അമ്മ അവളെ ശാസിച്ചു. "വാങ്ങി കൊടുക്കുന്ന സാധനത്തിന് കണക്ക് പറയുന്നോടി." അമ്മയുടെ രണ്ട് കവിളിലും പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.


"ഞാൻ ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കുന്നെങ്കിൽ അത് ഇവന് മാത്രാമാണ്.. അപ്പോൾ ഞാൻ അതിനിത്തിരി കണക്ക് പറഞ്ഞോട്ടമ്മാ." "ഡീ കൊരങ്ങി.. അപ്പോൾ നിനക്ക് വാങ്ങി തരുന്ന ചോക്ലേറ്റിന്റെ കണക്ക് ഞാൻ ആരോടാ പറയേണ്ടത്?" "അതിന്റെ കണക്കൊന്നും പറഞ്ഞൂടാ.. അതെനിക്ക് നീ സ്നേഹത്തോടെ തരുന്നതാണ്." "അമ്മേ ഇവളോട് പറഞ്ഞ് നിൽക്കുവാൻ എനിക്കാവില്ല.. ഞാൻ ഇറങ്ങുവാ.." ഞാൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു. "സ്വീറ്റ്‌സ് എല്ലാം ബാഗിൽ ഇരിക്കയാ.. എന്നിനി ഒന്നിനും എനിക്ക് വയ്യ. ഒന്ന് കുളിക്കണം കിടക്കണം.. നാളെ നീ ഇങ്ങു വാ, അപ്പോൾ തരാം." അതിന് ശേഷം അവൾ അമ്മയോടായി പറഞ്ഞു. "‘അമ്മ നാളെ ഇവന് ബീഫ് കറി വേണമെന്ന് കാറിൽ വച്ച് പറഞ്ഞു." "ഞാൻ എപ്പോഴാടി പറഞ്ഞത്, നിനക്ക് വേണമെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ." എന്റെയും അമ്മയുടെയും മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു. "നിനക്കായിട്ട് വയ്ക്കുമ്പോൾ ‘അമ്മ കുറച്ചതും കൂടി സ്പെഷ്യൽ ആയിട്ട് വയ്ക്കും, അതാ അങ്ങനെ പറഞ്ഞത്." അമ്മ അവളുടെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു. "നിന്നെ വിളിക്കാൻ ഇവൻ വരും എന്ന് അറിയാവുന്നതുകൊണ്ട് തന്നാണ് നീ ഇത്രേം


© 2025 KambiStory.ml