kambi story, kambi kathakal

Home

Category

മഴ തീർത്ത ജാതകം

By നന്ദൻ
On 02-05-2021
394171
Back3/10Next
പന്തുകൾ… അവളുടെ മുഖത്തെ ക്കു നോക്കിയപ്പോൾ.. ആ നിഷ്കളങ്കത കണ്ടപ്പോൾ….എന്തോ സഹതാപം ആണ്‌ തോന്നിയതു.. അദ്ദേഹത്തെ മെല്ലെ ബെഡിൽ എണീപ്പിച്ചിരുത്തി മെല്ലെ നടുവിന് പിടിച്ചു പോക്കാൻ പറ്റുമോ എന്ന് നോക്കി.. ഞങ്ങൾ രണ്ടാൾ പിടിച്ചാലും പുള്ളിയെ നടത്തി ടോയ്‌ലെറ്റിൽ കൊണ്ടു പോകുന്ന കാര്യം നടപ്പില്ല എന്ന് മനസ്സിലായി.. എടൊ ആ ജഗ് ഇങ്ങെടുക്ക്.. മൂത്രം ഒഴുപ്പിക്കാനുള്ള ഒരു ചെറിയ ജഗ് അവിടെ മൂലയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു.. അവൾ അത് കഴുകിയിട്ടു എടുത്തിട്ടു വന്നു. ഞാൻ അദ്ദേഹത്തിന്റെ മുണ്ട് മാറ്റിയിട്ടു ലിംഗത്തിനടുത്തേക് വെച്ചു. "അച്ഛാ അതിലൊഴിക് " അയാൾ മടിയോടെ ആണെങ്കിലും അതിലേക്കൊഴിച്ചു.. അവൾ എന്നോട് ആ പാത്രം വാങ്ങി ടോയ്‌ലെറ്റിൽ കൊണ്ടൊഴിച്ചു കഴുകീട്ടു വന്നപ്പോലെക്കും ഞാൻ അവളുടെ അച്ഛനെ കിടത്തിയിരുന്നു… അവൾ നന്ദിയോടെ എന്നെ നോക്കി.. താങ്ക്സ് ചേട്ടാ.. "അതിനെന്താ.. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കു കേട്ടോ.. ഞാൻ പുറത്തു തന്നെ ഉണ്ടാകും..അല്ലെങ്കിലും തൊട്ടപ്പുറത്തെ റൂം തന്നെയാണ് ഞങ്ങടെ.." അതും പറഞ്ഞു ഞാൻ മെല്ലെ പുറത്തേക് നടന്നു.. സഹായത്തിനു
വിളിച്ചിട്ട് അവിടെ ചുമ്മാ കോഴിയാവാൻ തോന്നിയില്ല.. ഞാൻ പുറത്തെത്തിയപ്പോൾ അവളും പുറത്തേക് വന്നിരുന്നു.. "ചേട്ടന്റെ പേരെന്താ…" "നിരഞ്ജൻ " ഇയാളുടെ പേരോ.. "നീലിമ " മധുരമായിരുന്നു അവളുടെ ശബ്ദം.. കൂടുതൽ ഒന്നും പറയാതെ എന്റെ മുറിയിലേക്കു നടന്നു.. അച്ഛൻ നല്ല ഉറക്കം ആണ്‌… അവിടെ വെച്ചിരുന്ന മൊബൈൽ എടുത്തു നോക്കി.. കാർത്തിക്കിന്റെ രണ്ടു മിസ്സ്‌ കാൾ കണ്ടു….കാർത്തിക് അനിയൻ ആണ്‌ MCA യ്ക്കു പഠിക്കുന്നു ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് രാവിലെ ഞാൻ വിളിച്ചപ്പോൾ അവൻ എടുത്തിരുന്നില്ല..ക്ലാസ്സിൽ പോയിട്ടുണ്ടാവണം..ആ നമ്പറിലേക് ഡയല് ചെയ്തു.. "ഏട്ടാ ഞാൻ വൈകുന്നേരം അവിടേക്കു വരാം…. " രാവിലേ ആയിരുന്നെങ്കിൽ ഞാൻ അവനോടു വരാൻ പറഞ്ഞേനെ.. പക്ഷെ ഇപ്പോൾ എന്തോ ഈ അന്തരീഷം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.. "വേണ്ട ഞാൻ നിന്നോളം രണ്ടു ദിവസത്തെ പ്രശ്നം അല്ലേ സാരമില്ല ഞാൻ ഹാൻഡിൽ ചെയ്തോളാം " "നല്ല നേഴ്സ് മാര് വല്ലോം ഉണ്ടോ ചേട്ടായിയെ " "ഉണ്ടെടാ നിനക്ക് വേണ്ടി ഞാൻ ഒന്നിനെ കണ്ട് വെച്ചിട്ടുണ്ട് " "അച്ഛന് എങ്ങാനുണ്ടെന്നല്ല അവൻ ചോദിക്കുന്നത്.. നല്ല പെണ്പിള്ളേരുണ്ടൊന്ന.." കൃത്രിമ

© 2024 KambiStory.ml