ചുംബിക്കുന്നത് എന്റെ പഴയ കിച്ചേട്ടൻ അല്ലെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു… ചുംബനത്തിൽ പൂർണമായും ശ്രദ്ധ തിരിച്ച കിച്ചേട്ടനെ ഞാനെന്റെ ദേഹത്ത് നിന്നു ശക്തിയായി തള്ളി മാറ്റി. ചാടി എഴുന്നേറ്റു…. എല്ലാമൊറ്റ നിമിഷങ്ങൾ കൊണ്ടു സംഭവിച്ചു..
" എന്താടീ…. എന്ത് പറ്റി… "
" ഒന്നും പറ്റിയില്ല..എന്തെങ്കിലും പറ്റുന്നതിനു മുൻപ് നിങ്ങൾ വേഗം മുറിക്കു പുറത്തേക്കു പോയെ… "
" എന്തിന്..? "
" എന്റെ ആഗ്രഹങ്ങൾക്ക് വില തരാത്ത ഒരാളോടൊപ്പം കിടക്കാൻ എനിക്ക് പറ്റില്ല… അത് തന്നെ… "
" എന്റെ ശ്രീ… നി ഇനിയും അത് വിട്ടില്ലേ… ശെരി നി ഇനി എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം പോരെ….. "
" അങ്ങനെ ആരും ബുദ്ധിമുട്ടണ്ടാ… നിങ്ങൾ മുറിക്കു പുറത്തേക്കു പോ…. "
എന്നേ അനുനയിപ്പിക്കാൻ മുന്നിലേക്ക് വന്ന കിച്ചേട്ടന്റെ പിടിയിൽ നിന്നും കുതറി മാറിയ എനിക്ക് രക്ഷക്കായി തിരഞ്ഞു കൈയിൽ കിട്ടിയതു ഒരു കിണ്ടിയാണ്.
" അടുത്തേക്ക് വന്നാൽ ഞാൻ എറിയുട്ടോ…. "
" ശ്രീക്കുട്ടി വേണ്ട… ഞാൻ പറയുന്ന കേൾക്…. "
മനസ്സ് വേണ്ടെന്ന് പറയുന്നതു മുന്നേ ശരീരം പ്രവൃത്തിച്ചിരുന്നു. കൈയിൽ നിന്നും കിച്ചേട്ടന്
നേരെ പാഞ്ഞ കിണ്ടി തടയാൻ എനിക്ക് ആയില്ല. ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി എനിക്ക്…. കിച്ചേട്ടന്റെ ദേഹത്തത് കൊള്ളല്ലേ ദേവി എന്ന് ഞാൻ മനമുരുകി പ്രാർഥിച്ചു പോയി….
എന്റെ പ്രാർത്ഥന ദേവി കേട്ടിട്ടോ അതോ എനിക്ക് ഉന്നമില്ലാഞ്ഞിട്ടോ എന്തോ കിച്ചേട്ടനെ മറികടന്നു അത് നേരെ ചെന്നു കൊണ്ടത് ഭിത്തിയിലാണ്… ഭാഗ്യം എന്നാശ്വസിക്കാൻ കഴിയുംമുമ്പേ കിണ്ടി ഭിത്തിയിൽ തട്ടി ബൂമറാങ് പോലെ പോയ വേഗത്തിൽ തിരികെ വന്നു… കൊണ്ടത് എന്റെ കാലിൽ ആണ്…. എറിഞ്ഞ കിണ്ടി എനിക്ക് തന്നെ തിരിച്ചു കൊണ്ടു..
" അമ്മേ…… "
അസഹനീയമായ വേദനയോടൊപ്പം ഒരലർച്ചയോടെ ഞാൻ നിലത്തേക്കിരുന്നു പോയി…
" ശ്രീ……. "
" തൊടണ്ടാ എന്നെ…. "
തെറ്റെല്ലാം എന്റെ ഭാഗത്തായിരുന്നു എങ്കിലും എന്റെ കാലിൽ പിടുത്തമിട്ട കിച്ചേട്ടന്റെ കൈ തട്ടി മാറ്റി ഞാൻ അലറി.. ശബ്ധം കേട്ടിട്ടോ എന്തോ ആ നിമിഷം തന്നെ അമ്മയും കുഞ്ഞേച്ചിയും ഒക്കെ കതകും തള്ളി തുറന്നകത്തേക്ക് വന്നു…. അവരെ കണ്ടതും എന്റെ കരച്ചിലിനാഴം കൂടി..
" എന്താടീ എന്താ.. പറ്റിയെ…..? "
" ഈ കിച്ചേട്ടൻ എന്റെ കാലു ഓടിച്ചു….അയ്യോ….. "
കള്ള കണ്ണുനീരിനോടൊപ്പം അല്പം