വിതുമ്പി നിന്ന എന്റെ ചുണ്ടിലും വിരിഞ്ഞു.
" ഓഹ് . എന്തൊക്കെ ആയിരുന്നു പെണ്ണിന്റെ പ്രകടനം.. ചീത്ത വിളിക്കുന്നു… അങ്ങനെ ഒരു കെട്ട്യോൻ വേണ്ടെന്നു പറയുന്നു. എന്നിട്ടിപ്പോൾ കിച്ചേട്ടാന്നും പറഞ്ഞു മോങ്ങുന്ന കണ്ടില്ലേ….. "
"എല്ലാം അഭിനയം അല്ലെ ചേച്ചി…. ഈ ശ്രീയ്ച്ചിക്കു കിച്ചേട്ടനും കിച്ചേട്ടന് ശ്രീയേച്ചിയും ഇല്ലാതെ പറ്റില്ലെന്ന് ഇവരേക്കാൾ നന്നായി എനിക്കറിയാം…. "
ചിന്നു എന്നോട് ചേർന്ന് നിന്നതു പറയുമ്പോൾ എനിക്ക് സങ്കടത്തിനും സന്തോഷത്തിനും പുറമെ വല്ലാത്തൊരു ജ്യാള്യത തോന്നി .." ശ്രീയേച്ചിക്ക് തോന്നുന്നുണ്ടോ കിച്ചേട്ടന് ഈ ഒരാഴ്ച അവിടെ സുഖിച്ചിരിക്കയായിരുന്നു എന്ന്… ഈ കഴിഞ്ഞ ഒരാഴ്ചയിൽ ഒരു നൂറു തവണ എങ്കിലും വിളിച്ചിട്ടുണ്ടാകും എന്റെ ശ്രീക്കുട്ടി എന്തെടുക്കുവാ എന്നും ചോദിച്ചു. അത്രക് ഇഷ്ടാ എന്റെ ശ്രീയേച്ചിനെ കിച്ചേട്ടന്… . എന്നിട്ട് ആഹ് പാവം ചേച്ചീനെ ഉപദ്രവിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ… "
ഇരച്ചു വന്ന നാണം മുഖം മുഴുവൻ നിറഞ്ഞു കവിഞ്ഞു ചുണ്ടിലൂടെ പുഞ്ചിരിയ്യായി വിരിഞ്ഞു വന്നത് മറക്കാൻ ആവാതെ ഞാൻ അവളെ
കെട്ടിപ്പിടിച്ചു നിന്നു..
" ഛെ. ! എന്റെ സാരീ ചീത്തയാക്കാതെ…ചേച്ചി.. ., "
" പോടീ…. "
അവളിൽ നിന്നടർന്നു മാറി കണ്ണുനീർ തുടച്ചു അവളോടത് പറയുമ്പോൾ ഞാൻ എല്ലാം മറന്നു പുഞ്ചിരിക്കയായിരുന്നു…
" മ്മം… മം … മതി മതി… നിന്റെ അഭിനയം.. എന്ത് പ്രശ്നം ആണെങ്കിലും പറഞ്ഞു തീർത്തോണം…. വിരുന്നിനു പോകുമ്പോൾ നീയും കിച്ചുവും ഒരുമിച്ചുണ്ടാകണം… "
ചേച്ചിയത് പറയുമ്പോൾ കണ്ണുകൾ തുടച്ചു സമ്മതത്തോടെ അവരെ നോക്കി തലയനക്കി പുഞ്ചിരിച്ചു ഞാൻ പുറത്തേക്കിറങ്ങി…മുഹൂർത്തം അടുക്കാറായിരുന്നു …
കാലിന്റെ വേദന പോലും നോക്കാതെ കല്യാണ വീട്ടിൽ ഞാൻ ഓടി നടന്നു. ഇടയ്ക്കു പലപ്പോഴായും കണ്ണുകൾ കിച്ചേട്ടനെ തിരയുന്നുണ്ടയിടുന്നെങ്കിലും എവിടെയും ആ മുഖം ഞാൻ കണ്ടില്ല…
വല്ലാത്തൊരു വിഷമം തോന്നി തുടങ്ങിയിരുന്നു. കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എല്ലാം തെറ്റായി പോയി എന്നൊരു തോന്നൽ. ചിന്നുവിനോടും കുഞ്ഞേച്ചിയോടും കിച്ചേട്ടനെ അറിയാവുന്ന എല്ലാവരോടും കിച്ചേട്ടനെ അന്വേഷിച്ചു ആ തിരക്കിനിടയിൽ ഞാൻ നടന്നു. നിരാശ ആയിരുന്നു ഫലം.
" കിച്ചേട്ടന് വിഷമം ആയി കാണുമോ… ഒത്തിരി സങ്കടം ആയി