പറഞ്ഞു . പിന്നെ പിണക്കം മാറ്റാൻ പുറകിലൂടെ കേട്ടിപ്പിടിച് ചെവിയിൽ ഒരു കടിയും കൊടുത്തു.
" നീ ഒന്ന് പോയൊ അഭി .. ഉള്ള പ്രശ്നം എല്ലാം ഉണ്ടാക്കീട്ട് കൊഞ്ചാൻ വന്നേക്കുന്നു"
ഹാവൂ ‘അമ്മ കൂളായി
" എൻ്റെ ഫോൺ എവിടെ അമ്മെ?"
"ഓഹ് അപ്പൊ അതിൻയിരിന്നു അല്ലെ ഈ കൊഞ്ചൽ"
"പറ അമ്മെ ഞാൻ അവന്മാർക്ക് ഒക്കെ വിളിച്ചു നോക്കട്ടെ.."
"ഫോൺ അച്ഛന്റെ കയ്യിലാ, ഇനി അടുത്തൊന്നും അതിന് കിട്ടും എന്ന വിചാരിക്കണ്ട , ഇന്നലെ രാത്രി ആരോ വിളിച്ചു ഭീക്ഷണി പെടുത്തിയിരിക്കണു , ഞങ്ങൾ ഇന്നലെ ഉറങ്ങിയിട്ടില്ല അറിയോ നിനക്ക്"
" എന്നിട്ട് അച്ഛൻ എവിടെ "
"അച്ഛൻ സ്റ്റേഷനിൽ പോയിരിക്കയാണ്: നിങ്ങളുടെ കോളേജിലെ ഒരുത്തൻ ആശുപത്രിയിൽ ഉണ്ടത്രേ അവൻ നിങ്ങക്കെതിരെ കേസ് കൊടുക്കുമെന്ന് ,അപ്പൊ അത് സംസാരിക്കാൻ പോയിരിക്കയാണു "ഇത് കേട്ടപ്പോ എന്റെ ഗ്യാസ് മൊത്തം പോയിഅപ്പോഴത്തേക്കും അച്ഛൻ വന്നു . എന്നെ ഒരു കലിപ്പ് നോട്ടം നോക്കി സോഫയിൽ ഇരുന്നു.
‘അമ്മ " എന്താ ഉണ്ടായേ , എന്താ മുഖം വല്ലാതെ ഇരിക്കുന്നെ "
കേൾക്കാൻ പോകുന്നത് നല്ല വാർത്ത ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
" എന്ത് പറയാനാ ഇവനൊക്കെ
കാരണം വീട്ടുകാർക്കും നാട്ടുകാർക്കും ഇരിക്കപ്പൊറുതി ഇല്ലാതെ ആയി . ഒരു വിദത്തിലാ ഇവർക്കെതിരെ ഉള്ള കേസ് പിൻവലിപ്പിച്ചത് . "
"പിന്നെന്താ പ്രശ്നം "
"അവരെ തോല്പിച്ചതിനു പകരം ചോദിക്കും എന്നാ പറയുന്നേ. ഒരു മാസം ഇവനെ ഇവ്ട്ന്ന് മാറ്റി നിർത്താനാ പോലീസ് കാര് പറയുന്നത് . കോളേജ് തുറക്കുന്നതിന്റെ മുമ്പേ ഇതിലൊരു തീരുമാനം കാണാൻ നോക്കട്ടെ അല്ലെങ്കി നീ ഇനി ആ കോളേജ് കാണില്ല " മുഖത്തടിച്ച പോലെ ആയിരിന്നു ആ പറച്ചിൽ . അച്ഛൻ അതികം സംസാരിക്കില്ല. പിന്നെ എന്തെങ്കിലും പറഞ്ഞാ അത് അവസാന വാക്കാണ് .
"എന്നാ നമ്മുക്കിവനെ എൻ്റെ തറവാട്ടിലോട്ട് വിട്ടാലോ " അമ്മയുടെ വക അടുത്തത് . ഞാൻ ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു . എനിക്കും ഒരു മാറ്റം വേണം എന്ന പോലെ തോന്നി,പിന്നെ അച്ഛന്റെ മുന്നിൽ നിന്ന് മാറി നികുന്നതാണ് സേഫ്
" ഞാനും അത് തന്നെ ആണ് ആലോചിക്കുന്നത് അതാവുമ്പോ ഒന്നുകൂടി സേഫ് ആണു. പിന്നെ ശങ്കരൻ ഒക്കെ ഉണ്ടല്ലോ അവിടെ " അമ്മക്കു രണ്ട് ആങ്ങളമാരാണ് മൂത്തത് വേണു മാമ പിന്നെ ശങ്കരൻ മാമ പിന്നെ ‘അമ്മ എല്ലാവരും രണ്ടര വയസ്സ് ഇടവിട്ട് ജനിച്ചത് . വേണു മാമന്റേം അമ്മേടേം