പോലെ സിവിൽ സർവീസ് എടുക്കണം എന്നും പറഞ്ഞു നടക്കാണ്. വീട്ടിലെത്തിയപ്പോൾ അമ്മാവൻ ഇല്ല. പതുക്കെ അമ്മായിയുടെ മടിയിൽ കിടന്നു കഥകൾ ഒക്കെ പറഞ്ഞു. ഒന്നും ഒളിച്ചു വെക്കാതെ…പണ്ട് ഷെൽഹയും ആയിരുന്ന ബന്ധവും, പ്രശ്നങ്ങൾ വിചാരിച്ചു ഞങ്ങൾ പിരിഞ്ഞതും ഹന്നയെ കണ്ടതും എല്ലാം… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ ചെറിയൊരു നനവുണ്ടായിരുന്നു. എന്റെ തലമുടിയിലൂടെ കയ്യോടിച്ചുകൊണ്ട് അമ്മായി ഇരുന്നു. അമ്മായിക്കും എന്ത് പറയണം എന്നറിയില്ല. അമ്മു ഇതെല്ലാം കേട്ട് എന്നെ സപ്പോർട് ചെയ്തു.
അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ വേണ്ടത്. ഇനി അവൾക്ക് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവളെ സപ്പോർട് ചെയ്യണം..അതിനായിരിക്കും അവൾ ഇപ്പോഴേ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത്.
അമ്മായി ഏതായാലും അമ്മാവനോടും അമ്മയോടും സംസാരിക്കാം എന്നേറ്റു. പക്ഷെ അച്ഛനോട് പറയാൻ പേടി ആണ്. അത് അമ്മയെക്കൊണ്ട് സംസാരിപ്പിക്കാം എന്ന് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖം ശരിക്ക് പഠിക്കാൻ തുടങ്ങി. പക്ഷെ ഒരു ഭാവ വ്യത്യാസവും ഇല്ല.. ഞാൻ അമ്മായിയോട് ചോദിച്ചപ്പോൾ
എല്ലാവരും കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്. എന്നാൽ എന്നോടൊന്നും ചോദിക്കുന്നില്ല. ഒരു ദിവസം സന്ധ്യക്ക് റൂമിൽ ഇരിക്കുമ്പോൾ അച്ഛൻ ഉമ്മറത്തേക്ക് വിളിപ്പിച്ചു. ഹന്നയെ കുറിച്ചാവും സംസാരിക്കുന്നത് എന്ന് മനസിലാക്കി ഒരല്പ്പം ടെൻഷനോടെ ആണ് ഞാൻ അങ്ങോട്ട് ചെന്നത്. ചെന്ന പാടെ അച്ഛൻ ഒരു കല്യാണക്കത്ത് ആണ് എന്റെ നേരെ നീട്ടിയത്…
ഹന്നാ വെഡ്‌സ് ഫഹദ്.
എന്റെ കണ്ണിൽ ഇരുട്ട് കേറി.. അടുത്ത ആഴ്ച്ച ആണ് കല്യാണം. ഇത് വരെ ഹന്ന ഇതറിഞ്ഞില്ലേ?? രണ്ടു ദിവസം ആയി അവളെ കണ്ടിട്ട്… ഫോൺ വിളിച്ചപ്പോൾ ഫോൺ ഓഫ്.. ഞാൻ വേഗം ഷെൽഹയെ വിളിച്ചു. സംഗതി സത്യം ആണ്.. ഞങ്ങൾ തമ്മിലുള്ള കാര്യം സംസാരിക്കാൻ അച്ഛനും അമ്മാവനും സാഹിബിന്റെ വീട്ടിൽ ചെന്നിരുന്നു. ഒറ്റ മോനല്ലേ, അവന്റെ ആഗ്രഹം നടക്കട്ടെ എന്ന് വിചാരിച്ചായിരിക്കും. എന്നാൽ സാഹിബിന്റെ മുന്നിൽ വെച്ച് തന്നെ ആൺമക്കൾ രണ്ടാളും അച്ഛനെയും അമ്മാവനെയും നാണം കെടുത്തി വിട്ടു. ഇതൊന്നും ഞാൻ അറിഞ്ഞില്ല..
" നീയെന്താടീ നായീന്റെ മോളെ ഇതൊക്കെ അറിഞ്ഞിട്ട് എന്നോട് പറയാഞ്ഞത്?? ", ഞാൻ ഷെൽഹയോട് പൊട്ടിത്തെറിച്ചു. അപ്പോഴേക്കും ഫോൺ വേറാരൊ