തീരെയിടാത്ത വെളുത്ത കോട്ടൺ ഫുൾക്കൈ ഷർട്ടും ജീൻസുമെടുത്തിട്ടു. ഷർട്ടിന്റെ കൈകൾ പാതി മടക്കി ജീപ്പിലേക്കു നടക്കുമ്പോൾ അറിയാതെ പിന്നെയും ആ പാട്ടുമൂളി… യേ ഷാം മസ്താനീ…. പെട്ടെന്നു ബോധം വന്നപ്പോൾ ഒന്നു ചിരിച്ചു…ശരിക്കും സായാഹ്നം മാദകം….
ആന്റിയുടെ ഓഫീസിലെത്തിയപ്പോഴേക്കും കുറച്ചു സാധാരണ നിലയിലേക്ക് വന്നു. ഉച്ചയ്ക്ക് പെയ്ത മഴയുടെ ഈർപ്പം തങ്ങി നിന്നിരുന്നു. കുളി കഴിഞ്ഞു നനഞ്ഞിരുന്ന മുടിയിലൂടെ കാറ്റോടിയപ്പോൾ സുഖം തോന്നി. വാതിൽ തുറന്നകത്തേക്കു ചെന്നു. ഏതാണ്ടൊഴിഞ്ഞിരുന്നു. സെക്രട്ടറിയും പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അഞ്ചാവുന്നതേയുള്ളൂ. അകത്തേക്ക് പൊയ്ക്കോളൂ. മാഡം വെയിറ്റു ചെയ്യുന്നു. നല്ല സായാഹ്നം നേർന്നുകൊള്ളട്ടെ. ഉപചാരവാക്കുകൾ പറഞ്ഞ് പുള്ളിക്കാരി ബാഗുമെടുത്ത് സ്ഥലം വിട്ടു.
ആന്റി ചിരിച്ചുകൊണ്ടെതിരേറ്റു. എന്താണ് ഈ സ്ത്രീയുടെ പ്രത്യേകത? ദേഹം ചൂടുപിടിക്കുന്നോ? തൊണ്ട വരളുന്നതെന്തുകൊണ്ട്?.. ഞാനൊന്നു സ്വരം ക്ലിയറാക്കി.
ഇരിക്കൂ രഘൂ… ആന്റി വെള്ളം നിറച്ച ഗ്ലാസെനിക്കു നീട്ടി. തണുത്തവെള്ളം തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ
ദേഹവും തണുത്തു.
കുറച്ചുനേരം ഞങ്ങൾ തമ്മിൽ നോക്കിയിരുന്നു. ടെൻഷനൊന്നുമില്ലായിരുന്നു എന്നു പറയാനാവില്ല… എന്തോ ആ അന്തരീക്ഷത്തെ ഇത്തിരി ഊർജ്ജമുള്ളതാക്കി.
ഞാൻ സാധാരണ അത്ര പരിചയമില്ലാത്തവരോട് ഏതെങ്കിലും ബിസിനസ് ഡീലുകൾ ചെയ്യുമ്പോൾ അന്തരീക്ഷമിത്തിരി ലാഘവമുള്ളതാക്കാൻ ചെയ്യുന്ന ടെക്നിക് എടുത്തു പയറ്റി.
ദിവസമെപ്പടി? ബിസിയായിരുന്നോ ആന്റീ? ഞാൻ ചിരിച്ചു…
ആന്റിയുമൊന്നയഞ്ഞു. എന്താ പറയാ രഘൂ. കാലത്തേ രണ്ടു നേതാക്കൾ വന്നു. നമ്മുടെ പ്രവർത്തനം സംസ്കാരത്തിനു യോജിച്ചതല്ല പോലും. എന്നാലീ
കഷ്ട്ടപ്പെടുന്ന പെണ്ണുങ്ങളെ ഹെൽപ്പു ചെയ്യാൻ കഴിയോ? അതു പറ്റില്ല… സംസ്കാരം…. നോക്കൂ നമുക്ക് ഇവിടന്നും എറങ്ങാം. ഇന്നു മുഴുവൻ ഇവിടിരുന്നു മടുപ്പായി.
എന്റെ പഴയ ജീപ്പു കണ്ടപ്പോൾ ആന്റി ചിരിച്ചു. ബോണറ്റിലൂടെആ നീണ്ട കൈവിരലുകൾ ഒഴുകി.. ഉം… നിന്നെപ്പോലെത്തന്നെ…
ഞാൻ മുഖത്തൊരു ചോദ്യ ചിഹ്നവുമായി ആന്റിയെ നോക്കി.
പിന്നെയെങ്ങാനും സമയമൊത്തുവന്നാൽ.. പിന്നെയെന്റെ മൂഡുപോലെ പറയാൻ നോക്കാം.. ദേ പിന്നെയുമാ കൊല്ലുന്ന മന്ദഹാസം… ആ കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞോ?