അതൊക്കെയങ്ങു പോയപ്പോ കൂടെക്കൊണ്ടുനടക്കാം എന്നായിട്ടൊണ്ട്.
എന്നാലും ഞങ്ങള് നോട്ടുചെയ്തിട്ടൊണ്ട് മോനേ. നീയിപ്പത്തൊട്ട് നിരീക്ഷണ വലയത്തിലാണ്. വേണമെങ്കിൽ ഒള്ള സത്യം ഹേമച്ചേച്ചിയോടോ ശ്രീനിയേട്ടനോടോ ഇപ്പഴേ അങ്ങു പറഞ്ഞേക്ക്. തടിയൻ പിന്നെയുമിരുന്നു കുലുങ്ങിച്ചിരിച്ചു.
പെണ്ണന്വേഷിക്കാൻ നേരം ഈ മൂത്തതുങ്ങളൊക്കെ ഇവിടൊക്കെത്തന്നെ കാണണം! ഞാൻ ഗ്ലാസുകാലിയാക്കി അടുത്ത ഡ്രിങ്കിനു പറഞ്ഞു.
ഞാൻ വരാടാ. അങ്ങനേമെങ്കിലും നീയൊന്നു നന്നായാൽ മതി. കാട്ടുപോത്ത്! ഹേമ ചിരിച്ചു.
വീട്ടിലെത്തി പതിവോട്ടത്തിനു പോയി. അന്നെന്തോ ചേച്ചിയുടെ വിളിയോ മെസ്സേജോ ഒന്നും കണ്ടില്ല. കുറേനേരം കാത്തു. വിളിക്കണോ വേണ്ടയോ എന്ന ചിന്ത. അവസാനം ഒരു മെസ്സേജ് മാത്രമയച്ചു. പ്രസന്റേഷനു നന്ദി. ശുഭരാത്രി.
രണ്ടുദിവസം ഒരനക്കവുമില്ല. ആകപ്പാടെ ഒരരുക്കായി. ഏതായാലും പണി തുടങ്ങാൻ നാലുദിവസം കൂടിയുണ്ട്. ആശാരി, മേസൺ, പെയിന്റുപണിക്കാർ… ഞാനും ഹേമയുമോടി നടന്നു. പണി തുടങ്ങുന്ന ദിവസം ആന്റിയുടെ ഓഫീസിലേക്ക് വിളിച്ചു. തണുത്ത, പ്രൊഫഷനൽ പെരുമാറ്റം. ആന്റി വർക്ക്സൈറ്റിൽ വന്നു. എല്ലാവരോടും
നന്നായി ഇടപെട്ടു. ഈയുള്ളവനോടും, എന്നാൽ സൗഹൃദമോ, സന്തോഷമോ ഒന്നുതന്നെ എന്നോടുള്ള പെരുമാറ്റത്തിൽ കണ്ടില്ല. ഞാനിത്തിരി ഡൗണായെങ്കിലും വെളിയിൽ കാട്ടിയില്ല. പണിയുടെ മേൽനോട്ടത്തിന് ശ്രീനിയുടെ മേശിരിയുണ്ട്. എന്നും ഉച്ചയ്ക്കുമുൻപ് ഹേമയും വൈകുന്നേരം പണി കഴിയുന്നതിനുമുൻപ് ഞാനും പോയി നോക്കാമെന്നായിരുന്നു പ്ലാൻ. പന്ത്രണ്ടു ദിവസത്തെ പണിയുണ്ട്.
ബാക്കി ബിസിനസ്സുകളിലും ഒപ്പം ചന്ദ്രേട്ടന്റെയൊപ്പം പുതിയ സംരംഭമായ മെറ്റൽസ്ക്രാപ്പിന്റെ പണിയിലുമേർപ്പെട്ടു. ആകപ്പാടെ തിരക്കുപിടിച്ച ദിവസങ്ങൾ. ചുറ്റിലുമുള്ള ഫാമുകളിലും, ഇഷ്ട്ടികച്ചൂളകളിലും, ഫാക്ടറികളിലും ഓടിനടന്നു. വൈകിട്ടു തളർന്നു കയറിവരുമ്പോൾ മനസ്സിൽ മധുരം കോരിയൊഴിച്ചിരുന്ന ശബ്ദം… ആലസ്യത്തിൽ നിന്നും ഉണർത്തിയിരുന്ന തൂവലിന്റെ തലോടൽ…അതെല്ലാം സത്യമായിരുന്നോ? എന്നും ബോധം കെടുന്നതുവരെ കുടിച്ച് വല്ലതും വാരിത്തിന്നിട്ട് മെത്തയിലമരും.. അടുത്ത ദിവസവും തഥൈവ.
വസുന്ധരാ മാഡം വന്നിരുന്നു… ഒരു ദിവസം ശ്രീനിയുടെ ഓഫീസിൽ കണ്ടപ്പോൾ ഹേമ പറഞ്ഞു.
എന്തു പറഞ്ഞു?
ഹാപ്പിയാണ്. പിന്നെ മാർക്കറ്റിങ്ങിനു