kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
239971
Back5/29Next
പൈപ്പ് വെള്ളവും കുടിച്ച് അരളിമരച്ചോട്ടിലെത്തി.. കുട്ടിക്കൂറാ പൗഡറിന്റെ സുഗന്ധം വീണ്ടും അടുത്തെത്തി….. ഇന്ന് എന്റെ ബെർത്ത് ഡേ ആയിരുന്നു അച്ചൂ.. ഇതാ ..അവൾ ചെറിയവട്ട പാത്രം തന്റെ നേരെ നീട്ടി… "ആഹാ .. ഹാപ്പി ബർത്ത് ഡേ .. അനൂ" നിറഞ്ഞ ചിരിയോടെ ഞാൻ പറഞ്ഞു.. "താങ്ക്സ് ..ഇത് മുഴുവൻ നിനക്കാണ്. പാത്രം വൈകീട്ട് തന്നാൽ മതി ." എന്തെങ്കിലും പറയാൻ തുടങ്ങും മുന്നെ അവൾ നടന്നു നീങ്ങി.. പതിയെ പാത്രം തുറന്നു ചെറിയ പാത്രത്തിൽ കുത്തിനിറച്ച് ഉപ്പുമാവ്…. കുറച്ച് എടുത്തു വായിൽ വച്ചു. സ്വാദ് കാരണമോ, അതോ വിശപ്പോ വീണ്ടും പാത്രത്തിലേയ്ക്ക് കൈ നീണ്ടത് അറിഞ്ഞില്ല… പാത്രംകാലിയായത് പെട്ടെന്നായിരുന്നു…. ഒരേമ്പക്കത്തോടൊപ്പം അറിയാതെ രണ്ടു തുള്ളിക്കണ്ണീരും അടർന്നു വീണത് അപ്പോൾ വീശിയകാറ്റ് പോലുമറിഞ്ഞില്ല …! വെള്ളിക്കൊലുസ്സിന്റെ ചിണുങ്ങൽ അടുത്ത ദിവസവും തന്നെ തേടി എത്തി… വീണ്ടും പാത്രം തന്റെ നേർക്ക് നീണ്ടു.. അന്ന് അനുവിന്റെ, അമ്മയുടെ ജന്മദിനമായിരുന്നു….. ഇത് പതിവായി മാറി..അനുവിന്റെ അയൽവീട്ടിലെ പശുവിന്റെ വരെ ജന്മദിനത്തിന് ഭക്ഷണംവന്നു.. "എന്താ അനു ഇത് ?" ഒരിക്കൽ
തുറന്നു തന്നെ ചോദിച്ചു.. "ആട്ടെ, എല്ലാവർക്കും ലൗ ലെറ്റർ എഴുതികൊടു ക്കുന്ന ഇയാൾക്കു ഇതുവരെ ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ലെ ..?" തന്റെ ചോദ്യത്തെ മറ്റൊരു ചോദ്യംകൊണ്ടവൾ തടഞ്ഞു…. "ഇല്ല ആരോടും അങ്ങിനെയൊന്നും തോന്നിയിട്ടില്ല… എന്റെ പ്രണയം എന്നും.." പാതിയിൽ നിർത്തി…… വിശന്നിരിക്കുന്നവന് പ്രണയമെന്നും രുചിയുള്ള ഭക്ഷണത്തോട് ആണ്, മൗനം വാക്കുകളെ ഉമ്മവച്ചു …. എത്ര വിലക്കിയിട്ടും അനു എന്നും തന്നെ തേടി എത്തി … തന്റെ എതിർപ്പുകളെ ഒരു ചിരിയാൽ നിസ്സഹായനാക്കി.. താൻ ആർക്കും ഒരു ഭാരം ആവരുത് എന്ന ചിന്തയാൽ അരളിച്ചോട്ടിൽ നിന്നും ഇരുപ്പ് മാറ്റി… പക്ഷെ അനു തേടിപ്പിടിച്ചു തന്റെ അടുത്തെത്തി.. ഭക്ഷണപാത്രം നിർബന്ധിച്ചു തന്നെ എൽപ്പിച്ച ശേഷമേ അവൾ മടങ്ങൂ.. അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു…. അന്ന് അവസാന പീരിയഡിൽ പ്യൂൺ ശങ്കരേട്ടൻ ക്ലാസിൽ എത്തി ഹെഡ്മാസ്റ്റർ, റൂമിലേയ്ക്ക് എത്താൻ തന്നോട് ആവിശ്യപ്പെട്ടു…. എന്തോ അപകടം മണത്തു. അല്ലാതെ ഹെഡ്മാസ്റ്റർ തന്നെ മാത്രം ഓഫീസിലേയ്ക്ക് വിളിക്കില്ല… നെഞ്ചിടിപ്പോടെ ഹെഡ്മാസ്റ്റർ റൂമിന്റെ മുന്നിലെത്തി.. അകത്ത് ഹെഡ്മാസ്റ്റർ

© 2024 KambiStory.ml