പറഞ്ഞു.
അമ്പലത്തിന്റെ സമീപത്ത്, മതിലിന് വെളിയിൽ ഏതാനും കടകളുണ്ട്.
മരങ്ങളും.
കണ്ണെത്താദൂരത്തോളമുള്ള വയലുകൾക്ക് മേൽ വെയിൽ നിറഞ്ഞു കിടന്നു.
റിസ്വാൻ ബൈക്ക് മുമ്പോട്ടെടുത്തു.
നാഗാർജ്ജുന ആയുർവേദിക് ഹോസ്‌പിറ്റൽ ആൻഡ് മസ്സാജ് പാർലർ.
സൈൻ ബോഡും വലിയ ഒരു കെട്ടിടവും.
തനി കേരളീയ വാസ്തുശിൽപ്പമാതൃകയിൽ.
വലിയ ഗേറ്റും വിശാലമായ മുറ്റവും.
"ഇന്ന് ആരുമില്ലേ?"
ശൂന്യമായ മുറ്റത്തേക്ക് നോക്കി റസിയ അദ്‌ഭുതത്തോടെ സ്വയം ചോദിച്ചു.
"എന്നും ഒരുപാടാളും വണ്ടിയും ഒക്കെ കാണുന്നതാണല്ലോ,"
അവർ റിസപ്‌ഷനിലേക്ക് കയറി.
അവിടെ ഏകദേശം ഒമ്പതോളം ആളുകൾ ഇരിപ്പുണ്ട്.
"മഹാലക്ഷ്മി ഡോക്റ്റർ ഇന്നില്ലേ?"
കസേരയിലിരുന്നു ഒരു സ്ത്രീയോട് റസിയ ചോദിച്ചു.
"രണ്ടുപേരും ഇല്ല,"
അവർ പറഞ്ഞു.
"നാരായണൻ വൈദ്യരും ഇല്ല മഹാലക്ഷ്മി ഡോക്ട്ടരും ഇല്ല,"
"ങ്ഹേ? ഇല്ലേ?"
അൽപ്പം പരിഭ്രാന്തിയോടെ റസിയ ചോദിച്ചു.
"അതെന്താ?"
"അവർക്ക് ചെറിയ ഒരാക്സിഡന്റ്റ് …ഇന്നലെ കോഴിക്കോട് പോയതാ..അവിടെ ബേബി മെമ്മോറിയലിൽ ഓർത്തോയിലാ..കൊഴപ്പം ഒന്നും ഇല്ല …എന്നാലും ഒരാഴ്ച്ച എങ്കിലും കഴിയും,"
"അപ്പൊ ഇനി
എന്താ ചെയ്യാ റിസ്സൂ?"
റസിയ അവനോട് ചോദിച്ചു.
"ഇവിടെ മോനുണ്ട്… വിമൽ ഡോക്റ്റർ! പുള്ളിയോടൊന്ന് ചോദിക്ക്,"
ആ സ്ത്രീ പറഞ്ഞു.
അപ്പോൾ അകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
വിമൽ.
അതി സുന്ദരൻ.
അരോഗദൃഢഗാത്രൻ.
നല്ല പ്രകാശമുള്ള കണ്ണുകൾ.
ഏറ്റവും ആകർഷണീയം അയാളുടെ അധര ഭംഗിയാണ്.
ഒരു കറുത്ത ടീ ഷർട്ടും ചാരനിറമുള്ള ട്രാക്ക് ജീൻസുമാണ് വേഷം.
"ഇതാ മോൻ..ഒന്ന് ചോദിച്ചു നോക്കിക്കോ,"
ആ സ്ത്രീ വീണ്ടും പറഞ്ഞു.
"സാർ,"
റസിയ അയാളുടെ നേരെ തിരിഞ്ഞു.
അയാൾ അവളെ നോക്കി.
അയാളുടെ കണ്ണുകളിലെ പ്രകാശം ഒന്നുകൂടിക്കൂടിയത് റിസ്വാൻ കണ്ടു.
"പറയൂ,"
അയാൾ റസിയയോട് പറഞ്ഞു.
അവിടെയുണ്ടായിരുന്ന സ്ത്രീകൾ അയാളെ ആരാധനയോടെ നോക്കുന്നത് റിസ്വാൻ കണ്ടു.
റസിയ ബാഗ് തുറന്ന് പ്രിസ്‌ക്രിപ്‌ഷൻ നോട്ട് അയാൾക്ക് കൊടുത്തു.
"ഈശ്വരാ..! ഇത് സീരിയസ് കേസാണല്ലോ!"
അയാൾ മന്ത്രിച്ചു.
റിസ്വാൻ ആകാംക്ഷയോടെ അയാളെ നോക്കി.
"നിങ്ങൾ വരൂ…"
അയാൾ അവളോട് പറഞ്ഞു.
റസിയ റിസ്വാനെ കണ്ണുകൾ കാണിച്ചു.
അവനും അവളോടൊപ്പം വിമലിന്റെ ഓഫിസിലേക്ക് കയറി.
"ഇരിക്ക്…"
ഓഫീസിലെത്തിയപ്പോൾ അയാൾ പറഞ്ഞു.
റസിയ ഇരുന്നു.
റിസ്വാൻ