"നീ ഒരുങ്ങിയോ ഷൈജൂ?" സാരിയുടുക്കുന്നതിനിടയിൽ റോസിലി വിളിച്ചു ചോദിച്ചു. "ഞാൻ ഇപ്പഴേ ഒരുങ്ങി. മമ്മിയോ?" "ഞാൻ ദാ , വരുന്നു…"
അവൾ വിളിച്ചുപറഞ്ഞു.
അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. തിടുക്കത്തിൽ അവൾ ഫോണെടുത്തു. ബാങ്ക്ലൂരിൽ നിന്ന് സേവ്യറമ്മാച്ചനാണ്. "ഹലോ…" "ആ മോളേ..നീയെന്നെടുക്കുവാടീ?"
വാത്സല്യം തുളുമ്പുന്ന അമ്മാച്ചന്റെ സ്വരം അവൾ കേട്ടു.
"ഒന്നുമില്ല അച്ഛാ..ഞാനിവിടെ ഹോസ്‌പിറ്റലിൽ പോകാൻ തുടങ്ങുവാ?"
"ഹോസ്പ്പിറ്റലിലോ?"
ഫോണിലൂടെ അമ്മാച്ചന്റെ പരിഭ്രമം തുളുമ്പുന്ന സ്വരം അവളുടെ കാതിനെ പൊള്ളിച്ചു.
"എന്നാ പറ്റി മോളേ?"
ഈശോയെ! അമ്മാച്ചൻ കാരണം ചോദിക്കുകയാണ്. പറയാൻ കൊള്ളാവുന്ന കാരണമാണോ തനിക്ക്?
"അച്ഛാ, അത് ..ഷൈജൂന് ഒരു വയറ് വേദന…അതാ…"
റോസിലി ഒരു കള്ളം പറഞ്ഞു.
"ഏത് ആശൂത്രീലാ?"
"മഠത്തിൽ ആശുപത്രീൽ…"
"ഓക്കേ…ഞാൻ പാഴ്‌സൽ അയച്ചാരുന്നു കൊറച്ച് സ്വീറ്റ്‌സ് ..കിട്ടീല്ലേ?"
"കിട്ടി അച്ഛാ…ഇന്നലെ കിട്ടി…"
"എങ്ങനുണ്ട് കൊള്ളാമോ?"
"അയ്യോ ഇന്നലെ ഷൈജൂന് വയറിനു സുഖമില്ലാത്ത കൊണ്ട് പാഴ്‌സൽ പൊട്ടിച്ചില്ല…ആശൂത്രീ പോയിട്ട് വരട്ടെ അച്ഛാ…"
"ഓക്കേ …എന്നാ വെച്ചോടീ…പിന്നെ വിളിക്കാം…"
"ശരി
അച്ഛാ …ആന്റ്റിയോട് അന്വേഷണം പറയണേ…" "ശരി "
അപ്പുറത്ത് ഫോൺ കട്ടായി. റോസിലിയുടെ വീട് പഞ്ചായത്ത് ഓഫീസിന് അടുത്താണ്. വഴിയരികിൽ. ഭർത്താവ് മരിച്ചിട്ട് രണ്ടുവർഷമായി. രണ്ടേക്കർ പറമ്പുണ്ട്. കവലയ്ക്കടുത്താണ് വീടും പറമ്പുമെങ്കിലും ആടുകൾ , കോഴികൾ , പന്നികൾ , പശുക്കൾ എരുമകൾ അങ്ങനെ സകല വിധവളർത്തുമൃഗങ്ങളുമായി പറമ്പിലെ വിവിധതരത്തിലുള്ള പണികളും പണികൾക്ക് മേൽനോട്ടം വഹിച്ചും മകനായ ഷൈജുവിനോടൊപ്പമാണ് അവൾ കഴിയുന്നത്. ഷൈജുവിനെയും കൊണ്ട് ഡോക്റ്ററെ കാണിക്കാൻ പോവുകയാണവൾ. അമ്മാച്ചനായ സേവ്യറിനോട് പറഞ്ഞതുപോലെ വയറിന്റെയസുഖത്തിനുള്ള ചികിത്സയ്ക്ക് വേണ്ടിയൊന്നുമല്ല.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സെക്സ് തെറാപ്പിസ്റ്റ് ഡോക്റ്റർ അശോകനെ കാണുവാൻ. കവലയിലെത്തിയതും കൃത്യസമയത്ത് തന്നെ ബസ്സ് വന്നു. രണ്ടര മണിക്കൂർ കഴിഞ്ഞ് ഹോസ്പിറ്റൽ പടിക്കൽ ബസ്സിറങ്ങുമ്പോൾ അവൾ ചുറ്റും നോക്കി.
ഈശോയെ, അറിയാവുന്ന ആരെയും കാണരുതേ!
അവൾ പ്രാർത്ഥിച്ചു.
മമ്മിയുടെ പിന്നാലെ ഡോക്റ്ററുടെ കൺസൾട്ടിങ് റൂമിലേക്ക് ഷൈജു കയറിയത് തല താഴ്ത്തിയാണ്. തല താഴ്ത്താൻ കാരണമുണ്ട്.