വിക്രം…നിങ്ങൾ ഞങ്ങളുടെ ഹൃദയം തകർത്തുവെങ്കിലും….കൺഗ്രാറ്റ്സ്….."
പത്താൻ സൂട്ട് ധരിച്ച നാല്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ജന്റിൽമാൻ അക്ഷയ്‌ക്കു നേരെ കൈനീട്ടി.
"ഞാൻ വാസിം ഖാൻ, ഇതെന്റെ പത്നി ഹെബ." അയാൾ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പരിചയപ്പെടുത്തി.
അവളെ കണ്ടപ്പോൾ അക്ഷയുടെ കണ്ണ് വിടർന്നു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, അവൻ ഒന്ന് ഞെട്ടി എന്ന് പറയുന്നതാവും ശെരി, പാൽ പോലെ വെളുത്ത നിറം, ബ്രൗൺ കളർ തലമുടിയിൽ സ്വർണ വർണ്ണത്തിലുള്ള ഇഴകൾ സുതാര്യമായ തട്ടത്തിനുള്ളിലൂടെ തെളിഞ്ഞു കാണാം, മുപ്പതിൽ താഴെയേ വയസ്സ് തോന്നിക്കുന്നുള്ളൂ, ഉയർന്ന നെറ്റിയും, താടിയെല്ലുകളും, നാസികയും, ചോരച്ചുണ്ടു, നീലക്കണ്ണു..കൊഴുത്ത ശരീരവടിവുകൾ വസ്ത്രത്തിനുള്ളിലൂടെ മനസിലാക്കാം, ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ ‘a total knockout’.
"ഹായ്."
അവൻ അവളെ വന്ദിച്ചു.
ഹെബ ആ പുരുഷ മാണിക്കത്തെ നോക്കി നിന്നു, ടീവിയിൽ കാണുന്നതിനേക്കാളും വളരെ സുന്ദരൻ, ചെമ്പിന്റെ നിറം, മനസ്സിന്റെ ഉള്ളിലേക്ക് ചൂഴ്ന്നു നോക്കുന്ന തീക്ഷണമായ കണ്ണുകൾ, മനം മയക്കുന്ന ചിരി, നീല പാന്റും ജാക്കറ്റും, വെള്ള ഷർട്ട്, ടൈ ഇല്ല…ഒരു
എണ്ണഛായാ ചിത്രം പോലെ മനോഹരൻ!! അവളുടെ അടിവയറ്റിൽ എന്തോ ഇക്കിളിയെടുത്തു….
"ഖാൻ സാബ്, എന്താണ് വിശേഷം? വാസിം ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.
"ആരെ അൽത്താഫ് സാബ്, നിങ്ങളുടെയീ പയ്യൻ ആണ് ഞങ്ങളുടെ പണികഴിച്ചത്, അയാളെ ഒന്ന് അഭിനന്ദിക്കണമല്ലോ…"
ദുബായ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു ക്രിക്കറ്റ് ഭ്രാന്തൻ ഷെയ്ഖ് മുൻകൈ എടുത്താണ് ‘എമിർ കപ്പ്’ സംഘടിപ്പിക്കുന്നത്. വിജയകരമായി മത്സരങ്ങൾ സമാപിച്ചതിന്റെ ആഘോഷം നടക്കുകയാണ് ‘Arabian Oasis’ എന്ന ആ നക്ഷത്ര ഹോട്ടലിൽ.
സ്ഥലത്തെ പ്രധാന ദിവ്യന്മാർ എല്ലാം സന്നിഹിതരാണ്, ഇന്ത്യടേം ടൂർണമെന്റിൽ പങ്കെടുത്ത മറ്റു രാജ്യങ്ങളുടെയും കളിക്കാരും ഒഫീഷ്യൽസും, അറബ് പ്രമാണിമാർ, സ്വദേശികളും വിദേശികളുമായ ബിസിനെസ്സുകാർ, സിനിമ താരങ്ങൾ തുടങ്ങി നാനാതുറകളിൽ പെട്ട വ്യക്തിത്വങ്ങൾ ഹാജരായിരുന്നു…
അറബികൾ സ്ഥലം വിട്ടതോടു കൂടി വെള്ളമടി പാർട്ടി തുടങ്ങി…അറബികൾക്ക് നാലാളറിയേ വെള്ളമടിക്കുന്നതു കുറച്ചിലാണെന്നു തോന്നുന്നു..
പാട്ട്, കൂത്തു, ഡാൻസ്….
എപ്പോളും ഇത്തരം പാർട്ടികളിൽ അക്ഷയ് ലോ പ്രൊഫൈൽ കീപ് ചെയ്യാറാണ്