അന്ന് നീ എന്നെ ഓർക്കും … "
" ശ്രീയേച്ചി എന്തു പറഞ്ഞാലും ഞാൻ കിച്ചേട്ടന്റെ കൂടെയാട്ടോ… അതൊരു പാവമാ.. "
" അത് ശെരിയാ…. കാര്യം അറിയതെ ആ ചെക്കനെ എല്ലാരും കൂടി ഇന്നലെ വെറുതെ ചീത്ത പറഞ്ഞു എന്നാ കേട്ടത്…. "
കുഞ്ഞേച്ചി അത് പറഞ്ഞതെ ഇടിവെട്ടേറ്റവളെ പോലെ ഞാൻ ചാടി എഴുന്നേറ്റു..
" കിച്ചേട്ടനെ വഴക്ക് പറഞ്ഞോ… ആരു.. ? "
" വേറെ ആരു.. വല്യമ്മ…. "
" കിച്ചേട്ടനെ വഴക്ക് പറയാൻ ആ തള്ള ആരാ…? അല്ലെങ്കിലും കിച്ചേട്ടനെ എന്തിനാ വഴക്ക് പറയുന്നേ…… "
" പിന്നെ… നിന്റെ കാലു തല്ലി ചതച്ച അവനോട് പിന്നെ എന്ത് പറയണമായിരുന്നു…. വല്യമ്മ നല്ലത് പറഞ്ഞെന്ന അമ്മ പറഞ്ഞെ… "
" അതിന് അത് കിചേട്ടനാണെന്നു ആരാ പറഞ്ഞെ. ? .. അത് ഞാനാ… ഞാൻ എറിഞ്ഞ കിണ്ടി ഭിത്തിയിൽ കൊണ്ടു തിരിച്ചു എന്റെ കാലിൽ കൊണ്ടതാ.. അല്ലാതെ എന്റെ കിച്ചേട്ടൻ ഒന്നും ചെയ്തിട്ടില്ല…. "
അത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…
" എന്റെ കിച്ചേട്ടനെ വഴക്ക് പറയാൻ അവർക്കെന്താ അവകശം…. "
കണ്ണുനീർ ധാരയായി കവിളിനെ നനച്ചു താഴേക്കൊഴുകിയിറങ്ങി. പറഞ്ഞതത്രയും വിശ്വസിക്കാത്ത മട്ടിൽ അവര് രണ്ടു പേരും എന്നേ
നോക്കി നിൽക്കുമ്പോൾ ഞാൻ മുഖം പൊത്തി കരയുകയായിരുന്നു ..
" ഞാനാ എല്ലാറ്റിനും കാരണം.. ഞാൻ കാരണമാ കിച്ചേട്ടൻ എല്ലാവരുടേം മുന്നിൽ വഴക്ക് കേട്ടത്….. "
എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു കരയുമ്പോൾ കേട്ടു നിന്ന കുഞ്ഞേച്ചിയുടെയും ചിന്നുവിന്റെയും ചിരി ആ മുറിയാകെ നിറഞ്ഞു… ചെറു ചിരിയിൽ നിന്നും അത് പൊട്ടിചിരിയിലേക്കു വഴി മാറുമ്പോൾ എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ ഞാൻ അന്താളിച്ചു നിന്നു..
" ദേ… ഇത്രേം ഒള്ളു എന്റെ ശ്രീയേച്ചിക്ക് കിചേട്ടനോടുള്ള പിണക്കം…. "
ചിന്നു ഓടി വന്നെന്നെ കെട്ടിപ്പിച്ചു… കണ്ണുന്നീർ ഒഴുകിയ കണ്ണുകൾ അവൾ തുടച്ചു നീക്കി.. അപ്പോഴും നടക്കുന്നതെന്തെന്നു എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല….
" എന്റെ പൊന്നു ശ്രീയേച്ചി… കിച്ചേട്ടനെ ആരും വഴക്ക് പറഞ്ഞിട്ടില്ല .. എന്റെ ഈ ശ്രീകുട്ടിടെ മനസ്സറിയാൻ..ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ … "
ഒരു പുഞ്ചിരിയോടെ അവളതു പറയുമ്പോൾ ആശ്വാസത്തിന്റെ ഒരു തിളക്കം എന്റെ കണ്ണിലും നിഴലിച്ചു.. എല്ലാം എന്നേ പറ്റിക്കാൻ വേണ്ടിയായിരുന്നു എന്നറിഞ്ഞപ്പോൾ പിടിക്കപ്പെട്ടവളുടെ നാണം കലർന്ന പുഞ്ചിരി