രാവിലെ എന്റെ രാജകുമാരിയെ കാണാൻ ഇരുന്നതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. അവളുടെ പേരു പോലും അറിയാൻ എന്നിക്കു സാധിച്ചില്ല. അവളോട് സംസാരിക്കാനുള്ള സൈര്യം വന്നതും ഇല്ല. അവളെ കാണുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടും. ശ്വാസം നിലയ്ക്കും. ശബ്ദം പുറത്തേക്ക് വരാതാകും. അവളാണെങ്കിൽ മുഖമുയർത്താതെ താഴെ നോക്കി നേരെ കോളേജിലേക്ക് നടക്കും. ക്ലാസ്സുകൾ തുടങ്ങാത്തത് കൊണ്ട എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച ചില ആഷ്പുഷ് സുന്ദരിമാരുടെ പേരുകൾ മാത്രമെ ഇതു വരെ പുറത്തു വന്നിട്ടുള്ളൂ.
വ്യാഴാഴ്ചച്ച കാവിലെ ഉത്സവമായത് കൊണ്ട് ഞാൻ കോളേജിൽ പോയില്ല. ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഉള്ളതു കൊണ്ട്. ആ ഭാഗത്ത് നിന്നും വരുന്നവർക്ക് അവധി പോലെ ആയിരുന്നു. അച്ഛൻ ക്ഷേത്രസമിതിയിലും ഉത്സവകമ്മിറ്റിയിലും ഉള്ളത് കൊണ്ട് കാറിനും എന്റെ ബൈക്കിനും പാസ്സ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. സുഭദ്രാമ്മയും മീനുവും മഹിയും രാവിലെ തന്നെ എത്തി. മാധവനിളയപ്പന്റെ രണ്ട് കൊച്ചു കുട്ടികൾ – ആതിരയും അരുണും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. മാധവനിളയപ്പന ജോലിത്തിരക്ക് കാരണം
വരാനാകില്ലത്രേ. ഇളയപ്പന്റെ ഭാര്യ സാവിത്രിയമ്മ രണ്ട് വർഷം മുൻപ് സ്ട്രോക്ക് വന്ന് മരിച്ചു. അതിൽപിന്നെ മാധവനിളയപ്പന്റെ ചിറകൊടിഞ്ഞത് പോലെ ആയി. രാവിലെ മുതൽ വീട്ടിൽ പിള്ളേരുടെ ബഹളം ആയിരുന്നു. മഹിയും അവരുടെ കൂടെ ഓടിക്കളിയും കസർത്തും. മീനു പതിവില്ലാതെ ഒതുങ്ങി ഇരുന്നു. പിള്ളേരു കളിക്കൊന്നും ഇനി താനില്ലെന്ന മട്ടിൽ, ഉത്സവം കുട്ടികൾക്കൊരു വിരുന്നു തന്നെ ആണ്. വീടിനു മുൻപിലൂടെ ഉത്സവത്തിനായി പോകുന്ന ആനകൾ. ഉത്സവത്തിന്റെ മേളം കൊട്ടി വരുന്ന പൂതനും ആണ്ടിയും. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വരുന്ന പറയെടുപ്പ്. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന നെറ്റിപട്ടം കെട്ടിയ ആനകൾ. ഇതൊക്കെ കൂടാതെ വർഷത്തിൽ ചുരുക്കം ഉണ്ടാകുന്ന കണ്ടുമുട്ടൽ. അവർക്കിത് ശരിക്കും ഒരു ഉത്സവം തന്നെയാണ്.
ഉച്ചക്ക് കാവിലേക്കുള്ള എഴുന്നള്ളപ്പിന്റെ കൂടെ എല്ലാവരും കാവിലേക്ക് നടന്നു. ഉത്സവത്തിന്റെ സമയത്ത് കാവിന് ചുറ്റുമുള്ള വയൽ ഉത്സവപ്പറമ്പായി മാറും. ഞാൻ കുറച്ച സമയത്തിന് ശേഷം വീട് പൂട്ടി ബൈക്കും എടുത്ത് വിട്ടു. സുനിലിന് പിന്നെ ഇതിലൊന്നും വലിയ താൽപര്യമില്ല. ഉച്ചവെയിലത്ത്