kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351000
Back26/38Next
കിച്ചേട്ടൻ കൊതികുത്തിയിരിക്കുന്നു…അതും  ഈ പാവം ശ്രീകുട്ടിയോട്…. എല്ലാം എന്റെ തെറ്റാ….  അത്രക്കൊന്നും പോകേണ്ടി ഇരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നു.  പറ്റിപ്പോയി..സ്വയം പഴിച്ചു ചെക്കൻ വീട്ടിലേക്ക് വിരുന്നിനു പോകാൻ നേരം കിച്ചേട്ടന്റെ വണ്ടിയിൽ തന്നെ ഞാൻ ഇടം പിടിച്ചു.  കൂടെ ചേച്ചിയും അവരുടെ കുരുപ്പുകളും പിന്നെ അമ്മയും.. കാറിന്റെ മുന്നിൽ തന്നെ ഞാൻ കയറി ഇരുന്നു..  പണ്ടൊരിക്കൽ ബൈക്കിൽ നിന്നു വീണു വയ്യാണ്ട് കിച്ചേട്ടൻ കിടന്നപ്പോൾ വഴക്കുണ്ടാക്കി വാങ്ങിപ്പിച്ചതാണ് ഞാൻ ഈ കാർ..  പിന്നെ ആ ബൈക്കിൽ തൊടാൻ ഞാൻ കിച്ചേട്ടനെ അനുവദിച്ചിട്ടില്ല.. കല്യാണ വണ്ടിക്കു പിന്നാലെ കാറ്‌ പായുമ്പോൾ കണ്ണ് പറിക്കാതെ ഞാൻ കിച്ചേട്ടനെ തന്നെ നോക്കി ഇരുന്നു..  അതറിഞ്ഞിട്ടു കൂടി എന്നെ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കിച്ചേട്ടൻ കൂട്ടാക്കാഞ്ഞത് എന്നെ നന്നായി ചൊടിപ്പിച്ചു. " ഓഹ്..  എന്നാലും ഇത്ര ഗമ പാടില്ലട്ടോ…?  " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കിറികോട്ടി പുറത്തേക്ക് തല തിരിച്ചു.. " എന്താ…? " കേട്ടപാടെ ചേച്ചിയുടെ ശബ്ദം ഉയർന്നു. " ഞാൻ കുഞ്ഞേച്ചിയോടൊന്നും


പറഞ്ഞില്ല…ഞാൻ എന്റെ കിചേട്ടനോടല്ലേ പറഞ്ഞെ. ഒന്നു മിണ്ടാതെ ഇരിക്കാമോ ?   " കിചേട്ടനോടുള്ള ദേഷ്യവും അമർഷവും ഞാൻ കുഞ്ഞേച്ചിയിൽ തീർത്തു. " ഈ പെണ്ണിനീതെന്താ….? കുറച്ചു ദിവസം ആയി തുടങ്ങിയിട്ട്…..  എന്താ മോനെ പ്രശ്നം?  " അത്ര നേരവും ഒന്നും മിണ്ടാതിരുന്ന അമ്മയുടെ ശബ്ദവും ഉയർന്നു. " അവൾക്കു വട്ടാണമ്മേ … അമ്മ അത് കാര്യമാക്കണ്ട…  " കിചേട്ടനത് പറയുമ്പോൾ ഞാൻ ഞെട്ടി പോയി. പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ടു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെന്റെ കണ്ണ് നിറച്ചു. കിച്ചേട്ടനെ ഞാൻ സൂക്ഷിച്ചു നോക്കുമ്പോൾ ആ മുഖത്തുണ്ടായ കള്ള ചിരി എന്നിൽ വീണ്ടും ദേഷ്യം ഉണ്ടാക്കി. " പോടാ. ദുഷ്ടാ…. " ആ ചിരി കണ്ടു നിൽക്കാൻ ഉള്ള ശേഷി ഇല്ലാതെ… ഞാൻ കിച്ചേട്ടന്റെ തോളിൽ ആഞ്ഞിടിച്ചു….  ഒന്നല്ല.  പല തവണ.  എന്റെ കലിയടങ്ങുന്നത് വരെ. " ആർക്കടാ കൊരങ്ങാ വട്ടു..?  " കിച്ചേട്ടനൊട്ടും പ്രതീക്ഷിക്കാതെ  ഉള്ള എന്റെ നീക്കം കിച്ചേട്ടന്റെ ശ്രദ്ധ തെറ്റിച്ചു.  വണ്ടി ചവിട്ടി നിർത്തി പെട്ടന്ന് തന്നെ എന്റെ കൈയിൽ കയറി പിടിച്ചു… " അടങ്ങിയിരിക്കെടീ


© 2025 KambiStory.ml