ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരുന്നു. യാതൊരുവിധ
നീരസവും ആ മുഖത്തു ഇല്ലായിരുന്നു എന്നത്
എനിക്ക് അൽപ്പം ധൈര്യം പകർന്നു.. ഇടയ്ക്ക് എന്നെ തേടിയെത്തിയ അനുവിന്റെ നോട്ടത്തിൽ
‘ഞാനല്ല ‘ എന്ന് പറയാൻ ശ്രമിച്ചപ്പോൾ ആ
മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആശ്വാസത്തിന്റെ
കുളിർക്കാറ്റായിരുന്നു ……
മലയാളം മാഷ് വന്നു കയറിയപ്പോൾ തന്നെ
മുൻ ബഞ്ചിലിരുന്ന ബിജീഷ് ,മാഷിനോട് ഈ കാര്യം പറഞ്ഞു…
"ആരാണ് എഴുതിയതെന്നു അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ ഈ ക്ലാസ്സിൽ ?"
മാഷിന്റെ ചോദ്യം കേട്ടു എല്ലാവരും പരസ്പരം
നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല.. എന്റെ നോട്ടം സനീഷിന്റെ മുഖത്തു പതിഞ്ഞപ്പോൾ അവൻ ഞെട്ടുന്നത് കണ്ടു…
"ഞാനൊന്നുമല്ല" വിളറിയ മുഖത്തെ അപേക്ഷാ ഭാവം കണ്ടു ഞാൻ ഉള്ളിൽ ചിരിച്ചു….
സ്കൂളിൽ കലാവാസനയുള്ളവരെ കണ്ടെത്തു
വാൻ വേണ്ടി കവിത ,കഥാ ,ചിത്രരചന
മത്സരങ്ങൾ നടത്തുന്നു.. അതിൽ വിജയികളാകുന്നവരെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ്… എന്ന അറിയിപ്പ് ക്ലാസ് ലീഡർ അനു തെല്ലുറക്കെ വായിച്ചു ….
അന്നു ഇന്റർവെല്ല് സമയത്ത് അനു എന്റെ
അടുത്തെത്തി, ശബ്ദം താഴ്ത്തിപ്പറഞ്ഞു….
അതേ
.. കവിതാ രചന മത്സരത്തിൽ അച്ചു
പങ്കെടുക്കണം കേട്ടോ …
അതു കേട്ടു ഞാനൊന്ന് ഞെട്ടി …
കവിതയൊന്നും എഴുതാൻ എനിക്കറിയില്ല…
കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട്…
ഒന്നു ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യാം…
പലപ്പോഴും ശ്രമിക്കാറില്ല എന്നതാണ് വസ്തുത…!
അവിശ്വാസം കൊണ്ടോ , ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണയുടെ പട്ടികയിലാക്കുന്നത്…..
എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതി വീണുമൊക്കെ തന്നെയാവും മുന്നോട്ടുപോവുന്നത്..
ക്രമേണയത് നേർദിശയിലേക്ക് വഴി മാറി
സഞ്ചരിക്കുയും ചെയ്യും…….!
"അച്ചൂ….. ജയിക്കാൻ ഒരു നിമിഷം മതി ,
തോൽക്കാൻ മനസ്സില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം……."
തന്നെ കൊണ്ടു പറ്റും അച്ചൂ , താൻ ലൗ ലെറ്ററിൽ
എഴുതുന്ന വരികൾക്ക് ജീവനുണ്ട്…
ആശയം വിത്യാസപ്പെടുത്തിയാൽ മാത്രം മതി ..
എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നടന്നു…!
എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു ,
അനു ആദ്യമായിട്ടൊരു കാര്യം ആവിശ്യപ്പെട്ടതല്ലെ , ഒന്നു ശ്രമിച്ചു നോക്കുന്നതിൽ
തെറ്റില്ലെന്ന് തോന്നി ….
പിന്നീട് കവിത എഴുതുവാനുള്ള ശ്രമങ്ങൾ
തുടങ്ങി