അത്രയും പറഞ്ഞ് അയാള്‍ പൊട്ടിക്കരഞ്ഞു. അയാളുടെ നരച്ച താടിയിലൂടെ കണ്ണീര്‍ ചാലുകള്‍ അരിച്ചിറങ്ങുന്നത് കണ്ട് രമ്യയ്ക്ക് സങ്കടമായി. ഈ സമയം രാജീവിന്റെ ഫോണ്‍ വന്നു.
‘ഞാനും രാധേച്ചിയും കാസീംക്കായുടെ വീട്ടിലെത്തി ചേട്ടാ… ഇനി കഴിച്ചിട്ട് ഉറങ്ങണം…’ രമ്യയുടെ ഫോണ്‍ സംഭാഷണം കേട്ട കാസീംറാവുത്തറുടെ മനസ്സില്‍ പച്ചലൈറ്റ്കത്തി… പെണ്ണ് പകുതി തന്റെ ട്രാക്കില്‍ വീണു കഴിഞ്ഞു.
രമ്യ ഫോണ്‍ വെച്ചിട്ട് വന്നപ്പോള്‍ കാസീംറാവുത്തര്‍ ഏങ്ങലടിച്ചു കരഞ്ഞു പറഞ്ഞു.
‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സക്കീന വീണ്ടും ഇവിടെ വന്നപോലെ…’
അയാള്‍ അത് പറയുമ്പോള്‍ രമ്യ ദൈന്യതയോടെ അയാളെ നോക്കി. പാവം ഇത്ര വര്‍ഷമായിട്ടും മരിച്ചുപോയ ഭാര്യയോടുള്ള സ്‌നേഹം…
‘ സക്കീനാത്ത പാവമായിരുന്നോ…’
‘പാവം മാത്രമല്ല നിന്റെ അതേ സംസാരം…. ചിരി… രമ്യാ എനിക്ക് നിന്നില്‍ സക്കീനയെ കാണാം…. പടച്ചോനെന്റെ പ്രാര്‍ത്ഥനകേട്ടാ സക്കീനയായി നിന്നെ ഇവിടെ കൊണ്ടാക്കിയത്…’ അയാളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ രമ്യയുടെ വയറ്റിലൊരു കൊള്ളിയാന്‍ മിന്നി….
അതിലെന്തോ പന്തികേടുണ്ടല്ലോ….
പക്ഷെ
അവള്‍ സ്വയം ആശ്വസിച്ചു… എത്രയായലും അറുപത് കഴിഞ്ഞൊരു വൃദ്ധനല്ലേ… താനെന്തിന് പേടിക്കണം…
ചപ്പാത്തിയും ചിക്കന്‍ ഫ്രൈയുമാണ് കാസീംറാവുത്തര്‍ വാങ്ങിക്കൊണ്ടുവന്നത്. അയാളത് ഡൈനിംഗ് ടേബിളില്‍ പാത്രങ്ങളിലേക്ക് പകര്‍ന്ന് വെച്ചു. രമ്യ അപ്പോഴേക്കും കുളിച്ച് സക്കീനയുടെയുടം പച്ചനിറത്തിലുള്ള ചുരിദാറും ഇട്ടുവന്നു. അവള്‍ക്ക് നല്ലഭയമുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. മേശമേല്‍ ഇരിക്കുന്ന ചപ്പാത്തിയും ചിക്കന്‍ഫ്രൈയും കണ്ടപ്പോള്‍ വിശപ്പിന്റെ വികാരമായിരുന്നു അവളില്‍ ഉടലെടുത്തത്.
‘കഴിക്ക് കഴിക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം…’ കാസീം റാവുത്തര്‍ പറഞ്ഞു.
‘വേണ്ടാ… കാസീംക്കാകൂടി വന്നിട്ട് കഴിക്കാം…’ രമ്യ പറഞ്ഞപ്പോള്‍ കാസീംറാവുത്തറുടെ ഭാവം പെട്ടെന്ന് മാറി. അയാള്‍ സങ്കടം അഭിനയിച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരിനിന്നു.
‘എന്താ കാസീംക്കാ എന്താ…’
‘ഒന്നുമില്ല രമ്യക്കൊച്ചേ… ഞാനെന്റെ സക്കീനയെ ഓര്‍ത്തുപോയി… അവളും ഇങ്ങനാരുന്നു… ഞാന്‍ കുളിച്ചിട്ട് വരുന്നതും നോക്കി ഡൈനിംഗ് ടേബിളില്‍ കഴിക്കാതെയിരിക്കുമായിരുന്നു…’