kambi story, kambi kathakal

Home

Category

ശ്രീജയുടെ ലോക്ക്ഡൗൺ അനുഭവം

By മന്ദന്‍ രാജാ
On 27-10-2022
1083380
Back8/24Next
ശനിയാഴ്ച ഉച്ച വരെയേ ഉള്ളൂ . മെഡിക്കൽ താമസിച്ചാൽ മോള് വിളിച്ചാൽ മതി .അല്ലേൽ നമുക്കൊന്നിച്ചു ഉച്ചക്ക് പോകാം . ഇന്ന് അച്ഛൻ വരും " വെള്ളിയാഴ്ചത്തെ ഇന്റർവ്യൂവും പാസായി ശനിയാഴ്ച മെഡിക്കലിന് ഇറക്കി വിട്ടിട്ട് വിജയ പറഞ്ഞപ്പോൾ ശ്രീജയുടെ ഉള്ളൊന്ന് ആളി . അമ്മ പാവമാണ് . നാക്കിന് എല്ലില്ലാതെ സംസാരിക്കുമെന്നെ ഉള്ളൂ ..അച്ഛൻ എങ്ങനെയാണാവോ … ഇച്ചിരിയില്ലാത്ത റൂമിൽ അച്ഛനെ അഭിമുഖീകരിക്കാനാവാതെ പറ്റുകയുമില്ല . വിജയ ഉച്ചയായപ്പോൾ വിളിച്ചപ്പോഴും ശ്രീജയുടെ മെഡിക്കൽ കഴിഞ്ഞിട്ടില്ലായിരുന്നു . വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കഴിഞ്ഞെന്ന് വിജയയെ വിളിച്ചു പറഞ്ഞപ്പോൾ താഴേക്ക് പോരാൻ പറഞ്ഞതനുസരിച്ചു ഹോട്ടലിന് വെളിയിൽ വന്ന ശ്രീജ തന്റെ അടുത്തേക്ക് വരുന്ന അച്ഛനെ കണ്ട് അമ്പരന്നു . "‘ മനസ്സിലായോ മോളെ … ഹ ഹ ഹ "‘ കയ്യിൽ പിടിച്ചിട്ട് ചിരിച്ചോണ്ട് കെട്ടിപ്പിടിച്ചപ്പോൾ ശ്രീജ ചമ്മലോടെ നിന്നു . " അവള് ഫോട്ടോ അയച്ചു തന്നാരുന്നു . അങ്ങനെ നിന്നെ മനസിലായി . എന്തേലും വാങ്ങാനുണ്ടോയെന്ന് വിളിച്ചു ചോദിച്ചപ്പോഴാ അവള് നിന്നെ കൂട്ടാൻ ഇറങ്ങുവാന്ന് പറഞ്ഞെ . ഇനിയവള്


വരണ്ടല്ലോ … മോള് വാ … ബോംബയൊക്കെ ഇഷ്ടപ്പെട്ടോ . ഇപ്പൊ മുംബൈ ..എന്നാലും എന്റെ വായിൽ ബോംബെന്നെ വരൂ .. വർഷങ്ങളായില്ലേ ഇവിടെ .."‘ തിരക്കിനിടയിലൂടെ നടക്കുമ്പോൾ കൊച്ചുകുട്ടികളോടെന്നെ പോലെ കൈപിടിച്ച് , ഓരോ കാര്യങ്ങളും പറഞ്ഞു നടക്കുന്ന അച്ഛനെ കണ്ട് ശ്രീജ അത്ഭുതപ്പെട്ടു "‘ മോൾക്കെന്തെലും വേണോ …"" "‘ഹേയ് വേണ്ടച്ഛാ "‘ അതിനോടകം തന്നെ ശ്രീജക്കയാൾ പല തരം മിട്ടായികളും ഒക്കെ വാങ്ങി കൊടുത്തിരുന്നു . "‘ നല്ല ബിരിയാണിക്കടയാ , നൂഡിൽസും പറഞ്ഞിട്ടുണ്ട് . അവളോട് ഫുഡൊന്നും ഉണ്ടക്കണ്ടായെന്നു പറഞ്ഞിട്ടുണ്ട് . മോളിവിടെ നിക്ക് , അച്ഛനിപ്പോ വരാം "" ശ്രീജയെ ബിരിയാണിക്കടയുടെ മുന്നിൽ നിർത്തിയിട്ട് വാസുദേവൻ മുങ്ങിയപ്പോൾ അവൾ അച്ഛൻ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കി , വൈൻ ഷോപ്പിലേക്ക് കയറുമ്പോൾ തിരിഞ്ഞു താൻ കാണുന്നുണ്ടോയെന്ന് നോക്കുന്ന വാസുദേവൻ കണ്ടപ്പോൾ ഉള്ളിൽ ചിരിച്ചു കൊണ്ടവൾ നോട്ടം മാറ്റി "‘ഞാൻ കണ്ടു …"" ചിരിച്ചോണ്ട് കുപ്പി മറച്ചുപിടിച്ചു വരുന്ന വാസുദേവന്റെ നേരെ നോക്കിയവൾ ചിരിച്ചു . "‘ ഹഹ ഹ .,. ഈ ശനിയും ഞായറുമെ ഉള്ളൂ മോളെ ,, അവള് അല്ലാതെ സമ്മതിക്കില്ല


© 2025 KambiStory.ml