"
" കിചേട്ടനിങ്ങനെ അകന്നു നിൽക്കുമ്പോൾ തന്നെ വല്ലാണ്ടാകുവാ… എനിക്ക് പറ്റണില്ല…. "
" എന്നിട്ടാണോ എന്നെ അവിടെ ഒറ്റക്കാക്കി നീ പോന്നത്…. "
":ഇനി ഞാൻ എന്റെ കിച്ചുവേട്ടനെ വിട്ടു എങ്ങോട്ടും പോവില്ല…… "
" സത്യായിട്ടും ഇനി ഞാൻ എന്റെ കിചേട്ടനോട് വഴക്കിടില്ല… ഇനി ഒരു ആഗ്രഹവും പറഞ്ഞു ഞാൻ വാശി പിടിക്കില്ല……. "
"‘ ഉറപ്പാണോ.. …"
" ആഹ്.. ഉറപ്പു… വാ കിച്ചേട്ടാ.. നമുക്കു വീട്ടിൽ പോകാം …. "
എന്റെ അവസാനത്തെ അടവ് ഏറ്റു.. ആ മുഖമൊന്ന് തെളിഞ്ഞു.. അല്ലെങ്കിലും ഈ ശ്രീക്കുട്ടി ഒന്നു മനസ്സറിഞ്ഞു സ്നേഹിച്ചാൽ തീരുന്നതേയുള്ളൂ കിച്ചേട്ടന്റെ പിണക്കങ്ങൾ….
പിന്നൊന്നും പറയാതെ ഞാൻ കാറിൽ കയറി.
കിച്ചേട്ടനും…
ആരോടും പറയാൻ നിന്നില്ല… വണ്ടി നേരെ വീട്ടിലേക്കു വച്ചു പിടിച്ചു. ഞങ്ങളുടെ സ്വർഗത്തിലേക്ക്….
ഒരാഴ്ചയോളം ആയി കിച്ചേട്ടന്റെ നെഞ്ചിൽ തല വച്ചു കിടന്നിട്ട്…… കാതുകളിൽ മുഴങ്ങുന്ന ഈ ഹൃദയ താളം കേട്ടിട്ട്. നെഞ്ചിൽ പൊടിഞ്ഞ ഈ വിയർപ്പു മണം ആസ്വദിച്ചിട്ടു… കിച്ചേട്ടന്റെ കൈകൾ ഇതുപോലെ ഒന്നെന്നെ പൊതിഞ്ഞു പിടിച്ചിട്ട്…
അന്നൊരു മഴയുള്ള രാത്രിയായിരുന്നു ദേ..
ഇത് പോലെ കിചേട്ടന്റെ ചൂടറിഞ്ഞു ചേർന്ന് കിടക്കാൻ അത്തരം രാത്രികളിൽ ഒരു പ്രത്യേക സുഖം ആണ്. അന്ന് പകൽ മുഴുവൻ കിചേട്ടനോടൊപ്പം കറങ്ങി നടന്നു സിനിമയും കണ്ടു വഴിയിൽ വച്ചു കണ്ട എന്റെയൊരു കൂട്ടുകാരിയോടൊത്തു ഭക്ഷണവും കഴിച്ചു തിരികെ എത്തി കിചേട്ടനോടൊപ്പം ഒരു പുതപ്പിനുള്ളിൽ ഇഴഞ്ഞു കയറി കിച്ചുവേട്ടന്റെ ചൂട്പറ്റി ചുരുണ്ടു കൂടുമ്പോൾ ഞാൻ ശെരിക്കും ഒരു കുഞ്ഞി കുട്ടിയായി മാറിയിരുന്നു…. കിച്ചേട്ടന്റെ ശ്രീകുട്ടി. ! ആ ഒരു നിമിഷത്തേക്ക്….
" കിച്ചേട്ടാ….. !"
" മം…. "
" അമ്മയൊക്കെ ചോദിച്ചു തുടങ്ങി. "
" എന്ത്…? "
" കല്യാണം കഴിഞ്ഞിത്ര നാളായില്ലേ.. കുട്ടികളൊന്നും വേണ്ടേ എന്ന്….. "
വിരലുകൾ കിച്ചേട്ടന്റെ നെഞ്ചിലൂടെ പരതി നടക്കുമ്പോൾ കിച്ചേട്ടൻ ചിരിക്കുകയായിരുന്നു.
" ഞാൻ എന്ന് തൊട്ടു പറയുന്നതാ.. ശ്രീ… നിനക്കായിരുന്നില്ലേ പതിയെ മതി എന്ന് വാശി….. "
" അത് പിന്നെ എന്റെ കിച്ചേട്ടനെ എന്റെ മാത്രം ആയിട്ടൊന്നു സ്നേഹിക്കാൻ അല്ലെ…. "
" ഇപ്പോൾ സ്നേഹം ഒകെ പോയോ…? "
" പോയിട്ടൊന്നും ഇല്ല …പക്ഷെ എനിക്ക് എന്തോ …. എനിക്കും വേണം കിച്ചേട്ടാ…. ഒരു കുഞ്ഞി കിച്ചുവിനെ….