അങ്ങനെ എനിക്ക് ബഹ്റിനിൽ ജോലി ശരി ആയി. വലിയ പ്രതീക്ഷകളോടെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഒരു മാർച്ച് മാസം ഞാൻ ഫ്ലൈറ്റ് കേറി. ആദ്യ വിമാന യാത്ര ആയിരുന്നതിനാൽ പരിചയക്കുറവ് ഉണ്ടായിരുന്നു; ചെറിയ പേടിയും.
ബഹ്റിനിൽ വിമാനം ഇറങ്ങിയ ഞാൻ ഇമ്മിഗ്രേഷൻ കഴിഞ്ഞു വെളിയിൽ വന്നു, സമയം രാത്രി പത്തു മണി . ടാക്സി പിടിച്ചു അയാളോട് ഒരു ഹോട്ടൽ ആക്കാൻ പറഞ്ഞു. ഞാൻ ജോലി സ്ഥലത്തിന്റെ അഡ്രസ് അയാളെ കാണിച്ചു അതിനു അടുത്തുള്ള ഒരു ഹോട്ടൽ മതി എന്ന് പറഞ്ഞു. അന്ന് രാത്രി ഗുദൈബിയ എന്ന സ്ഥലത്തു ഒരു ഹോട്ടലിൽ മുപ്പത് ദിനാറിനു മുറി ശരി ആയി . നല്ല വിശപ്പ് ഉണ്ടായിരുന്നു. ഫുഡ് ഓർഡർ ചെയ്ത കഴിച്ചു. പിറ്റേ ദിവസം കാലത് തന്നെ കമ്പനി ഓഫീസിൽ എത്തി ജോയിൻ ചെയ്തു. കൂടെ രണ്ടു മൂന്നു മലയാളികൾ ഉണ്ട്. താമസം അവരൊക്കെ എങ്ങനെ എന്ന് ഞാൻ തിരക്കി. എല്ലാവരും ബചേലർസ് ആണ്. അതുകൊണ്ട് ഏതെങ്കിലും ഫാമിലി ഫ്ലാറ്റുകളിൽ സിംഗിൾ ബെഡ് റൂം ഷെയർ ചെയ്യാറുണ്ട് എന്നും അങ്ങനെ ഷെയറിങ് ഫ്ളാറ്റുകളിലാണ് അവരൊക്കെ താമസം എന്നും പറഞ്ഞു.
വൈകുന്നേരം അവരിൽ ഒരാളുടെ കൂടെ ഞാൻ ഫ്ലാറ്റ് ഷെയറിങ് തിരക്കാൻ ഇറങ്ങി.
ടൗണിൽ ഭിത്തികളിൽ എല്ലാം ഷെയറിങ് ഫ്ലാറ്റ് കോൺടാക്ട് മൊബൈൽ നമ്പറുകൾ വാടക സഹിതം എഴുതി ഒട്ടിച്ചിട്ടുണ്ട്. അതിൽ മലയാളി ഫാമിലി എന്ന് കണ്ട മൂന്നു നാല് ഫ്ലാറ്റ് ഡീറ്റെയിൽസ് എടുത്ത് ഓരോന്ന് ആയി വിളിച്ചു നോക്കി. ചിലതൊക്കെ പോയി നോക്കി. അതിൽ ഒരു ഫ്ലാറ്റ് എനിക്കിഷ്ടമായി. മലയാളി ഫാമിലി. രണ്ടു ബെഡ് റൂം ഹാൾ കിച്ചൻ ഒരു കോമൺ ബാത്ത്. ഫസ്റ്റ് ഫ്ലോർ . വിനയൻ – ചേട്ടൻ മുപ്പത്തഞ്ചു വയസ്സ് കാണും. രേണു – ചേച്ചി മുപ്പത് .
പ്രധാന വാതിൽ തുറന്നു അകത്തു കടന്നാൽ വലതു വശത്തായി എന്റെ മുറിയിലേക്കുള്ള വാതിൽ. അത് കഴിഞ്ഞു നേരെ മുന്നിൽ ഹാൾ തീരുന്നിടത്തു കോറിഡോർ. വലത്തേക്ക് അവരുടെ ബെഡ് റൂം. ഇടത്തേക്ക് കിച്ചൻ. അതിനിടക്ക് ബാത്ത് റൂം.
ഇളം നീല നിറത്തിൽ ചുവരുകൾ. പതിമൂന്നു അടി സമ ചതുരം കാണും മുറിക്ക് . വാതിൽ തുറന്നു നോക്കിയാൽ നേരെ മുന്നിലെ ഭിത്തിയോട് ചേർന്ന് ഒരു കട്ടിൽ, വാതിലിന്റെ വലതു വശത്തായി ഒരു മേശ, അതിൽ പഴയ ഒരു ടിവി, കസേര, അതിന്റെ സൈഡിലായി തുണി വെക്കാൻ ഉള്ള അലമാര. വലതു ഭിത്തിയിൽ ജനൽ ഇടനാഴിയിലേക് തുറക്കുന്ന രീതിയിൽ. സ്ലൈഡിങ് വിൻഡോസ് ആണ്.ഇത്രയുമാണ് മുറി.
വിനയൻ