പെട്ടന്ന് സിങ്കിന് മേലെയുള്ള ടാപ്പില്‍ നിന്ന് വെള്ളമെടുത്തു മുഖം കഴുകി … അപ്പോഴേക്കും ജെയ്മോന്‍ പഞ്ചസാരയും ചായപ്പൊടിയുമിട്ട് ചായ എടുത്തിരുന്നു ..
” കഴിക്കാനൊന്നും വാങ്ങിച്ചില്ലല്ലോടാ “
‘ ഞാന്‍ വാങ്ങിച്ചമ്മേ” ജെയ്മോന്‍ പാക്കറ്റ് പൊട്ടിച്ചു ജിലേബി പ്ലേറ്റില്‍ നിരത്തി
” നീയെന്നെ ഷുഗര്‍പേഷ്യന്റ് ആക്കുമോ ?’ ജിലേബി പാതി കടിച്ചു തിന്നു കൊണ്ട് ട്രീസ പറഞ്ഞു
” ഇത്രേം വയസ് വരെ ജീവിച്ചില്ലേ ? ഇതൊക്കെ പോരെ ?’
” പോടാ ഒന്ന് … നാല്‍പതു വയസൊരു വയസല്ല … മാത്രമല്ല ..അങ്ങനെ നിന്നെ വിട്ടു ഞാനിപ്പോ പോകുന്നുമില്ല ‘
‘ഡാ …എന്നെ കണ്ടാല്‍ നാല്‍പതു വയസു തോന്നിക്കുമോ ?”
” ഹും ? എന്താ ഇപ്പൊ പ്രശ്നം ? സാധാരണ ഞങ്ങള് കോളേജ് പിള്ളേരൊക്കെയാ പ്രായം കൂടുതല്‍ തോന്നിക്കുമോ , മുഖത്ത് കുരുവുണ്ടോ ? മുടി ശെരിക്കാണോ എന്നൊക്കെ നോക്കുന്നെ ? അതും വല്ല ലൈനും വന്നു ചാടിയാല്‍ ..എന്താ മിസിസ് ട്രീസാ ടോമിന് വല്ല ലൈനും വന്നു ചാടിയോ ?’
ട്രീസയുടെ മുഖം വെളുത്തുവിളറി
” പോ ..ഡാ ..ഒന്ന്‍ …ഞാന്‍ ..അത് പിന്നെ ചുമ്മാ ” അവളവന്‍റെ നേരെ നിന്ന് മുഖം തിരിച്ചു
‘ സാരമില്ലന്നെ …
കൂടെ ജോലി ചെയ്യുന്ന വല്ല സാറന്‍മാരും ആണേല്‍ ആലോചിച്ചോ … എനിക്ക് ഓക്കെ… അല്ലേലും ഒരു പുനര്‍വിവാഹമൊക്കെ കഴിക്കെണ്ട സമയം കഴിഞ്ഞു ..നമുക്കലോചിക്കാന്‍ അങ്ങനെ അരുമില്ലാത്തോണ്ട് എന്നോട് മാത്രം പറഞ്ഞാ പോരെ …ആട്ടെ ആരാ ആള് “
” ജെയ്മോനെ ..നീ കുറെ കൂടുന്നുണ്ട് കേട്ടോ ” ട്രീസ ചായകപ്പെടുത്ത് ചവിട്ടിത്തുള്ളി അകത്തേക്ക് നടന്നു
” അല്ല .. ഈ നാല്‍പത്തിരണ്ടു കാരി ഒറ്റ ദിവസം കൊണ്ട് നാല്‍പത് പറഞ്ഞതിന്‍റെ കാര്യമെന്താ …എന്തൊക്കെയോ മണക്കുന്നുണ്ട് …”
” പോടാ ഒന്ന് ..നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ ..പോയിരുന്നു പഠിക്കാന്‍ നോക്ക് “
” ഓ . പോയേക്കാമേ” എട്ടാം ക്ലാസ് കഴിഞ്ഞതില്‍ പിന്നെ ട്രീസ ആദ്യമായാണ് അവനോടു പഠിക്കാന്‍ പറയുന്നത് …ജെയ്മോന്‍ ബുക്കുമെടുത്തു സോഫയില്‍ വന്നിരുന്നു … ട്രീസ തയ്യില്‍ മെഷിന്‍റെ മുന്നിലും …
” അതേയ് … തയ്യല്‍ ശെരിയായില്ലേല്‍ നമുക്ക് നൂല് മാറ്റിയിട്ടു പിന്നേം അടിക്കാം അളവ് തെറ്റിച്ചു കളയരുത് കേട്ടോ ട്രീസാമോളെ ” അല്‍പം കഴിഞ്ഞു ജെയ്മോന്‍റെ ശബ്ദമുയര്‍ന്നപ്പോഴാണ് ട്രീസ ഞെട്ടി തയ്ച്ചു കൊണ്ടിരുന്നതിലെക്ക് നോക്കിയത്