ബന്ധുക്കളെ കൊണ്ടും അയൽക്കാരെ കൊണ്ടും വീട് നിറഞ്ഞിരുന്നു.. പാചകം നമ്മുടെ വീടിന്റെ പിന്നിൽ ആയത് കൊണ്ട് അവിടെയും തിരക്കിന് ഒരു കുറവും ഉണ്ടായിരുന്നില്ല….
കല്യാണ പെണ്ണിന്റെ ചേച്ചി എന്ന നിലയിൽ നിന്നുകൊണ്ട് അതിന്റെ വില കളയാതെ ഉള്ള എല്ലാ ജോലികളും ഞാൻ മുന്നിൽ നിന്നു തന്നെ നയിച്ചു ഓരോരുത്തരെ കൊണ്ട് ചെയ്യിപ്പിച്ചു ക്ഷീണിച്ചിരുന്നു… ചിന്നു ആണെങ്കിൽ എന്റെ അടുത്ത് നിന്നു മാറാതെ എപ്പോളും കൂടെ ഉണ്ട്… അവൾക് നല്ല പേടി ഉണ്ടായിരുന്നു.. കുഞ്ഞേച്ചിയും ഞാനും കൂടി അവൾക്ക് ക്ലാസ്സ് ഒക്കെ എടുത്തു …. ഞങ്ങളുടെ അറിവുകളും അനുഭവങ്ങളും എല്ലാം അവൾക്കും പകർന്നു നൽകി….
വൈകുന്നേരം ആയപ്പൊളേക്കും വന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കാനും മറ്റുമായി അല്പം പണിയെടുക്കേണ്ടി വന്നു.. പിന്നെ ചിന്നുവിന് മൈലാഞ്ചി ഇടണമെന്ന് പറഞ്ഞവിടെ നിന്നും മുങ്ങി. പൊതുവെ പണിയെടുക്കാൻ മടിയൊന്നും ഉണ്ടായിട്ടല്ല. പക്ഷെ ഇങ്ങനെയൊരു മാനസികാവസ്ഥയിൽ എനിക്കെന്തോ ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല……..
" കിച്ചുവേട്ടനെ കണ്ടിട്ട് ഇന്നേക്ക് ഒരാഴ്ച അടുത്തകാറായി… . എന്നെ
മറന്നു കാണുംവോ എന്തോ? "
വല്ലാത്തൊരു വിഷമം മനസിന്.. .
" അതിനു സുന്ദരി അല്ലെ ഞാൻ….."
മുറിയിലെ കണ്ണാടിയിലേക്ക് നോക്കി ഞാൻ സ്വയം ചോദിച്ചു… എന്നെ വിലയിരുത്തി.
" ആണല്ലോ. പിന്നെ എന്താ അങ്ങേർക്കു എന്നെ ഒന്ന് വിളിച്ചാൽ …. മനുഷ്യനായാൽ ഇത്രക്ക് വാശി പാടില്ല…. ഇങ്ങോട്ടു തന്നെ അല്ലെ വരുന്നേ… ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ…….. "
" ചേച്ചി ഇതരോടാ ഈ ഇരുന്നു പിറുപിറുക്കുന്നെ…. "
കുളികഴിഞ്ഞിറങ്ങി വന്ന ചിന്നു എന്റെ ഇരിപ്പു കണ്ടു ചോദിച്ചു…
" കിച്ചുവേട്ടനെ കാണാഞ്ഞു വട്ടായോ? "
മുടിയൊതുക്കി കണ്ണാടിയുടെ മുന്നിൽ കയറി നിന്നവൾ ചോദിച്ചു..
" കാണാൻ കൊതിക്കാൻ അങ്ങേരാരു കാമ ദേവനോ? ഹും…. "
മുഖത്തൊരല്പം പുച്ഛം വിതറി ഞാൻ അതുപറഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി തന്നെ എന്റെ ചെയ്തി കണ്ടവൾ ഒന്ന് ചിരിച്ചു…
" നിങ്ങടെ സ്നേഹം എനിക്കറിയാവുന്നതല്ലേ ചേച്ചി…. കിച്ചേട്ടനെ കാണുന്ന വരെയെ ഒള്ളു ചേച്ചിടെ ഈ വഴക്കൊക്കെ…. "
" പിന്നെ അതു നിന്റെ തോന്നലാ…. ഒരാഴ്ച ആയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കിട്ടില്ല. എന്നിട്ടു സ്നേഹം ആണ് പോലും…. അങ്ങനെ ഉള്ള സ്നേഹം ഒന്നും ഈ അനുവിന് വേണ്ട….