kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
846910
Back9/24Next
തുറന്നു പറയാൻ അവസരം ഒപ്പിച്ചു തന്നു, പക്ഷെ എനിക്ക് പറയാൻ സാധിച്ചില്ല, പേടി ആയിരുന്നു, അവളുമായി ഇപ്പൊ ഉള്ള ബന്ധം നഷ്ട്ടപ്പെട്ടു പോവുമോ ന്ന് ഉള്ള പേടി. ഈ സമയം കൊണ്ട് ഞാനും അവളും നല്ല രീതിയിൽ അറ്റാച്ച്ഡ് ആയിരുന്നു. അവളുടെ കൂട്ടുകാരികളെക്കാൾ കൂടുതൽ സമയം അവൾ എന്റെ കൂടെ ആയിരുന്നു ചിലവഴിച്ചിരുന്നത്. അവളുടെ ചിരിയും കളിയും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ഇനി അവൾക്ക് ആ തരത്തിൽ ഒരു ഇഷ്ടം ഇല്ലങ്കിൽ ഞാനുമായുള്ള സൗഹൃദം പോലും അവൾ വേണ്ടന്ന് വെച്ചാലോ, അത് എനിക്ക് സഹിക്കാൻ പോലും പറ്റൂല്ല. അത് കൊണ്ട് തന്നെ ആണ് ഞാൻ എന്റെ മനസ്സ് തുറക്കാഞ്ഞത്. ഒരു ദിവസം ലഞ്ച് ബ്രേക്ക്‌ന് ഞാൻ അവളുമായി ലൈബ്രറിയിൽ നിന്ന് ബുക്ക്‌ എടുത്തിട്ട് വരുവായിരുന്നു. "‘ ശില്പ ഒന്ന് നിന്നെ "‘ എന്നൊരു വിളി കെട്ട് ഞങ്ങൾ രണ്ടു പേരും തിരിഞ്ഞു നോക്കി. +2 ന് പഠിക്കുന്ന ചേട്ടന്മാർ ആണ്, അതിൽ ഒരാൾ കൊറേ ആയി ശില്പയുടെ പുറകെ ആയിരുന്നു. "‘ നീ പൊക്കോ ഡാ ‘" അവരിൽ ഒരാൾ എന്നോട് പറഞ്ഞു. അന്നേരം അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു പോവല്ലേ എന്ന ഭാവത്തിൽ നോക്കി. അത്


കണ്ട കൊണ്ടാവാം അവൻ പറഞ്ഞു തുടങ്ങി "‘ എടോ ഞാൻ കുറച്ചായി തന്റെ പുറകെ നടക്കുന്നു, ഇഷ്ടം അല്ലേൽ കാര്യം എന്താണ് എന്ന് എങ്കിലും പറയുമോ?? അല്ലാതെ ഞാൻ തന്റെ പുറകിൽ നിന്ന് മാറില്ല "‘ "‘ ഞാൻ… ഞാൻ വേറെ ഒരാളുമായി ഇഷ്ട്ടത്തിൽ ആണ് "‘ വിക്കി വിക്കി അവൾ അത് പറഞ്ഞപ്പോ ഞാനും അവനും ഒരേ പോലെ ഞെട്ടി. "‘ ആരാ ആൾ "‘ ഞാൻ ചോദിക്കാൻ മടിച്ച ചോദ്യം അവൻ ചോദിച്ചു. അവൾ എന്നെ നോക്കിയിട്ട് ഞാൻ ആണ് ആളെന്ന് പറഞ്ഞു. അത് അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അടവ് ആണെന്ന് അവനും എനിക്കും അപ്പോഴേ മനസ്സിലായി. പക്ഷെ അവളുടെ നാവിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടപ്പോ എന്റെ മനസ്സ് വല്ലാതെ നിറഞ്ഞു. സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ. "‘ നീ ഇവളുമായി റിലേഷനിൽ  ആണോടാ "‘ അവന്റെ കലിപ്പ് നിറഞ്ഞ ശബ്ദം കേട്ടപ്പോഴാ ഞാൻ ആലോചനയിൽ നിന്ന് ഉണർന്നത്. അവന്മാർ എല്ലാരും കലിപ്പിൽ ആയിരുന്നു. അവന്മാരുടെ കയ്യിൽ നിന്ന് ചിലപ്പോ കിട്ടാൻ സാധ്യത ഉണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല. "‘ ഇവന് ആ കാര്യത്തിൽ വലിയ ഉറപ്പ് ഇല്ലാല്ലോ മോളെ "‘  അവന്റ കൂട്ടുകാരിൽ ആരോ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി. ഒന്നും മിണ്ടാതെ


© 2025 KambiStory.ml