സഹായിച്ചില്ലെങ്കിലും നിരുൽസാഹപ്പെടുത്താതിരിക്കാം. സ്വരം സൗമ്യമായിരുന്നു.. ആ വലിയ കണ്ണുകൾ എന്നിൽത്തന്നെ തറഞ്ഞുനിന്നു.
എനിക്ക് രഘുവിനോടു കൂടുതൽ സംസാരിക്കണംന്ന്ണ്ട്. ആന്റി പറഞ്ഞു. സൗകര്യപ്പെട്ടാൽ
നാളെ അഞ്ചുമണിക്ക് ഇവിടെ വര്വോ?
തീർച്ചയായും. ഞാനെണീറ്റു. വാതിൽക്കലെത്തിയപ്പോൾ…. രഘൂ… ഞാൻ തിരിഞ്ഞുനോക്കി. ഇയാള് വിചാരിക്കണപോലെ ഞാനൊരു അഹങ്കാരിയോ താടകയോ ഒന്നുമല്ല. ആ വിടർന്ന കണ്ണുകളിൽ കുസൃതി നൃത്തംവെച്ചു. ആ മിന്നിമായുന്ന മന്ദഹാസം…കടിച്ചങ്ങുതിന്നാൻ തോന്നി.
അങ്ങനെ തോന്നിയേയില്ല ആന്റീ… ഞാൻ പറഞ്ഞു.
പിന്നെയെന്തു തോന്നി? കണ്ണുകൾ വേറെന്തോ പറഞ്ഞോ?
അത്…ഞാൻ വാക്കുകൾ തേടി… കുഞ്ഞായിരുന്നപ്പോൾ അമ്മ കാട്ടിത്തന്ന വിഷുക്കണീലെ വിളക്കുപോലുണ്ട്… എങ്ങിനെയാണ് ആ വാക്കുകളെന്റെ നാവിൻതുമ്പത്തു വന്നത്!
ആ മുഖം കാർത്തികവിളക്കുകൾ പോലെ തുടുത്തു തിളങ്ങി. കണ്ണുകൾ നീലത്തടാകങ്ങൾ…
മഞ്ഞുതുള്ളികൾ പോലെയിറ്റുവീണ നിമിഷങ്ങൾ… വരട്ടെയാന്റീ… ഞാൻ വിടവാങ്ങി. ജീവിതത്തിലെ ഒരു ഭാഗം കഴിഞ്ഞതു പോലെ. ഇനി?
തിരികെ ഡ്രൈവു ചെയ്യുമ്പോൾ ഞാൻ പതിവിലുമേറെ
നിശ്ശബ്ദനായിരുന്നു. എന്തുപറ്റി? യൂ ഓക്കേ? ഹേമ ചോദിക്കുകയും ചെയ്തു. ഏയ് ഒന്നുമില്ല. ഈ വർക്കു നന്നായാൽ നമുക്കതൊരു പരസ്യമായിരിക്കും. ശ്രീനിയുടെ വെബ് പേജിൽ വേണമെങ്കിൽ ഫോട്ടോകളിടാം.. ഞാൻ പറഞ്ഞു.
ഹേമ ചിരിച്ചു. നീയിങ്ങനെ അധികമൊന്നും ചിന്തിച്ചു കൂട്ടണ്ട. ഓരോന്നായി നമുക്കു ചെയ്യാം. ഞാനവളെ മോളുടെ പ്ലേസ്കൂളിലിറക്കി. എന്നിട്ടു വീട്ടിലേക്ക് പോയി.
വീട്ടിലിരുന്നപ്പോൾ തല പെരുത്തു… ഓരോരോ ചിന്തകൾ…ട്രാക്സെടുത്തിട്ട് ഗ്രൗണ്ടിലേക്ക് പോയി. ദിവസങ്ങളായി ഓരോരോ കാരണങ്ങൾകൊണ്ട് മടങ്ങിയിരുന്ന ഓട്ടം പിന്നെയും തുടങ്ങി. പതിവിനെക്കാളും കൂടുതലോടിത്തളർന്ന് വീട്ടിലെത്തി. ചന്ദ്രേട്ടന്റെ വീട്ടിൽ നിന്നും പയ്യൻ വന്നേൽപ്പിച്ച അത്താഴം വെട്ടിവിഴുങ്ങിയിട്ട് പോയി മെത്തയിൽ വെട്ടിയിട്ടപോലെ വീണു. സുഖമായുറങ്ങി.
അടുത്ത ദിവസം ഫുൾ ബിസി. നാലരയായപ്പോൾ ഓടി രക്ഷപ്പെട്ടു. വീട്ടിൽച്ചെന്ന് വിയർത്തുകുതിർന്ന ഷർട്ടൂരി ധൃതിയിൽ കുളിച്ചു വെളിയിൽ വന്നപ്പോൾ സ്ഥിരം വേഷങ്ങളായ കടും ചാരം, നീല…ഈ വക കുപ്പായങ്ങളൊന്നുമില്ല. മൈര്. ഒറ്റയാൻ ജീവിതത്തിന്റെ പ്രശ്നങ്ങളിലൊന്ന്.