വക്ര ബുദ്ധി പ്രവർത്തിച്ചു തുടങ്ങി…… അൽപ്പം വളഞ്ഞ വഴിയാണ് ഞാൻ അവലംബിക്കുന്നത് എന്നിരിക്കിലും, അത് എന്റെ ഒരു വാശി കൂടിയായിരുന്നു.
എങ്കിലും എന്തെങ്കിലും സംസാരിക്കണമല്ലോ എന്ന് കരുതി, ഞാൻ ഒരു ചെറിയ ഡയലോഗിൽ ചൂണ്ടയിട്ടു…
"ഹലോ… സുന്ദരീ.".. ( ഞാൻ അവളെ അങ്ങനെ വിളിച്ചു, ശരിയായ പേര്, ഞാൻ ചോദിച്ചുമില്ല, അവൾ പറഞ്ഞുമില്ല…) "ഹലോ… സുന്ദരീ… ഞാൻ അങ്ങോട്ട് വരട്ടെ",..??
"അയ്യോ,.. എന്തിന്.. ? വേണ്ട വേണ്ട.". അതിന് അവൾ പെട്ടെന്ന് തന്നെ പ്രതികരിച്ചു.
"പ്ലീസ്, പ്ലീസ്.. വരട്ടെ….???
"എന്തിന്… വേണ്ടെന്ന് പറഞ്ഞില്ലേ"…
"എനിക്ക്,… എനിക്ക്… നിന്റെ ഈ കരയുന്ന സുന്ദരിയുടെ കവിളിൽ ഒരു മുത്തം കൊടുക്കണം അതിന് വേണ്ടിയാ…
"ചീ… പോ അവിടന്ന്. !!!
"വരട്ടെ..?? മ്മ്…?? വരട്ടെ.??? ഞാൻ ഒരു യാചകനെപോലെ യാചിച്ചു.
"എനിക്ക് അവളെ ചുംബിക്കണം… പ്ലീസ്."..
"വേണ്ട.. വേണ്ട" മിണ്ടാതെ ഇരിക്കവിടെ,..!!
"ഒരു രണ്ട് മിനിറ്റ്… പ്ലീസ്…
വേണ്ട… പ്ലീസ്."
കുരുത്തക്കേടൊന്നും വേണ്ട. അവൾ ഒരുപാട് സ്വരം താഴ്ത്തി തന്നെ പറഞ്ഞു.
"എനിക്ക് വേണം… ഞാൻ വരും"
"ഇപ്പുറത്ത് ഇരിക്കുന്നയാൾ വെരി വെരി ഡെയ്ഞ്ചർ ആണ്, അത് മനസ്സിലാക്കിയാൽ
നന്ന്’, അലമ്പൊന്നും ഉണ്ടാക്കരുത്."
"അതൊന്നും പ്രശ്നമല്ല.".. നിനക്ക് സമ്മതമെങ്കിൽ ഞാൻ വരും "
"മ്മ്മ്.. പിന്നെ… നടക്കുന്ന പണിക്ക് നിന്നാമതി…
"ദേ… ഞാൻ വരുവേ.".. !!! ഞാൻ വെറുതെ ഒരു വാശിക്ക് പറഞ്ഞു.
"മിണ്ടാതിരി അവിടെ, വേണ്ടാത്ത പണിക്ക് നിക്കരുത്." അവൾ വീണ്ടും സ്വരം താഴ്ത്തി പറഞ്ഞു.
മിടുക്കുണ്ടെങ്കിൽ വന്നു കാണിക്ക്."… !!! അവൾ..
"ഓക്കെ… വന്നാൽ എന്ത് തരും."
അതിന് മറുപടിയായി ഒന്നുമുരിയാടാതെ അവൾ കണ്ണുകൾ അടച്ചിരുന്നുറക്കം നടിച്ചു.
ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നും പതുക്കെ താഴോട്ട് ഊർന്നിറങ്ങി നിലത്തിരുന്നു. മലർന്നു കിടന്നു കൊണ്ട് പതുക്കെ മുന്നിലെ സീറ്റിന്റെ അടിഭാഗത്തേക്ക് നുഴഞ്ഞു കയറി ഒരാൾക്ക് കഷ്ടി കടക്കാനുള്ള വഴിയുണ്ട് എന്ന് പറയാം… ആ വഴിയിലൂടെ മെല്ലെ മെല്ലെ ഇഴഞ്ഞു നീങ്ങിയ ഞാൻ അവൾ തൂക്കിയിട്ടിരിക്കുന്ന കാലുകളുടെ നടുവിൽ എത്തിച്ചേർന്നു… കിട്ടിയ അവസരത്തിൽ ഞാൻ അവളുടെ കാൽപ്പാദത്തിൽ പിടിച്ചു മുത്തമിട്ടു… അൽപ്പം പരിഭ്രമിച്ച അവൾ ഞെട്ടിപ്പിടഞ്ഞു കാലുകൾ പൊക്കിപിടിച്ചു എന്തോ അത്ഭുതം കണ്ടത് പോലെ മിഴിച്ചു നോക്കി. ഒട്ടും പ്രതീക്ഷിക്കാത്തത്