അതും പറഞ്ഞു ചിന്നു ഒന്ന് ചിരിച്ചു. അപ്പോൾ ആണ് എനിക്ക് ഒന്ന് സമാദാനം ആയതു.. വേറെ പെണ്ണിന് വേണ്ടി അല്ലല്ലോ ചിന്നു പറഞ്ഞിട്ടല്ലേ…. " ആശ്വാസം ആയി… "
അറിയതെ കൈകൾ നെഞ്ചിൽ വച്ചു ഞാൻ പറഞ്ഞു.
" ഏതായാലും ചുള്ളൻ ആയിട്ടുണ്ടല്ലേ കുഞ്ഞേച്ചി…. പുള്ളിക്കാരിക്കും അങ്ങ് പിടിച്ചു.. ആ നോട്ടം കണ്ടില്ലായിരുന്നോ? പിന്നെ അഭിമാനം സമ്മതിക്കാതൊണ്ട ഇറങ്ങി പോയതാണ്….. "
ചിന്നുവിന്റെ തമാശക്ക് എല്ലാവരും ആർത്തു ചിരിച്ചു…. എനിക്കതിനത്ര ചിരിയൊന്നും വന്നില്ല….
" ഞ ഞ ഞ ….. "
അവളുടെ തമാശ ഏറ്റു വാങ്ങിയെന്ന വണ്ണം ഒന്നു കൊഞ്ഞനം കുത്തി കാട്ടി…
"ഏയ്… പതിയെ… പറയാൻ പറ്റില്ല. ചിലപ്പോൾ പുറത്തു നിന്നു എല്ലാം ഒളിഞ്ഞു കേൾക്കുന്നുണ്ടാകും കക്ഷി….. "
ചിരി നിർത്തി കിച്ചുവേട്ടൻ ഗൗരവത്തിൽ പറഞ്ഞു… " അയ്യോ..കണ്ടുപിടിച്ചു . " ഏതായാലും പിടിക്കപ്പെടുന്നതിനു മുൻപ് തന്നെ ഞാൻ അവിടെ നിന്നോടീ അടുക്കളയിലേക്കു കയറി…
അവിടെത്തെ തിരക്ക് കഴിഞ്ഞിറങ്ങിയപ്പോൾ അല്പം തമാസിച്ചു .. വീടിന്റെ പരിസരങ്ങളിൽ ഒക്കെ അങ്ങേരുടെ മുഖം ഒന്ന് ഓടിച്ചു നോക്കി .. പക്ഷെ കണ്ടില്ല. എവിടെ പോയോ എന്തോ?
"നീ ആരെയാ ഈ നോക്കുന്നത്? …. പോയി കിടക്കാൻ നോക്ക് പെണ്ണെ… രാവിലെ ചിന്നുവിന്റെ കൂടെ അമ്പലത്തിൽ പോകാൻ ഉള്ളതാ… "
അമ്മ വന്നു പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ കുറിച്ച് ഓർത്തത് തന്നെ. കിച്ചുവേട്ടനെ നോക്കാൻ ഒന്നും നിൽക്കാതെ നേരെ വീട്ടിലേക്കു നടന്നു.. അങ്ങേരു ഏട്ടന്റെ കൂടെ മദ്യസേവയിലായിരിക്കും എന്ന് കരുതി… പക്ഷെ ചെന്ന് പെട്ടത് കിച്ചുവേട്ടന്റെ മുന്നിലാണ്. വീടിന്റെ മുന്നിൽ ഏതോ കാരണവരോട് കത്തിയടിച്ചിരിക്കയാണ് കക്ഷി… കണ്ടിട്ടും കാണാത്തതു പോലെ ഞാൻ വീടിനകത്തേക്ക് കയറി ശര വേഗത്തിൽ മുറിക്കടുത്തേക്കു നടന്നു …. പക്ഷെ ഞാൻ പിടിക്കപ്പെട്ടു.. അങ്ങേരെന്നെ കൈയിൽ കയറി പിടിച്ചു നിർത്തി…
"എന്ത പെണ്ണെ നിനക്ക്? എത്ര സോറി പറഞ്ഞതാ ഞാൻ പിന്നെ എന്തിനാ എന്നോട് ഈ വഴക്ക്? "
ഞാനത് കേട്ടതായി കൂടി ഭവിക്കാതെ ആ കൈകൾ വിടുവിക്കാൻ ഒരു പാഴ് ശ്രമം നടത്തി. എവിടെ ആ യമണ്ടൻ കൈകൾക്കിടയിൽ പെട്ടു എന്റെ കൈ വേദനിച്ചതു മിച്ചം….
" എനിക്കൊന്നും കേൾക്കണ്ടാ…. എന്റെ കൈയിൽ നിന്നു വിട്…. "
ഗത്യന്തരം ഇല്ലാതെ ഞാൻ പറഞ്ഞു..
" നീ എന്തിനാ ഈ ചെറിയ കാര്യത്തിന് ഇത്ര വാശി പിടിക്കുന്നതെന്ന