കയറി. അവളുടെ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടു.ജനൽ തുറന്നു കിടക്കുകയായിരുന്നു.പതിയെ ഞാൻ അങ്ങോട്ട് നടന്നു.അവൾ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു .ഞാൻ പതിയെ ജനലിന്റെ സൈഡിലൂടെ നോക്കി , അവളുടെ മിറർ അലമാരയുടെ
സൈഡിലുള്ള ചെറിയ മേശയിൽ അവൾ കൈ കുത്തി ഇരിക്കുന്നു. ടേബിളിൽ എന്തോ തുറന്ന് വച്ചിട്ടുണ്ട് അതിൽ നോക്കിയാണ് പറയുന്നത്. ഞാൻ ശ്രദ്ധിച്ചു.
"നീ പറഞ്ഞില്ല… ഇവിടെയൊക്കെ നമ്മൾ ഒരുമിച്ചു പോയതല്ലേ?… എന്നിട്ടും നിനക്ക് ഒന്നും തോന്നിയില്ല?…. എന്റെ സാമീപ്യം എപ്പോഴും വേണമെന്ന് ?"
അവൾ ആരുടെയോ ഫോട്ടോ നോക്കിയാണ് പറയുന്നത്. ഞാൻ ആകെ വല്ലാതായി. അതാരുടേതാണെന്ന് അറിയാനായ് ഞാൻ ഏന്തി വലിഞ്ഞു നോക്കി…. ഞാൻ ഞെട്ടിപ്പോയി…. അതു ഞങ്ങളുടെ മാത്രം ഫോട്ടോസ് ഉളള ആൽബം ആയിരുന്നു. അതെന്റെ ഫോട്ടോയായിരുന്നു. ഞാൻ സന്തോഷം കൊണ്ട് മതി മറന്നു.ഞാൻ ജനലിനടുത്തു നിന്ന് മാറി ആകാശത്തേക്ക് നോക്കി എന്റെ നന്ദി പറഞ്ഞു. പിന്നെയും ജനലിൽ കുടി അവളെ നോക്കി. അവളെ അവിടെ കാണാനില്ല.ഞാൻ ഏന്തി വലിഞ്ഞു നോക്കി. പെട്ടെന്ന് എന്റെ പുറത്ത് ഒരു പഞ്ചും, കാലിന് ഒരു കിക്കും …..ഞാൻ താഴെ വീണു പോയി.
"അയ്യോ… അടിക്കല്ലേ… ഇതു ഞാനാടീ…… "
എന്റെ ശബ്ദം കേട്ട അവൾ അടി നിർത്തി. എന്നെ പതിയെ എഴുന്നേൽപ്പിച്ചു. വീട്ടിനകത്തേക്ക് കൊണ്ടുപോയി.
" വേദനിച്ചോടാ?"
"ഇല്ല….. നല്ല സുഖം"
"ചോദിക്കാതെയും പറയാതെയും ഇവിടെ വന്ന് കേറിയതു കൊണ്ടല്ലേ?" അവളും കളിയായി എന്നോട് ചൂടായി….
" അങ്ങനെ വന്നത് കൊണ്ടല്ലേ, പലതും കാണാനും കേൾക്കാനും പറ്റിയത് " ഞാൻ അവളെ ആക്കി പറഞ്ഞു.
"എന്ത്?"
"നിനക്ക് എന്നെ ഇഷ്ടാണ് എന്ന് "
അവൾ പതിയെ തല കുനിച്ചു.
"എടീ, മരപ്പട്ടി ….. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാടീ …… അത് പറയാനാ നേരത്തെ ആ അപ്പോയിൻറ്മെന്റ് ലെറ്ററും കൊണ്ട് ഞാൻ വന്നത്. അപ്പോളാണ് അവളുടെ കോപ്പിലെ കല്യാണാലോചന…. ഞാൻ എത്ര വിഷമിച്ചൂന്നറിയോ നിനക്ക്? ഇവിടെ നിന്നാൽ കരഞ്ഞു പോകും എന്നുള്ളത് കൊണ്ടാ, ഞാൻ പെട്ടെന്ന് പോയത് "
"സോറി, ഡാ….എനിക്കും നിന്നെ ഭയങ്കര ഇഷ്ടാണ്…. പക്ഷെ ഞാൻ ഈ കാര്യം റുബീനയോട് പറഞ്ഞപ്പോൾ, നമ്മുടെ വയസ്സ് വ്യത്യാസം, പിന്നെ എന്റെ കഥകൾ അറിഞ്ഞ നിനക്ക് എന്നെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുമോ… എന്നൊക്കെ അവൾ സംശയം പോലെ ചോദിച്ചു….
പിന്നെ അത് എന്റെ മനസ്സിൽ കിടന്ന്, എനിക്ക് കോംപ്ളക്സ് വന്നു….