kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
285340
Back4/38Next
തോളിലേക്ക് ചാഞ്ഞു…. " എനിക്ക് അറിയില്ല കുഞ്ഞേച്ചി….. ഇത് വരെ എന്നെ ഒന്ന് വിളിച്ചിട്ടു കൂടിയില്ല… .. … ഞാൻ  ഇവിടെ വന്നിട്ട് എത്ര ദിവസം ആയി….  സോറി…  പറഞ്ഞുള്ള ഒരു കാൾ …  പോട്ടേ ഒരു മെസ്സേജ് പോലും എനിക്കിതു വരെയും അവിടെന്നു വന്നിട്ടില്ല.. " സങ്കടം സഹിക്കാനാവാതെ ഞാൻ കുഞ്ഞേച്ചിയുടെ തോളിലേക്ക് ചരിഞ്ഞു..  എന്റെ കണ്ണുകൾ നിറഞ്ഞു വന്നത് ഞാൻ അറിഞ്ഞു. " നിനക്കൊന്നു വിളിക്കാരുന്നില്ലേ മോളെ അവനെ  ?  " എന്റെ പുറത്തു കൂടി തലോടി കുഞ്ഞേച്ചി ചോദിച്ചു.. " എന്തിനു .?   ഇങ്ങോട്ടു വിളിക്കാൻ തോന്നിയില്ലല്ലോ,  പിന്നെ ഞാൻ മാത്രം എന്തിനാ അങ്ങോട്ട്‌ വിളിക്കുന്നെ…..  എനിക്കുമുണ്ട് വാശി ഒക്കെ… " എന്റെ മിഴികൾ നിറഞ്ഞു ഒഴുകി കുഞ്ഞേച്ചിയുടെ സാരീ നനച്ചു… " നിങ്ങൾ തമ്മിൽ എന്താ ശെരിക്കും പ്രശ്നം.. പറഞ്ഞു തീർക്കാവുന്നതാണെങ്കിൽ ഞാൻ സംസാരിക്കാം അവനോട്… " ചേച്ചി എന്നെ അനുനയിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണെന്ന് തോന്നി.. "എന്നോട് ഒന്നും ചോദിക്കണ്ട  ചേച്ചി…   സംസാരിച്ചൽ  തീരുന്ന പ്രശ്നം ഒന്നും അല്ല അതു… " ഞാൻ ചേച്ചിയെ മുറുകെ കെട്ടി പിടിച്ചു  …  പണ്ട് മുതലേ എന്ത്
പ്രശ്നം ഉണ്ടെങ്കിലും ഈ നെഞ്ചിൽ ഇങ്ങനെ തല വച്ചു കിടക്കുമ്പോൾ കിട്ടുന്നത് വലിയ ഒരാശ്വാസം ആണ്… ഇന്നും എനിക്ക് എന്റെ സങ്കടങ്ങൾ പറയാൻ ഈ കുഞ്ഞേച്ചിയെ ബാക്കിയുള്ളു എന്നാ സത്യം ഞാൻ തിരിച്ചറിഞ്ഞു. .  എന്റെ ഈ പാവം പിടിച്ച കുഞ്ഞേച്ചിയും അമ്മയും പിന്നെ ചങ്ക്  ചിന്നുവും ഒക്കെ ആയിരുന്നു എന്റെ ലോകം..  അയാൾ എന്റെ ജീവിതത്തിലേക്ക് കയറി വരുന്നത് വരെ…..   എന്റെ കിച്ചുവേട്ടൻ ….അല്ല ഇന്ന് അങ്ങേരെന്റെ   അല്ലല്ലോ … ! നേഴ്സിങ്  പഠിക്കുമ്പോൾ ആണ് ഞാൻ അങ്ങേരെ ആദ്യമായി കാണുന്നത്.. പഠിക്കാൻ വന്നതല്ലട്ടോ  മറിച്ചു രോഗിയായിട്ട്….ഒരു  ആക്‌സിഡന്റ് കേസ് ആയിരുന്നു. . തല്ലുണ്ടാക്കാൻ പോയതാണ് കക്ഷി .. പകരം  ആരോ തല തല്ലി പൊളിച്ചു….. പാവം….  ഇത്രയും വലിയ തല്ലുകൊള്ളിക്ക് സൂചി കണ്ടാൽ പേടി ആണ്..  കൂട്ടുകാരികൾ എല്ലാം അങ്ങേരുടെ കാര്യം  പറഞ്ഞു ചിരിക്കുന്നതും മറ്റും  കേട്ടാണ് ഞാനും പുള്ളിയെ ശ്രദ്ധിച്ചു തുടങ്ങിയത്.  സുന്ദരനൊക്കെ ആണ്. പക്ഷെ ആ താടി.. അതാണ് സഹിക്കാൻ പറ്റാത്തത്..  അതങ്ങനെ വൃത്തികേടായിട്ടു ആ  മുഖത്തു ഇപ്പോളും ഉണ്ട് …  പൗരുഷത്തിന്റെ പ്രതീകം ആണത്രെ……. 

© 2024 KambiStory.ml