kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
239171
Back4/29Next
ഇന്നേവരെ തന്റെ പേര് ഉയർന്ന്, വന്നിട്ടില്ല…. സംസാരിക്കാത്തതോ,അതോ ക്ലാസ് ലീഡർ അനു മനപൂർവ്വം ഒഴിവാക്കുന്നതാണോ എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്…. കുട്ടിക്കൂറാ പൗഡറിന്റ സുഗന്ധം….. അനു അരികിലെത്തി എന്ന് മനസ്സിലായപ്പോൾ മുഖമുയർത്തി…. അവൾ നാലായ് മടക്കിയ രണ്ട് പേപ്പർതുണ്ട് തന്റെ മടിയിലേയ്ക്കിട്ടു…. " ഒന്നു വായിച്ചു നോക്കൂ"…. എളിയിൽ കൈ കുത്തി അവൾ മുന്നിൽനിന്നു…. പേപ്പറുകൾ രണ്ടും തുറന്നു നോക്കിയപ്പോൾ തന്നെ, തന്റെ കയ്യക്ഷരംകണ്ടു കാര്യം മനസ്സിലായി… ഞാൻ ആർക്കോ എഴുതിക്കൊടുത്ത ലൗലെറ്ററുകൾ… നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അവൾ കാണാതെ തുടച്ചു…. "ഇത് രണ്ട് ചേട്ടന്മാർ എനിക്ക് തന്നതാണ്. പക്ഷെ, കയ്യക്ഷരം രണ്ടും ഒന്ന് …ആര് എഴുതിയതാണ് എന്ന് മനസ്സിലായി …. ഇത് ഞാൻ ഹെഡ്മാസ്റ്ററെ കാട്ടിയാൽ ചിലപ്പോൾ എഴുതിയവനെയും പൊക്കുമായിരിക്കും .. അവൾ തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു…. അയ്യോ ,ചോദിച്ചപ്പോൾ എഴുതിക്കൊടുത്തന്നേയുള്ളൂ. അല്ലാതെ എനിക്കൊന്നും അറിയില്ല… തന്റെ നിരപരാധിത്വം അറിയിച്ചു…. "ശരി ,ഇനി ആർക്കെങ്കിലും ലൗ ലെറ്റർ എഴുതിക്കൊടുക്കുമ്പോൾ
പെൺകുട്ടിയുടെ പേര് ചോദിക്കണം..കാരണം എനിക്കാണെങ്കിൽ വേണ്ട .. എനിക്ക് വെറെ ആളുണ്ട് അതാണ്.. " അനു ചെറിയ ചിരിയോടെ പറഞ്ഞു…. അതു കേട്ടപ്പോൾ സത്യത്തിൽ ആശ്വാസമല്ല, മറിച്ച് ഉള്ള് നീറുന്ന പോലെ തോന്നി…. ശരി ,ഇതോടെ ലൗ ലെറ്റർ എഴുത്ത് നിർത്തി .. ഒരു ദീർഘനിശ്വാസത്തോടെ തുറന്നു പറഞ്ഞു.. ""ഒരുകാര്യം തുറന്നു സമ്മതിക്കാതിരിക്കാനാവില്ല കേട്ടോ, തന്റെ എഴുത്ത് വായിക്കുന്ന ഏത് പെണ്ണും വീണുപോകും ഉറപ്പ്.. എവിടുന്ന് കിട്ടുന്നെടോ തനിക്ക് ഈ വാക്കുകളെല്ലാം? .."" അവളുടെ കണ്ണുകളിൽ നിറഞ്ഞ അതിശയം വാക്കുകളിലും തെളിഞ്ഞു കണ്ടു… അനു പോയ് മറഞ്ഞിട്ടും അവൾ ഇട്ട് പോയ കുട്ടിക്കൂറാ ടാൽക്കം പൗഡറിന്റെ സുഗന്ധം തന്നെ ചുറ്റിവരിഞ്ഞു നിന്നിരുന്നു… അനുവിനോട് ഇനി എഴുതില്ലെന്ന് പറഞ്ഞെങ്കിലും പിന്നെയും എഴുതി കൊണ്ടേയിരുന്നു. പക്ഷെ പെൺകുട്ടിയുടെ പേര് ചോദിച്ചറിഞ്ഞ ശേഷം മാത്രമാക്കി…. പ്രണയം രണ്ട് മനസ്സിലും തോന്നിക്കഴിഞ്ഞാൽ തല പോയാലും എഴുതിച്ചവൻ ഒരിക്കലും എഴുതിയവന്റെ പേര് പറയില്ലെന്നതിനാൽ പെൺകുട്ടികളാരും അറിയാതെ തന്റെ എഴുത്ത് തുടർന്നു ….. അന്നും എന്നത്തേയും പോലെ

© 2024 KambiStory.ml