? "
നേരിട്ട ചമ്മൽ പുറത്തു കാട്ടാതിരിക്കാൻ അവരെന്നെ നന്നായി ഒന്നു കളിയാക്കി.. ആ മാനസികാവസ്ഥയിൽ എനിക്കതത്ര ബോധിക്കുന്നതായിരുന്നില്ല.
"എന്റെ അടുത്ത കല്യാണതിനു വിളിക്കാം അമ്മായി.. ഉടനെ ഉണ്ടാകും.. അതു വരെ അമ്മായി ഉണ്ടായിരുന്ന മതി ട്ടോ… ഏതായാലും ആ പറഞ്ഞാ ആലോചന കളയണ്ടാ.. വീട്ടിൽ ഒരുത്തി വന്നിരിപ്പില്ലേ കെട്ട്യോനെ വേണ്ടാന്നും പറഞ്ഞു… നിങ്ങടെ മോൾ.. ആവശ്യം വരും… "
അമ്മയുടെയും അവരുടെയും കണ്ണുകൾ ഒരുമിച്ചു മിഴിച്ചു വരുന്നുന്നത് ഞാൻ കണ്ടു….ആ.തള്ളയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞപ്പോൾ ആണ് മനസിനൊരാശ്വാസം തോന്നിയത്.. മുതിർന്നവരോട് അഹങ്കാരം പറഞ്ഞത് കൊണ്ടാകാം കൈയിൽ ഒരു പിച്ചും തന്നു കുഞ്ഞേച്ചി വേഗത്തിൽ എന്നെയും വലിച്ചു കൊണ്ട് ചിന്നുവിന്റെ മുറിയിലേക്ക് നടന്നു….
"വന്നു വന്നു നാവിനെല്ലില്ലാണ്ടായിട്ടുണ്ട് പെണ്ണിന്…"
"പിന്നെ അവര് പറഞ്ഞത് കേട്ടില്ലേ. ഞാൻ വേലി ചാടിയതാണോ എന്ന്? വൃത്തികെട്ട തള്ള… ഞാൻ കുഞ്ഞേച്ചിയോട് പറഞ്ഞതല്ലേ ഞാൻ വീട്ടിലിരുന്നോളാമെന്നു…"
പിന്നെ കുഞ്ഞേച്ചി ഒന്നും മിണ്ടിയില്ല…. മുറിയുടെ കതകു തുറന്നകത്തേക്കു കയറി.
"നിന്റെ കൂട്ടുകാരൊക്ക പോയോ… "
മുറിയിൽ ഒറ്റക്കിരിക്കുന്ന ചിന്നുവിനെ കണ്ട് കുഞ്ഞേച്ചി ചോദിച്ചു..
" അവരൊക്കെ എപ്പോഴേ പോയി…. നാളെ വരും…. "
ഞാനവരുടെ ഇടയിലൂടെ നടന്നു കട്ടിലിൽ കയറി ഇരുന്നു. അപ്പോഴും ശോകം തളം കെട്ടി നിൽക്കുകയായിരുന്നു എന്റെ മുഖം…
" ഈ ശ്രീയേച്ചിയുടെ വിഷമം ഇനിയും മാറിയില്ലേ? "
എന്റെ മുഖം കണ്ടിട്ടാകാം ചിന്നു ചോദിച്ചു.
" അതങ്ങനെ ഒന്നും മാറില്ല ചിന്നു.. എന്തോ വലിയ പ്രശ്നം ആ… കണവൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞാലേ തീരു… "
" കുഞ്ഞേച്ചി ഒന്ന് മിണ്ടാതിരിക്കാമോ … എനിക്ക് ഒരു കുഴപ്പോം ഇല്ല… ഇനി അയാൾ വന്നിട്ടും മാപ്പ് പറഞ്ഞിട്ടും ഒന്നും ഒരു കാര്യോം ഇല്ല… എന്റെ വഴക്കൊട്ടു തീരാനും പോണില്ല… വാശിയാ….എനിക്ക് … "ഞാൻ തറപ്പിച്ചു പറഞ്ഞു. പലപ്പോളും പലകാര്യത്തിനും ഞാൻ വാശി കാട്ടാറുണ്ടെങ്കിലും കിച്ചേട്ടന്റെ കാര്യത്തിൽ ആദ്യമായാണ് ഇത്രക് വഷളായ ഒരു കാര്യം ഉണ്ടാകുന്നതും അതിൽ ഞാനിത്ര വാശി പിടിക്കുന്നതും. അതിന്റെ അത്ഭുതം അവരുടെ രണ്ടു പേരുടെയും മുഖത്തു ഉണ്ടായിരുന്നു….
" ഇനി ഇപ്പൊ ശ്രീയേച്ചി എന്ത് പറഞ്ഞാലും കുച്ചുവേട്ടൻ