ഞാൻ പോകുന്നതിനു മുൻപ് സിസ്റ്റർ സ്നേഹ ഒരു കത്തെനിക്ക് തന്നു. ഞാൻ വീട്ടിലെത്തി കത്തു പൊട്ടിച്ചു വായിച്ചു. ആ മാസം മുപ്പതാം തീയതി ബാംഗ്ലൂരിൽ ചെല്ലാനാണ് എഴുതിയിരിക്കുന്നത്. മുപ്പതാം തീയതിക്കു മുൻപായി എനിക്കൊരു മണിയോഡറും കിട്ടി സിസ്റ്റർ സ്നേഹ മറേറ്റതോ വിലാസം വെച്ച എനിക്കയച്ച മുന്നുന്നു രൂപയുടേതായിരുന്നു അത്. മണിയോഡർ കൂപ്പണിൽ സിസ്റ്ററിന്റെ പേരല്ല, മറേറ്റതോ കള്ളപ്പേരായിരുന്നു. ബേoശ്ശൂർ, ജയനഗർ എന്ന പോസ്റ്റോഫീസ് സീൽ കണ്ടപ്പോൾ എനിക്കു മനസ്സിലായി ഉറവിടം എവിടെ നിന്നായിരിക്കുമെന്ന്.