സമയം ആയപ്പോൾ നിന്നെ ആരേലും കെട്ടാണെങ്കിൽ ഞാനേ കെട്ടൂ എന്നും പറഞ്ഞു ഫോൺ കട്ടാക്കി..
* * * * * * * *
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു. ഇന്ന് ഹന്നയുടെ കല്യാണം ആണ്.. എന്റെയും.
അധികം ആർഭാടം ഒന്നുമില്ല. ചന്ദനക്കളർ മുണ്ടും ഷർട്ടും ഇട്ട് ഞാൻ മുറ്റത്തേക്കിറങ്ങി. പഴയ അംബാസഡർ പൂക്കളൊക്കെ വെച്ച് അലങ്കരിച്ചു മുറ്റത്തു കിടപ്പുണ്ട്. അൻവർ ആണ് വണ്ടി ഓടിക്കുന്നത്. ഞാൻ മുന്നിൽ കേറി ഇരുന്നു. ഹന്ന ഒരു ചുവന്ന ലാച്ച ആണ് ഇട്ടിരിക്കുന്നത്.. തലയിൽ തട്ടമൊക്കെ ഇട്ട് പുത്യെണ്ണായിട്ട്… മതപരമായ ചടങ്ങുകൾ ഇല്ലാതെ ഞാൻ ഹന്നയുടെ കഴുത്തിൽ താലി കെട്ടി. അതിനു ശേഷം ഭക്ഷണം.
അച്ഛനും അമ്മയും അന്ന് ഹന്നയുടെ വീട്ടിൽ എത്തി ഹാജിയാരോടും ഖദീജുമ്മയോടും കല്യാണത്തെ കുറിച്ച് സംസാരിച്ചു. അവർക്ക് എതിർപ്പ് ഒന്നുമില്ല. ആകെ ഉള്ളത് വേറെ മതം ആണെന്ന് മാത്രം ആണ്, പക്ഷെ ഞങ്ങളുടെ സ്നേഹത്തിന്റെയും അവരുടെ സൗഹൃദത്തിന്റെയും മുന്നിൽ അത്
അലിഞ്ഞില്ലാതായി. ആകെ പ്രശ്നം ഹാരിസ് ആയിരുന്നു. അവനെ അച്ഛൻ ഒന്ന് മാറ്റിനിർത്തി സംസാരിച്ചപ്പോൾ അതും ഓക്കേ ആയി. ഇതെല്ലാം ഷെൽഹ പറഞ്ഞപ്പോൾ ഞാൻ ഹാരിസിനെ തിരയുകയായിരുന്നു.
അവന്റെ മുഖത്ത് സന്തോഷം ഇല്ല, ഒരിഷ്ടക്കേടും ഭയവും മാത്രം. അത് ശരിയായിക്കോളും, ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. കല്യാണം പ്രമാണിച്ചു ഷെൽഹയുടെ ഭർത്താവ് വന്നിട്ടുണ്ടായിരുന്നു. ആദ്യമായാണ് അയാളെ കാണുന്നത്. അവൾക്ക് ചേരുന്ന ആള് തന്നെ. പുള്ളിക്ക് എല്ലാ കാര്യങ്ങളും അറിയാം.. സ്റ്റേജിൽ വെച്ച് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു, " ഇനിയെനിക്ക് ഓൾടെ പായാരം കേക്കണ്ടല്ലോ… ഇങ്ങള് പെണ്ണ് കെട്ടിയില്ലാന്നും പറഞ്ഞു ഇടക്കിടക്ക് കരയും.. … ഇപ്പൊ ഓൾടെ പെങ്ങളെ തന്നെ ആയല്ലോ…സമാധാനം ആയി ", ഞങ്ങൾ അളിയന്മാർ ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ്സ് ചെയ്തു.. വീട്ടിലേക്കുള്ള വരവിൽ ഞാൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന അച്ഛനോട് ചോദിച്ചു,
" അച്ഛൻ ഹാരിസിനെ എന്ത് പറഞ്ഞാ സമ്മതിപ്പിച്ചത്?? "
" അത് നീയെന്തിനാ അറിയുന്നത്?? നാളെ നിങ്ങക്കൊരു കുട്ടി ഉണ്ടായി അവർക്ക് ഇത് പോലെ ഒരു ആവശ്യം വരുമ്പോൾ നീ അത് കണ്ടുപിടിക്കും.. "
കൂടുതൽ ഒന്നും ചോദിയ്ക്കാൻ പോയില്ല, പറയില്ല എന്നറിയാം…
എന്നാൽ പിന്നെ അന്ന് ഹാരിസിനോട് പറഞ്ഞത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ??