ഓഫീസറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പെൺകുട്ടികൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാൻ വന്നത്. അതിലൊരാൾ ഹന്ന ആണ്.. കൂടെ ഉള്ളത് ഫ്രണ്ട് ആണ്, എന്തോ എക്സാം അപ്ലിക്കേഷൻ ആണ്..അതിന്റെ കൂടെ വെക്കാൻ മാർക്ക് ലിസ്റ്റ് അറ്റെസ്റ് ചെയ്യാൻ.. അവസാന ദിവസം ആയി. കോളേജ് ഇല്ലാത്തത് കൊണ്ടാണ് ഇവിടേക്ക് വന്നത് എന്നൊക്കെ പറഞ്ഞു. വെറുതെ മാർക്ക് ലിസ്റ്റ് ഒക്കെ എടുത്തു നോക്കി.. എന്നെ പോലെ അല്ല, ഇഷ്ടം പോലെ സപ്ലി ഒക്കെ അടിച്ചിട്ടുണ്ട്. ഡിഗ്രി ഫൈനൽ ഇയർ ആയപ്പോഴേക്കും പത്തു പന്ത്രണ്ട് മാർക്ക് ലിസ്റ്റ് ഉണ്ട് എല്ലാം കൂടെ… ഇനി ഇതെല്ലം കൂടി ഒരു മാർക്ക് ലിസ്റ്റ് ആക്കാൻ യൂണിവേഴ്‌സിറ്റിയിൽ കേറി ഇറങ്ങണം.. പാവം കൃഷി ഓഫിസർ എല്ലാ മാർക്ക് ലിസ്റ്റിലും ഒപ്പിടുന്നുണ്ട്. ഞാൻ മാർക്ക് ലിസ്റ്റ് എടുത്ത് നോക്കുന്നത് കണ്ടിട്ട് അവൾ ചമ്മി നാറി നിൽക്കുന്നുണ്ട്. അവിടെ നിന്ന് ഒന്നിച്ചാണ് ഇറങ്ങിയത്, അടുത്തുള്ള കടയിൽ കേറി ജ്യൂസ് കുടിച്ചു. അവൾ നന്നായിട്ട് സംസാരിക്കുന്നുണ്ട്. എനിക്കാണ് പറയാൻ ഒന്നും ഇല്ലാത്തത്.. അന്ന് ഒറ്റക്ക് വന്നതിനു ഉമ്മ ചീത്ത പറഞ്ഞപ്പോൾ എന്നെ
കാണിച്ചു കൊടുത്തതോടെ ചീത്ത നിർത്തി എന്ന് പറഞ്ഞു.. അല്ലെങ്കിൽ ആണുങ്ങളോട് സംസാരിക്കുന്നത് കണ്ടാൽ ചീത്ത പറയുന്ന ആളാണ്, എന്നെ കണ്ടപ്പോൾ ചീത്ത പറയാഞ്ഞത് എന്ന് പറഞ്ഞു. അല്ലെങ്കിലും ലക്ഷ്മിയുടെ മോൻ കൊണ്ടുവിട്ടതിനു ഖദീജുമ്മ അവളെ വഴക്ക് പറയില്ലല്ലോ…
അധികം ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ പല സ്ഥലത്തു വെച്ചും കണ്ടു മുട്ടാൻ തുടങ്ങി.. യാദൃശ്ചികം ആണോ അല്ലയോ എന്നറിയില്ല. ചിലപ്പോൾ ഇതിനു മുമ്പും ഞങ്ങൾ കാണുന്നുണ്ടായിരിക്കും, അന്ന് പരിചയം ഇല്ലാത്തത് കൊണ്ടാവും മിണ്ടാത്തതും ശ്രദ്ധിക്കാത്തതും. പതിയെ എനിക്ക് അവളോട് ഒരു ഇഷ്ടം
തോന്നാൻ തുടങ്ങി. അവളെ ഇടക്കിടക്ക് കാണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പക്ഷെ ഷെൽഹയുടെ അനിയത്തി എന്ന ചിന്ത ഉള്ളത് കൊണ്ട് കൂടുതൽ ചിന്തിക്കാൻ ഞാൻ മുതിർന്നില്ല. അവൾക്കും അത് പോലെ ആണെന്ന് തോന്നുന്നു. എന്നോട് സംസാരിക്കുമ്പോൾ പലപ്പോഴും ആ കണ്ണുകൾ വിടരുന്നതു കാണാം. മുഖത്തു നോക്കാതെ ചുണ്ടിൽ എപ്പോഴും ഒരു ചിരി ഒളിപ്പിച്ചാണ് അവൾ സംസാരിക്കാറ്.. ഇടക്ക് ആ ഇഷ്ടം കൈവിട്ടുപോവുന്നുണ്ടോ