അവള് പറേവാ ശശി ഇന്നിവിടെ ഈ മുറീ കെടന്നോ, അവക്ക് രാത്രീ അത്രേം വല്യ പെരേ ഒറ്റക്ക് കെടാക്കാന്‍ പേടിയാത്രേ. ആകാരം നമ്മക്ക് രണ്ട് പേര്‍ക്കും കൂട ഇവിടിരുന്നു തിന്നാം എന്നും അവള് പറഞ്ഞു. പെരക്കാത്ത് ഞാന്‍ കെടന്നാ അമ്മ വല്ലോം പറേത്തില്ലേ എന്ന് ചോദിച്ചപ്പം അവള് പറഞ്ഞു അതിനു നമ്മള് പറയാതിരുന്നാ മതിയല്ലോന്ന്. തന്നേവല്ല, അവക്ക് കള്ളുകുടിക്കാന്‍ അറിയത്തില്ല എന്നും അതൊന്നു പടിപ്പിച്ചു കൊടുക്കണവെന്നും കൂടി അവള് പറഞ്ഞപ്പ ഞാനങ്ങു സമ്മതിച്ചു. പഷേ കള്ളുകുടിച്ച വെവരം അമ്മയോട് പറയത്തില്ല എന്ന് അവളെന്നെക്കൊണ്ട് ആണ ഇടീപ്പിച്ചു. അങ്ങനെ ഞാമ്പോയി എന്റെ ചോറും കറീം എടുത്തോണ്ട് വന്നു. അവരട ഊണുമുറി ഈ വീടിനെക്കാ വലുതാ. അവിടെ മേശപ്പൊറത്ത് കള്ളും എറച്ചീം വച്ചിട്ട് അവളെന്നെ വിളിച്ചു. ഇവിടെ വന്നിരി ഇവിടിരുന്നു കുടിച്ചിട്ട് തിന്നാം എന്നവള് പറഞ്ഞു. ഞാനെന്റെ ചോറ് പാത്രം മേശപ്പൊറത്ത് വച്ചട്ട് ഇരുന്നു. ഞാനാദ്യവായിട്ടാ കുടിക്കുന്നെ; അമ്മ എന്നും കുടിക്കും, പഷേ പോകുമ്പം അലമാരീ വച്ചു പൂട്ടിയേച്ചാ പോകുന്നെ എന്നവള്‍ ചിരിച്ചോണ്ട് പറഞ്ഞു. എന്തൊരു
ഫംഗി ആന്നെന്നറിയാവോ അവട ചിരി"
മനോഹരന്‍ വികാരം മൂത്ത് സ്വയം മറന്നിരിക്കുന്ന സമയത്ത് അന്ന് നടന്ന സംഭവങ്ങള്‍ എന്റെ വാക്കുകളിലൂടെ സ്വയം ചിത്രങ്ങളായി മാറി.
പൂനം വോഡ്കയുടെ കുപ്പി എന്റെ മുന്‍പിലേക്ക് നീക്കിവച്ചു.
"കുഞ്ഞിനെ ഞാങ്കുടിപ്പിച്ചു എന്നമ്മ അറിഞ്ഞാലെന്റെ പണി പോം.." പണി പോയാലുള്ള ഗതികേട് നന്നായി അറിയാമായിരുന്ന ഞാന്‍ ചെറിയ ഉള്‍ഭയത്തോടെ പറഞ്ഞു.
"നീ ഒന്ന് പേടിക്കാതിരി. ഞാന്‍ പറയത്തില്ല. പിന്നെന്താ?" അവള്‍ മുഖം ചുളിച്ചു.
അവള്‍ക്ക് പെടിയില്ലെങ്കില്‍ പിന്നെ എനിക്കെന്തോന്ന്? ഞാന്‍ ഗ്ലാസില്‍ ലേശം വോഡ്ക ഒഴിച്ച് അതില്‍ നാരങ്ങ, ഉള്ളി, പച്ചമുളക് എന്നിവ മുറിച്ചിട്ട ശേഷം സോഡാ ചേര്‍ത്ത് അവള്‍ക്ക് നല്‍കി.
"നീ കുടിക്കുന്നില്ലേ?" അവള്‍ ചോദിച്ചു.
"ഇത്രേം കൂടിയ സാനം ഒന്നും ഞാങ്കുടിച്ചിട്ടില്ല..എന്റേല്‍ റമ്മിരിപ്പൊണ്ട്..ഞാമ്പോയി എടുത്തോണ്ട് വരട്ടെ" തല ചൊറിഞ്ഞുകൊണ്ട് ഞാന്‍ ചോദിച്ചു.
"ഞാനിത്രേം കുടിക്കത്തില്ല. നിനക്കൂടെ കുടിക്കാനാ ഇത് വാങ്ങിച്ചേ..ഇതീന്ന് തന്നെ നീയും കുടിക്ക്"
ഉള്ളിലെ സന്തോഷം പുറമേ കാണിക്കാതെ ഞാന്‍ എന്റെ ഗ്ലാസിലേക്കും