പതിഞ്ഞപ്പോൾ പ്രഭ ഉറക്കെക്കരഞ്ഞു. അവനാണ് മൈരൻ! ഒറ്റക്കാലിൽ തുള്ളിയ അവന്റെ കണങ്കാലിൽ ആഞ്ഞടിച്ചു… അവൻ വീണു.
പ്രഭച്ചേട്ടാ! മധു വീണ പ്രഭയെ താങ്ങാൻ കുതിച്ചു. ഞാൻ കാലുനീട്ടി. അവൻ കമിഴ്ന്നടിച്ചു വീണു. ഞാൻ പിടഞ്ഞെണീറ്റു. ഷൂവിന്റെ കൂർത്ത അറ്റംകൊണ്ട് ചെവിക്കുമുകളിൽ ആഞ്ഞുതൊഴിച്ചു. അവന്റെ ബോധം പോയി.
ചന്ദ്രേട്ടനെ വിളിച്ചു. അതിനിടെ പോലീസും ആംബുലൻസും ഒപ്പം വന്നു. കൂടെ അപ്രത്തെ വീട്ടിലെ റിട്ടയേർഡ് ജഡ്ജിയങ്കിൾ ദിവാകരനും. വരാന്തയിൽ നിന്ന് ആരോ എന്നെ ആക്രമിക്കുന്നതു കണ്ടെന്ന് അങ്കിൾ പറഞ്ഞു. അങ്കിളാണ് എമർജൻസി നമ്പർ വിളിച്ചത്. വാതം കാരണം നടക്കാൻ ബുദ്ധിമുട്ടാണ് പാവത്തിന്. അവന്മാരെ തൂക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴേക്കും ചന്ദ്രേട്ടനെത്തി. പിന്നെ ഞങ്ങളുടെ മൊഴിയെടുത്ത് എഫ്ഐആർ തയ്യാറാക്കിയിട്ട് പോലീസുകാർ പോയി.
ചന്ദ്രേട്ടൻ എന്നെ അറിയാവുന്ന ആശുപത്രിയിൽ കൊണ്ടുപോയി. ഒന്നും ഒടിഞ്ഞിട്ടില്ല. നെറ്റിയുടെ വശത്തെ ഇത്തിരി ആഴമുള്ള മുറിവു തുന്നിക്കെട്ടി. കഴുത്തിൽ പുരട്ടാനുള്ള വേദന കുറയ്ക്കുന്ന ജെല്ലും പെയിൻ കില്ലർ ഗുളികകളും കൊണ്ട്
ചന്ദ്രേട്ടന്റെ വീട്ടിലേക്ക് പോയി. വരുന്ന വഴി വാങ്ങിയ ബ്രാണ്ടിയും (എന്റെ ഡ്രിങ്കല്ല… ചന്ദ്രേട്ടന്റെ ഉപദേശം) വിഴുങ്ങി ഏടത്തി പുഴുങ്ങിത്തന്ന മുട്ടകൾ കുരുമുളകും ഉപ്പും ചേർത്തടിച്ച് ഞാൻ കിടന്നുറങ്ങി. കാലത്തെഴുന്നേറ്റപ്പളാണ് കഞ്ഞികുടിച്ചതും ഗുളികകൾ വിഴുങ്ങിയതും ദേവകിയേട്ടത്തി പറഞ്ഞത്. ഒന്നും ഓർമ്മയില്ലായിരുന്നു.
ജീനുകളുടെ കളിയാണോ എന്തോ… ഉച്ചയ്ക്ക് എണീറ്റ് ഗോഡൗണിൽ പോവാനുള്ള കരുത്തുണ്ടായിരുന്നു. തിരിച്ചു വീട്ടിലെത്തി. രണ്ടു റമ്മും സോഡയും വിഴുങ്ങി ദേവകിയേട്ടത്തി കൊടുത്തുവിട്ട കഞ്ഞിയും ഒണക്കമീൻ കറിയും അകത്താക്കി ബോധം കെട്ടുറങ്ങി.
രണ്ടുമൂന്നു ദിവസമെടുത്തു ദേഹത്തിനേറ്റ ക്ഷതവും വേദനയുമൊക്കെ ഒന്നൊതുങ്ങാൻ. ചന്ദ്രേട്ടൻ പറഞ്ഞേല്പിച്ച ഡോക്ടറും നഴ്സുമാരും വന്നിരുന്നു….
വീട്ടിലേക്ക് ഏടത്തി വിളിച്ചെങ്കിലും സ്വന്തം താവളത്തിലെ സ്വസ്ഥത കിട്ടില്ലെന്ന് അറിയാവുന്നതോണ്ട് സ്നേഹപൂർവ്വം നിരസിച്ചു.
പിന്നെയും പോലീസ് സ്റ്റേഷനിൽ പോയി. ദിവാകരനങ്കിളിന്റെ ഉരുക്കിന്റെ ബലമുള്ള മൊഴിയ്ക്കു മുന്നിൽ നമ്മടെ റിട്ടയേർഡ് ചീഫ്എൻജിനീയർ