സമയം ഉച്ച തിരിഞ്ഞ് 3 മണി ആയി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പതിവുപോലെ തിരക്കില്ല. എങ്കിലും ഒരു ജനറൽ ടിക്കറ്റ് എടുത്ത് ഞാൻ ട്രെയിൻ ലക്ഷ്യമാക്കി നടന്നു. ട്രിവാൻഡ്രം ചെന്നൈ മെയിൽ ദാ കിടക്കുന്നു.
അത്യാവശ്യമായി ചെന്നൈ വരെ ഒന്ന് പോകണം. ഫ്രണ്ടിൻറെ ചേച്ചിയുടെ മാര്യേജ്. പുല്ല്, ടിക്കറ്റ് റിസേർവ് ചെയ്താൽ മതിയാരുന്നു. ഞാൻ ഓടി ട്രെയിനിന്റെ ബാക്ക് ബോഗിയിൽ കയറി. ഹോ.. സൈഡ് സീറ്റ് കിട്ടി.
4 പേർക്ക് ഇരിക്കാവുന്ന സീറ്റാണ് അത്. കുറച്ച് നേരം ഞാൻ അവിടെ വിശ്രമിച്ചു. എന്നിട്ട് ബാഗ് സീറ്റിൽ വെച്ചു ഞാൻ മുഖം കഴുകാൻ പോയി. തിരികെ വന്നപ്പോൾ അതാ എൻ്റെ ഓപ്പോസിറ്റ് സീറ്റിൽ ഒരു അച്ഛനും മകളും. അവർ എന്തൊക്കെയോ തമ്മിൽ പറയുന്നുണ്ട്. ഞാൻ പതിയെ പോയി സീറ്റിൽ ഇരുന്നു.
രണ്ടുപേരും എന്നെ ഒന്ന് നോക്കി. ഞാനും ഒന്ന് നോക്കിയിട്ട് കണ്ണ് മാറ്റി. ട്രെയിൻ 3:45 നെ എടുക്കൂ. അത്രയും സമയം എന്ത് ചെയ്യുമെന്ന് ആലോചിച്ചു. പെട്ടെന്ന് അയാൾ ഹാലോ എന്ന് പറഞ്ഞു. ഞാൻ തിരിച്ചും. എങ്ങോട്ടാണെന്ന് ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു.
അവർ നിങ്ങൾ എങ്ങോട്ടാണെന്ന് ഞാനും ചോദിച്ചു. മകൾക്കു ചെന്നൈയിൽ ഒരു കോളേജിൽ
അഡ്മിഷൻ ആയി. അവരുടെ പെങ്ങൾ ആണ് അഡ്മിഷൻ ശരിയാക്കിയത്. അതുകൊണ്ട് അവർ ചെന്നൈയിൽ ഉള്ള പെങ്ങളുടെ വീട്ടിൽ പോകുകയാണ്.
ഞാൻ വിൻഡോ സീറ്റിൽ ഇരിക്കുന്ന കുട്ടിയെ ഒന്ന് ശ്രദ്ധിച്ചു. നല്ല ഐശ്വര്യം ഉള്ള മുഖം. ഉയരം അല്പം കുറവാണ്. ഉയരത്തിനൊത്തുള്ള വണ്ണം. പല്ലിൽ റിമൂവബിൾ ക്ലിപ്പ് ഇട്ടിട്ടുണ്ട്. മൊത്തത്തിൽ ഒരു കൊച്ചു സുന്ദരി.
ഒറ്റനോട്ടത്തിൽ എനിക്ക് അവളോട് പ്രേമം തോന്നി. എന്തോ ആദ്യ കാഴ്ച്ചയിൽ തന്നെ അവൾ എൻ്റെ മനസ്സ് കീഴടക്കി. അപ്പോഴും അയാൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
അയാൾ എക്സ് മിലിട്ടറി ആണെന്ന് അയാളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി. ഇതിനി എത്ര നേരം സഹിക്കണം എന്ന് ഞാൻ മനസ്സിൽ ഓർത്തു.
ഞാൻ ആനന്ദ്. ഫൈനൽ ഇയർ ബിടെക് വിദ്യാർത്ഥിയാണ്. ഏകദേശം അഞ്ചര അടി പൊക്കം. ആവശ്യത്തിന് വണ്ണം. കുറച്ചു സൗന്ദര്യം ഒക്കെ ആയി ഒരു പയ്യൻ.
കണ്ടാൽ കുറച്ച് പക്വത തോന്നിക്കുന്നതുകൊണ്ട് പലയിടത്തും ഞാൻ രക്ഷപെടാറുണ്ട്. ഞാൻ അയാളുടെ കഥ കേട്ടുകൊണ്ടിരുന്നു. വണ്ടിയിൽ കുറച്ച് പേർ കയറി. പക്ഷെ ആ കുട്ടി ആരെയും ശ്രദ്ധിക്കുന്നില്ല.
സമയം പോയിക്കൊണ്ടേയിരുന്നു. അങ്ങനെ