കള്ളവും കലർത്തി ഞാൻ പറഞ്ഞു.. കിചേട്ടനുള്ള ഒരു ചെറു ശിക്ഷ എന്നവണ്ണം..
" എന്താടാ എന്താ പറ്റിയെ… നീ എന്ത ചെയ്തേ? "
" ഒന്നുമില്ല.. ചേച്ചി… ഇവളു വെറുതെ പറയുന്നതാ….. "
" നീ ഒന്നും ചെയ്യാഞ്ഞിട്ടാണോ മോൾ കിടന്നു കരയുന്നത്…. നോക്കി നിൽക്കാതെ മോളെ വേഗം ആശുപത്രിയിൽ കൊണ്ടോകാൻ നോക്ക്…. "
മുറിയിലേക്ക് ഓടി കയറി വന്ന പരദൂഷണം വല്ല്യമ്മയുടെ ശബ്ദം ഉയർന്നു…
പിന്നെ എല്ലാം പെട്ടന്നായിരുന്നു.. ആശുപത്രിയിൽ പോയതും വന്നതും എല്ലാം.. അന്ന് പിന്നെ എന്റെ മുന്നിൽ ഒന്നും അങ്ങേരെ കണ്ടില്ല.. ചെറിയൊരു പ്രതികാരം അടങ്ങിയ സമാധാനത്തിൽ ആണ് എന്റെ പിറ്റേന്നത്തെ ദിവസം പുലർന്നത്…
***==**==**=-******===***====******===*****
" മുഹൂർത്തഹത്തിനു സമയം ആയി ആ പെണ്ണിന്റെ ഒരുക്കം ഇത് വരെ കഴിഞ്ഞിട്ടില്ല…. "
അതും പറഞ്ഞു കുഞ്ഞേച്ചി എന്നേയും വലിച്ചു കൊണ്ടു നടക്കുമ്പോൾ യന്ദ്രികമായി ഞാനും പിന്നാലെ ചെന്നു ചിന്നുവിന്റെ മുറിയിലേക്ക് കയറി…
ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ചിന്നുവിനെ കണ്ടു ഞാൻ ഒന്നു അമ്പരന്നു..
സാരീ ഒന്നു നേരെ ആക്കി അവളെന്റെ നേരെ തിരിഞ്ഞു.." ശ്രീയേച്ചി നന്നായിട്ടുണ്ട്
അല്ലെ. "
എടുത്തു നിന്ന പത്തു അൻപതു പവൻ സ്വർണത്തേക്കാൾ എന്റെ ചിന്നുവിന് എന്നു ഐശ്വര്യം അവളുടെ മുഖ കാന്തി തന്നെ ആണ്… അവളെന്തു ഡ്രസ്സ് ഇട്ടാലും ചേരും…
" ദേവിയെ പോലെ ഉണ്ട്.. "
അവളുടെ അരികിലേക്ക് നീങ്ങി നിന്നു ഞാൻ പറഞ്ഞു.
" കാലിനെങ്ങനെ ഉണ്ട്? "
അവളുടെ അടുത്ത ചോദ്യത്തിന് ഞാൻ മറുപടിയായി തിളക്കം കുറഞ്ഞൊരു പുഞ്ചിരി അവൾക്കു സമ്മാനിച്ചു….
" എന്നാലും എനിക്ക് അങ്ങ് വിശ്വാസം വരുന്നില്ലാട്ടോ..കുഞ്ഞേച്ചി.. ശ്രീയേച്ചി തന്നെത്താനെ കാല് തല്ലി ചതച്ചു എന്ന് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ… പക്ഷെ കിച്ചേട്ടൻ അങ്ങനെ ചെയ്തു എന്ന് പറഞാൽ….. "
ഒരുക്കത്തിനിടയിൽ കുഞ്ഞേച്ചിയോടെന്ന വണ്ണം ചിന്നു പറഞ്ഞു. സത്യത്തിൽ അതെനിക്ക് നേരെയുള്ള ഒളിയമ്പ് തന്നെ ആയിരുന്നു.
" ഓഹ് അപ്പോൾ നിനക്ക് എന്നെ വിശ്വാസം ഇല്ലേ ചിന്നു….. "
" ശ്രീയേച്ചിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല… കിച്ചുവേട്ടൻ അങ്ങനെ ചെയ്തു എന്ന് കേട്ടപ്പഴാ വിശ്വാസം വരാത്തത്… "
" ആഹ്… നീ വിശ്വസിക്കണ്ടാ…. പുറമെ കാണുന്ന ഒന്നുമല്ല ശരിക്കുമുള്ള ആണുങ്ങൾ എന്ന് നിനക്ക് വൈകാതെ മനസിലായിക്കൊള്ളും..