എനിക്ക് അറിയാൻ പാടില്ലാത്തത്.. "
" നിങ്ങൾക് അത് ചെറിയ കാര്യം ആകാം.. എനിക്കതത്ര ചെറിയ കാര്യം ഒന്നും അല്ല….. "
ഞാൻ എന്റെ ഗൗരവം ഒട്ടും ചോർന്നു പോകാതെ ഇരിക്കാൻ നല്ലത് പോലെ ശ്രമിക്കുന്നുണ്ടായിരുന്നു.
" ശെരി. സമ്മതിച്ചു.. അറിയാതെ പറ്റിപോയതല്ലേ ഒന്നു ക്ഷമിക്കേടോ… "
പക്ഷെ തോൽവി സമ്മതിക്കാൻ എന്റെ മനസ്സു അനുവദിക്കുന്നുണ്ടായിരുന്നില്ല. ..
" അയ്യോ അത്രക്കാരും കഷ്ടപ്പെടണ്ടാ… എന്നെ ഒട്ടു ആരും പറഞ്ഞു സമാധാനിപ്പിക്കാനും വരണ്ടാ…. "
അത്രയും പറഞ്ഞപ്പോളേക്കും അയഞ്ഞു പോയ കിച്ചുവേട്ടന്റെ കൈയിൽ നിന്നും ഉള്ള പിടി വിട്ടു ഞാൻ മുറിയിലേക്ക് നടന്നു കയറി.." ശെരി ഒന്നും വേണ്ടാ… എനിക്കെന്തെങ്കിലും കഴിക്കാൻ എടുത്തു തരാമോ? വന്നിട്ടിത് വരെ ഒന്നും കഴിച്ചിട്ടില്ല ഞാൻ… "
അവസാനം ആയി കിച്ചുവേട്ടനത് പറഞ്ഞപ്പോളേക്കും ഞാൻ കതകിനടുത്തെത്തിയിരുന്നു….
" നിങ്ങടെ മറ്റവളോട് പോയി പറ….. "
കതകടച്ചു കുറ്റിയിടുന്നതിനു മുൻപ് ഞാൻ വിളിച്ചു പറഞ്ഞു . നേരെ കട്ടിലിലേക്ക് വന്നിരുന്നു… ഭിത്തിയിലെ കണ്ണാടിയിലേക്കു നോക്കി…. സ്വന്തം രൂപം പുച്ഛത്തോടെ എന്നെ തന്നെ നോക്കുന്നത്
ഞാൻ കണ്ടു…
" ച്ചെ.. അത്രയും പറയേണ്ടി ഇരുന്നില്ല "
" ഹേയ് അപ്പോൾ ഞാൻ അനുഭവിച്ച വിഷമവും വേദനയുമോ? അതിന്റെ പകുതി പോലും ആയിട്ടില്ല ഇത്…. "
മനസ്സിനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും
എന്നെ അലട്ടിയ വിഷമം മറ്റൊന്നായിരുന്നു….
" ഞാൻ തന്നെ അങ്ങേരുടെ മറ്റവൾ….? "
കഴിഞ്ഞു പോയ നല്ലതും ചീത്തയും ആയ നിമിഷങ്ങൾ ആലോചിച്ചു കുറച്ചു നേരം കൂടി അങ്ങനെ തന്നെ ഇരുന്നതിന് ശേഷം. ഞാൻ പതിയെ കതകു തുറന്നു പുറത്തേക്കിറങ്ങി. വാതിലതിനോടടുത്തുള്ള ടേബിളിൽ തല വച്ചിരിപ്പുണ്ടായിരുന്നു കിച്ചേട്ടൻ…..
ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു . സമൃദ്ധമായ വിഭവങ്ങളിൽ നിന്നു ഏട്ടനിഷ്ടമുള്ള ചോറും തോരനും സാമ്പാറും പിന്നെ രണ്ടു പപ്പടവും പ്ലേറ്റിൽ ആക്കി നേരെ അങ്ങേരുടെ മുന്നിലെ ടേബിളിൽ കൊണ്ട് പോയി വച്ചു.
ഒന്നും മിണ്ടാതെ അങ്ങേരതെടുത്തു കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നെന്നു തോന്നുന്നു. എടുത്തു തരാനാവശ്യപ്പെടാൻ ആരെയും പരിചയമില്ലല്ലോ കക്ഷിക്ക് … പിന്നെ തന്നേ എടുത്തു കഴിക്കുന്ന ശീലം പണ്ടേ ഇല്ല താനും…..
അൽപനേരം ഞാൻ അവിടെ തന്നെ നിന്നു.
" എന്തിനാ