ലീവ് കിട്ടത്തില്ല. ഇപ്പം ഭയങ്കര സ്ട്രിക്റ്റാ കാര്യങ്ങളൊക്കെ…"
മുറ്റത്ത് ഒരു സ്റ്റൂളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ജോജു ഫിറോസിനെ നോക്കി.
"പണിക്കാരെ ഒന്നും അങ്ങനെ കിട്ടത്തില്ല,"
വായ് നിറയെ ഭക്ഷണമായിരുന്നതിനാൽ വിഷമിച്ച് അവൻ പറഞ്ഞു.
"പണിയൊക്കെ ഞാനും അമ്മേം ചാച്ചനും ചെയ്തോളാം. പക്ഷെ ഒടമ്പടി ഒക്കെ സ്റ്റാമ്പ് പേപ്പറേൽ എഴുതണം. അല്ലേൽ ലാസ്റ്റ് മണാകുണാന്നൊക്കെ വർത്താനം ഒണ്ടാകും!"
"കണ്ടീഷനിപ്പം എന്നാ പറയാനാ ജോജു?"
ഫിറോസ് ചിരിച്ചു.
"നിങ്ങൾ പണിയുന്നേന് നാട്ടുനടപ്പ് അനിസരിച്ചുള്ള കൂലി. പിന്നെ സ്ഥലം നോക്കുന്നതിന് എന്നതാ നിങ്ങള് ഉദ്ദേശിക്കുന്നേന്ന് നിങ്ങള് തന്നെ പറഞ്ഞോ. എനിക്ക് സമ്മതം,"
"പറമ്പിലെ ആദായത്തീന്ന് മൂന്നിലൊന്ന്,"
ജോജു ഭക്ഷണം കഴിക്കുന്ന തിരക്കിൽ പറഞ്ഞു.
"സമ്മതം,"
ഫിറോസ് പെട്ടെന്ന് പറഞ്ഞു.
തിരികെ മലയിറങ്ങിപ്പോരുമ്പോൾ, ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കി.
മുറ്റത്ത്, മൾബറി മരത്തിനടുത്ത് റെജീന നിൽക്കുന്നത് അയാൾ കണ്ടു.
കാടിന്റെ ഉള്ളിലേക്ക് തിരിയാൻ നേരം വീണ്ടും തിരിഞ്ഞു നോക്കി.
ഇനി ഇരു ചുവടുകൂടി വെച്ചാൽ റജീനയുടെ രൂപം
മരങ്ങൾക്കും ഇലയ്ക്കും പിമ്പിൽ മറയും.
അപ്പോൾ മുറ്റത്ത് നിന്ന് റെജീന കൈയുയർത്തി കാണിക്കുന്നത് ഫിറോസ് കണ്ടു.
ആയാലും ക വീശിക്കാണിച്ചു.
എന്ത്കൊണ്ടോ അയാളുടെ കണ്ണുകൾ ഈറനായി.
****************************************
"ആദായതിന്റെ മൂന്നിലൊന്ന് അത്ര കുഴപ്പമില്ല,"
രാത്രി മുറ്റത്ത് നിലാവിൽ നിൽക്കവേ ഷാനി ഫിറോസിനോട് പറഞ്ഞു.
"അവരത്ര കുഴപ്പം പിടിച്ച ആളുകൾ ഒന്നുമല്ലടീ,"
ഫിറോസ് അറിയിച്ചു.
"ഏതായാലും ഒന്നുരണ്ടു മാസത്തേക്ക് നോക്കാം. അന്നേരം അറിയാല്ലോ,'"
"ഒന്ന് രണ്ടു മാസം? പറ്റില്ല… രണ്ടാഴ്ച്ചകഴിഞ്ഞ് ഒന്നുകൂടി പോകണം. സ്ഥലം എപ്പോഴും ഒക്കെയൊന്ന് ചുറ്റിക്കറങ്ങി കാണണം. അവരീ പറയുന്ന പോലെ പണിയൊക്കെ അതിൽ ചെയ്യുന്നുണ്ടോ എന്നൊക്കെ ഒന്ന് നോക്കി നടന്നു കണ്ടാൽ മനസ്സിലാകുമല്ലോ!"
അടുത്ത ആഴ്ച്ച!
ഫിറോസിന്റെ ദേഹത്ത് കുളിര് കോരി!
കുഴപ്പമില്ല!
റെജീനയ്ക്ക് ജോജുവിനെ ഒരിക്കൽ കൂടി കാട്ടിലേക്ക് പറഞ്ഞു വിടണം എന്നല്ലേയുള്ളൂ!
"എന്താ നിങ്ങടെ മേത്ത് ഒരു മണം? ഒരു മാതിരി ജമന്തിപ്പൂവിന്റെ മണം?"
അയാളുടെ നെഞ്ചിലേക്കും ചുമലിലേക്കും മൂക്കടുപ്പിച്ച് പിടിച്ച് ഷാനി ചോദിച്ചു.
"ജമന്തിപ്പൂക്കളോ?"
അയാൾ