വിമല അമ്മായി പൂനയിലാണു താമസിക്കുന്നത് എന്റെ അഛന്റെ കുഞ്ഞമ്മയുടെ മകളാണു അവർ. ചെറുപ്പത്തിലെ അവരെ കല്യാണം കഴിപ്പിച്ചു വിട്ടു. അവരുടെ ഭർത്താവിനു പൂനയിൽ റ്റയർ റിപ്പയറിങാണു പണി. ഒരിക്കൽ ലോറിയിൽ നിന്നിറക്കിയ ട്രയർ ഉരുണ്ട് അമ്മാവന്റെ പുറത്തു വന്നു കയറി ആൾ ക്ലോസായി. അതിൽ പിന്നെ ആ ടയർ കമ്പനി നോക്കി അവിടെ തന്നെ കഴിയുകയാണു വിമല അമ്മായി. മറാട്ടികളാണു കടയിലെ ജോലിക്കാർ. മലയാളികൾ അമ്മായിയെ പറ്റിച്ചു കൊണ്ടുപോയ ചരിത്രം ഉള്ളതിനാൽ മലയാളികളെ അധികം കടയിൽ നിർത്തിയിട്ടില്ല. അമ്മായിക്കു ഒരു മകളും മകനും ഉണ്ട്. അവർ എഞ്ചിനീയറിങിനു പഠിക്കാനായി ഉഡുപ്പിയിലാണു താമസിക്കുന്നത്. ഞാൻ ഒരു ഇന്ററ്യവിനായി പുനക്കടുത്തുള്ള പിമ്പി എന്ന സ്ഥലത്തു പോകേണ്ടി വന്നു.
അതിനാൽ രണ്ടു മൂന്നു ദിവസം നേരത്തെ തന്നെ പുനക്കു പുറപ്പെട്ടു. ടയർ കടയെന്നു പറഞ്ഞാൽ കൂടുതലും റോഡിലാണു പണി. ഒരു കോണിപ്പടിയാണു ഷോപ്പ. അതെപ്പോൾ വേണേലും ഇടിഞ്ഞു വീഴാം. ആ സ്ഥലത്തിരിക്കാനായി ശിവസേനക്കും മറ്റും മാസം പതിനായിരം രൂപ കൊടുക്കണമന്റെത്. കുറെ രണ്ടു നില ഫ്ളാറ്റുകൾ ഉള്ള ഒരു കോളനിയിലാണു അമ്മായി
താമസിക്കുന്നത്. ഞാൻ ചെന്നപ്പോൾ അമ്മായി മാത്രമെ അവിടെ ഉണ്ടായിരുന്നുള്ള. പെട്ടിയും തുക്കി ഞാൻ രണ്ടു മൂന്നു പ്രാവശ്യം കോളിങ് ബെല്ലടിച്ചിട്ടാണു അമ്മായി വന്നു കതകു തുറന്നത്.
വണ്ടി അന്നു ലേറ്റായിരുന്നു വഴിയിൽ മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. അതിനാൽ ഞാൻ ഫ്ളാറ്റിൽ എത്തിയപ്പോൾ മണി ഒമ്പതു കഴിഞ്ഞു. പൂന കന്റോണ്മെന്റിലാണു അമ്മായി താമസിക്കുന്നത് കുറെ മഞ്ഞക്കെട്ടിടങ്ങൾ ഒരു ചേലുമില്ലാതെ നിലകൊള്ളുന്നു. സിമററിട്ട പടികൾ പൊടിഞ്ഞു തുടങ്ങി. പെട്ടിയും നാട്ടിൽ നിന്നു തന്നു വിട്ട തേങ്ങ, ചക്ക മാങ്ന ഇത്യാദികളുമായി ഞാൻ വിഷമിച്ചു. അമ്മായി കതകു തുറന്നപ്പോഴാണു ആശ്വാസമായത്, "നീ നാളെ വരുമെന്നല്ലെ പറഞ്ഞത്? അമ്മായി അത്ര താൽപ്പര്യമില്ലാതെ ചോദിച്ചു. അതു സ്വാഭാവികം. എന്റെ അമ്മയും അമ്മായിയും അത്ര കോളൊന്നുമല്ല.
പിന്നെ ഞാൻ ബോംബെയ് പൂന ഒക്കെ പോകുമ്പോൾ കയറി അമ്മായിയുമായി പരിചയം നില നിർത്തുന്നതുകൊണ്ടാണു അവർ എന്നെ സ്വീകരിച്ചതു തബ, അതിനാൽ എനിക്കവരുടെ നിസ്സംഗതയിലോ താൽപ്പര്യമില്ലായ്മയിലോ കുറ്റം തോന്നിയില്ല ‘ അല്ലമ്മായീ, ഇന്നലെയായിരുന്നു വണ്ടി