കല്യാണത്തിന് വന്നില്ലേ ഞാൻ മണ്ഡപത്തിൽ കേറില്ലട്ടോ പറഞ്ഞേക്കാം… "
" ആഹ് എന്ന മോളു കെട്ടണ്ട… അങ്ങേരു വന്നാൽ ഞാനീ കല്യാണം കൂടില്ല…. " ചിന്നുവിന് മറുപടിയായി ഞാനും തറപ്പിച്ചു പറഞ്ഞു..
" എന്ത് കഷ്ടം ആണിത്…. നിങ്ങൾ രണ്ടും ഇല്ലാതെ പിന്നെ എങ്ങനെയാ….. ? "
ചിന്നുവിന്റെ ചോദ്യത്തിന് എന്റെ പക്കൽ മൗനം മാത്രമേ ഉണ്ടായിരുന്നുള്ളു. കാരണം എന്റെ ആ തീരുമാനം ഉറച്ചതായിരുന്നു….
" എന്റെ ചക്കര ചേച്ചിയല്ലേ…. നിങ്ങടെ കുഞ്ഞനിയത്തി അല്ലെ ഞാൻ….. എനിക്ക് എന്റെ ശ്രീകുട്ടിം ദേ ഈ കുഞ്ഞേച്ചിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം കിച്ചുവേട്ടനെ ആണെന് ചേച്ചിക്കറിയാലോ… എന്റെ ആകെയുള്ള ആഗ്രഹം അല്ലെ…..
ശ്രീയേച്ചി പ്ലീസ്….. ഈ ഒരൊറ്റ തവണ സമ്മതിക്കു…. കിച്ചുവേട്ടനും കൂടി വന്നോട്ടെ കല്യാണത്തിന്… …പ്ലീസ്….. പ്ലീസ്….. "
ചിന്നു എന്റെ അടുത്ത് വന്നു എന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചു കെഞ്ചി…. അവളുടെ സോപ്പിങ്ങിൽ വീഴാതിരിക്കാൻ എനിക്കായില്ല… ഞാനവൾക് അർദ്ധ സമ്മതം മൂളി……
" ഞാനിത്രക്കു ലോല ഹൃദയ ആയിരുന്നോ ദൈവമേ…. " ഒന്ന് ചിന്തിച്ചു പോയി…
" ഞാൻ വിളിക്കില്ല ട്ടോ അങ്ങേരെ…
വേണേൽ നിങ്ങൾ ആരെങ്കിലും വിളിച്ചോണം.. "
ഞാനെന്റെ അഭിപ്രായം രേഖപ്പെടുത്തികൊണ്ടു പറഞ്ഞു.
" അതൊക്കെ ഞാൻ നേരത്തെ വിളിച്ചിട്ടുണ്ട്… "
സന്തോഷത്തിനിടയിൽ ചിന്നു പറഞ്ഞു .
" അപ്പോൾ എല്ലാം പുള്ളിയുടെ പ്ലാൻ ആണല്ലേ…. ശെരിയാക്കി തരാം…. " മനസ്സിൽ പറഞ്ഞു അങ്ങേരുടെ വരവിനായി ഞാൻ കാത്തിരുന്നു….
കിച്ചേട്ടന്റെ അനിയത്തി കുട്ടിയാണ് ചിന്നു… ഞങ്ങൾ തമ്മിൽ പ്രേമിച്ചു നടക്കുമ്പോൾ മുതൽ ചിന്നുവിന് കിച്ചേട്ടനെ അറിയാം.. അന്ന് മുതലേതന്നെ അങ്ങേരു ഒരു അനിയത്തി കുട്ടിയെ കിട്ടി എന്ന് പറഞ്ഞു തലയിൽ വച്ചു നടക്കുമായിരുന്നു ഇവളെ .. അതുകൊണ്ട് തന്നേ അവരുടെ ബന്ധം വച്ചു, ചിന്നു മുൻപ് പറഞ്ഞത് പോലെ കിച്ചേട്ടൻ എത്തിയില്ലേ ചിലപ്പോൾ പെണ്ണ് മണ്ഡപത്തിൽ കയറിയില്ല എന്നും വരാമെന്ന് കരുതിയാണ് ഞാൻ അതിനു സമ്മതിച്ചത് തന്നെ…. ഇപ്പോ തന്നെ കല്യാണത്തിന് നേരെത്തെ എത്തിയില്ല എന്ന് പറഞ്ഞു കൊതികുത്തിയിരിക്കയായിരുന്നു പെണ്ണ്.
****===****====****
കല്യാണ വീട്ടിലെ തിരക്ക് ക്രമാധീതമായി വർധിച്ചു തുടങ്ങിയിരുന്നു. കല്യാണത്തിന് ഇനിയും ഒരു ദിവസം കൂടി ബാക്കി ഉണ്ട്. എങ്കിലും അടുത്ത