ഞാൻ മാത്രം പ്രതി ആയി. പിന്നാലെ വന്ന പരീക്ഷയിൽ പേര് പോലെ പേപ്പറിലും മൊട്ട കിട്ടിയപോ അടുത്ത ചരിത്ര തീരുമാനവും ഞാൻ എടുത്തു. സ്കൂളിനോട് ഞാൻ വിട പറഞ്ഞു. എന്റെ വോളണ്ടറി റെട്ടയർമെൻറ് കഴിഞ്ഞപ്പോ അനിയന്റെ സ്പെഷ്യൽ ക്ലാസും നിന്നു.
പതിനെട്ടാം വയസിൽ ദൈവവിളി വന്നു അച്ഛൻ ആകാശത്തേക്ക് പറന്നുയർന്നപ്പോ അച്ഛന്റെ ഓട്ടോയ്ക്ക് ഞാൻ സാരഥി ആയി കുടുംബം നോക്കി. കാടമുട്ടയുടെ ഓട്ടോക്ക് ആവശ്യക്കാർ ആയി. ആവശ്യങ്ങൾ കൂടിയപ്പോ അത് മുഴുവൻ സമയ തൊഴിൽ ആയി. അന്നേവരെ അച്ഛൻ എന്നേക്കാൾ നന്നായി നോക്കിയ ഓട്ടോയുടെ പേര് എന്റെ കാടമൊട്ട എന്ന പേര് മായിച്ചു. പേര് കൊണ്ട് ഇപ്പൊ പ്രയോചനം ഉണ്ടായി. ഓട്ടം വിളിക്കാനാളുകൾ എന്റെ പേര് ഓർക്കാൻ തുടങ്ങി. നാളുകൾ കഴിഞ്ഞു. അമ്മയുടെ സ്പൈർ പാർട്സ് തകരാറിൽ ആവാൻ തുടങ്ങിയപ്പോ അമ്മ ആളെ സബ് ഇറക്കാൻ എനിക്ക് പെണ്ണാലോചിക്കാൻ തുടങ്ങി. കുടുംബം ആയി ആദ്യ പെണ്ണ് കാണലിനു പോയി. കുറ്റം പറയരുതല്ലോ നല്ല കുട്ടി.
നമ്രമുഖിയായി വന്ന അവൾ ആദ്യ ചായ അനിയന്റെ നേരെ നീട്ടിയപ്പോ എന്റെ ഭാവി പെണ്ണ് കാണലുകളിൽ അവനെ ഒഴിവാക്കാൻ ഞാൻ തീരുമാനം എടുത്തു. ആ വീട്ടിലെ
കാരണവർ കാര്യങ്ങൾ സംസാരിക്കാൻ എന്നെ വിളിച്ചപ്പോ ആണ് എനിക്ക് സംഭവം പിടി കിട്ടിയത്. അങ്ങനെ ഞാൻ കണ്ട ആദ്യ പെണ്ണ് അനിയന്റെ ഭാര്യ ആയി. കാരണവർ ആയി ഞാൻ അത് നടത്തേണ്ടി വന്നു. അവസ്ഥ. പെണ്ണ് കെട്ടി അവൻ പെണ്ണ് വീട്ടിൽ കൂടി. എനിക്ക് ഒരാളുടെ ചിലവ് കുറഞ്ഞു കിട്ടി.
അമ്മ അഹോരാത്രം എനിക്ക് വേണ്ടി പെണ്ണ് ആലോചിച്ചു പൊന്നു. വേറെ അനിയന്മാർ ഇല്ലാത്തത് കൊണ്ട് വേറെ ആർക്കും കല്യാണം നടത്തേണ്ടി വന്നില്ല എനിക്ക്. അങ്ങനെ അങ്ങനെ അവസാന പെണ്ണ് കഴിഞ്ഞ് ഓട്ടോയിൽ ഇരുന്നപ്പോളാണ് സോമൻ ചേട്ടൻ ഓട്ടത്തിനു വിളിച്ചത്.
"നീ ആ സരസ്വതിയുടെ വീട് വരെ പോ. അല്ലാതെ നിനക്ക് പെണ്ണ് കിട്ടിയിട് ഒന്നും നടക്കും എന്ന് തോന്നുന്നില്ല."ഊള ചിരി ചിരിച്ചുകൊണ്ട് സുരേഷ് പറഞ്ഞപ്പോ നിന്റെ വീട്ടിൽ വന്നാ പെണ്ണുമ്പിള്ളയെ തരാമോ എന്ന് ചോദിക്കാനാണ് തോന്നിയത്. പക്ഷേ അവന്റെ ഒരു തല്ലിന് ഞാൻ ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല.
വീട്ടിൽ അമ്മയോട് ഈ കാര്യം പറഞ്ഞപ്പോ ആണായിരുന്നെ നീ അവനെ ഒരു തെറി എങ്കിലും പറയുമാരുന്നു എന്നാണ് പറഞ്ഞത്. ഞാൻ ആണ് തന്നെ ആണല്ലോ. ഞാൻ ഒന്ന് കുനിഞ്ഞു നോക്കി.