ഇവിടെയായി കീറലുള്ള ഒരു നൈറ്റിയാണ് വേഷം.
അത് അരയിൽ എടുത്ത് കുത്തിയിരിക്കുന്നു.
കൊഴുത്ത കൈത്തണ്ടകളും കാലുകളും.
അവളുടെ തലമുടിയിൽ പക്ഷെ ജമന്തിപ്പൂക്കളുണ്ടായിരുന്നു.
അയാളെ കണ്ട് അവൾ സംഭ്രമിച്ചു.
"അയ്യോ സാറേ ..ഇവിടെ എങ്ങും ഒന്നുമില്ല!!"
അവൾ ഉച്ചത്തിൽ ദയനീയമായി അയാളെ നോക്കി പറഞ്ഞു.
അടുത്ത നിമിഷം അവൾ തന്റെ കാൽക്കൽ വീഴും എന്നയാൾക്ക് തോന്നി.
പക്ഷെ എന്തിന്?
കാൽക്കൽ വീഴും എന്ന് പോലും ഫിറോസിന് തോന്നി.
"ഏലിയാസ് എവിടെ?"
ഏലിയാസ് ചേട്ടൻ എവിടെ എന്ന് ചോദിക്കാമായിരുന്നു.
അയാൾ വിഷമത്തോടെ ഓർത്തു.
ആ സ്ത്രീയുടെ പ്രകടനമൊക്കെ കണ്ട് പകച്ചു പോയത് കൊണ്ട് സ്വരം ശാന്തമാക്കാൻ അയാൾക്കും പറ്റിയില്ല.
"എന്റെ പൊന്നുസാറെ!"
അവൾ കൈകൾ കൂപ്പി.
"അതിയാൻ ഇവിടെ ഇല്ല. ഒരത്യാവശ്യത്തിന് താഴെ കവലേൽ വരെ പോയേക്കുവാ. അതിയാൻ ഇപ്പം ആ പണി ഒന്നും ചെയ്യുന്നില്ല. നിർത്തിതാ…"
എന്തായിരിക്കാം ഈ സ്ത്രീ ഉദ്ദേശിക്കുന്നത്?
നിയമവിരുദ്ധമായി എന്തോ ഏലിയാസ് ചെയ്യുന്നുണ്ട്.
അതേക്കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ടെന്നും അതന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനാണ് താൻ എന്നും
അവർ കരുതുന്നു.
നിയമവിരുദ്ധമായ എന്ത് കാര്യമായിരിക്കാം ഏലിയാസ് ചെയ്യുന്നത്?
മരം മുറിക്കൽ?
കഞ്ചാവ് കൃഷി?
അല്ല!
കള്ളവാറ്റ്!
യെസ്!
അതാണ്!
അയാൾ ചിരിച്ചു.
"എന്റെ ചേച്ചി ഞാൻ പോലീസ് ഒന്നുമല്ല!"
അവളുടെ ഭാവം മാറി.
പെട്ടെന്ന് സൗഹൃദമായി.
"അല്ലെ? പിന്നെ സാറാരാ?"
"എന്റെ ചേച്ചി…"
അയാൾ പറഞ്ഞു.
പിന്നെ പുറത്തേക്ക് വിരൽ ചൂണ്ടി.
"ഈ കാണുന്ന പറമ്പ് ഞാൻ മേടിച്ചതല്ലേ? നിങ്ങളല്ലേ എന്റെ അയലോക്കം. ഞാനിവിടെ വന്നീ റബ്ബർ ഒക്കെ വെച്ച സമയത്ത് നിങ്ങളാരും ഇവിടെ ഒണ്ടാരുന്നില്ല. അതല്ലേ?"
"അയ്യൊ ആണോ?"
അവർ പെട്ടെന്ന് അകത്തേക്ക് നോക്കി.
"എടാ ജോജൂ ആ പായിങ്ങ് എടുത്തേടാ…"
അയാളെ സ്വീകരിക്കാനുള്ള പുറപ്പാടാണ്.
"‘അമ്മ എന്നാ ഇപ്പം കെടക്കാൻ പോകുവാണോ?"
ഒരുത്തൻ അകത്ത് നിന്ന് വിളിച്ചു ചോദിക്കുന്നത് കേട്ടു.
തുടർന്ന് ഒരു വഷളൻ ചിരിയും.
"ജോജൂ നീ ചുമ്മാ നേരോം കാലോം നോക്കാതെ ഒരുമാതിരി തരവഴിത്തരം വളിപ്പ് പറയല്ലേ! ആ പായിങ്ങ് താടാ അലവലാതീ!"
അകത്ത് നിന്ന് ഏകദേശം പതിനെട്ട് വയസ്സ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
അവൻ കുളിച്ചിട്ട് ഏകദേശം നാലഞ്ചു ദിവസമായി എന്ന് തോന്നും.
തലമുടിയൊക്കെ