കയറി വന്ന അയാളോട് ആദ്യം തോന്നിയത് ദേഷ്യം ആണ്. പക്ഷെ ആ മുഖത്തേക്ക് നോക്കിയാ എന്റെ മനസ്സ് പതറി പോകുന്നത് പോലെ തോന്നി…. ആ പഴയ ഓമനത്വം തിരിച്ചു കിട്ടിയ കിച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്ക് ആയില്ല… എന്തൊക്കെയോ ഒളിപ്പിച്ചു വച്ചതു പോലെ ഉള്ള ആ ചിരി കൂടി ആയപ്പോൾ എന്റെ പാതി ശൗര്യം എവിടെയോ ഒലിച്ചു പോയത് പോലെ…
" ഇല്ല ഞാൻ തളരില്ല.. ‘
എന്നു മനസ്സിൽ നൂറു തവണ പറഞ്ഞു ഞാനാ മുഖത്തു നിന്നു കണ്ണ് തിരിച്ചു.. എപ്പോഴും എന്നെ മെരുക്കാൻ ഉപയോഗിക്കുന്ന കിച്ചുവേട്ടന്റെ ഒരു ആയുധമാണാ പുഞ്ചിരി…
" ഇതിലൊന്നും ഈ അനുശ്രീ വീഴില്ല മോനെ…. "
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…
ഒരാഴ്ചയായി ഞാനിവിടെ വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുഷ്ടൻ ….. അയാളെ മനസ്സിൽ അറിയാവുന്ന ചീത്തയും വിളിച്ചു വീണ്ടും മനസ്സിൽ അയാളോടുള്ള വെറുപ്പിലുളവാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു… ചിന്നുവിനോടും കുഞ്ഞേച്ചിയോടും സംസാരിക്കുന്നതിനിടയിൽ എന്നെ അങ്ങേരു പാളി നോക്കുന്നുണ്ടായിരുന്നു..
" ഇയ്യാളീ കണ്ണിനകത്തു വല്ലതും വച്ചിട്ടുണ്ടോ….? നോക്കുമ്പോൾ
തന്നെ എനിക്ക് എന്തോ വല്ലാതാവുന്നു…. വൃത്തികെട്ടവൻ ….. നോക്കുന്ന കണ്ടില്ലേ….. "
ആ മുഖം കാണാതിരിക്കാൻ ആയി ഞാൻ തിരിഞ്ഞു നിന്നു…
"ഹും ഇവിടെ ഒരുത്തി വഴക്കും ഉണ്ടാക്കി വീട്ടിൽ നിന്നും വന്നു നിൽക്കുവാ. എന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് കൂടി ചെയ്യുന്നു കൂടി ഇല്ല…….. എന്റെ ദേവി….. "
എനിക്ക് നല്ലത് പോലെ ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു….. എന്തോ അയാളുടെ സാമിപ്യം എന്നെ വല്ലാതെയാക്കുന്നത് പോലെ.. തോന്നി..
" എന്റെ പൊന്നു കിച്ചു.. ദേ അതിനെ കൂടി ഒന്ന് ഗൗനിക്കട്ടോ… ഇല്ലെങ്കിൽ പിന്നെ അതു മതി….. രാവിലെ തുടങ്ങിയതാ നിന്നേം ചീത്ത വിളിച്ചോണ്ട് നടക്കാൻ ….. "
"ഈ കുഞ്ഞേച്ചിക് എന്താ… വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ടു ." . മനസ്സിൽ ഞാൻ ചിന്തിച്ചു… . ആ നിമിഷം എല്ലാം മനസ്സിൽ പറയ്യാനെ എനിക്ക് കഴിഞ്ഞുള്ളു… തിരിഞ്ഞവരെ ഒന്നു നോക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടത് പോലെ…..
" അല്ല നിങ്ങൾ എന്തിനാ ശെരിക്കും വഴക്കുണ്ടാക്കിയെ? എന്തോ വലിയ കാര്യമാണെന്ന് മാത്രെ എന്നോട് പറഞ്ഞോളു…… "
ചിന്നുവിന്റെ ശബ്ദം.
" അതെ . നീ വിളിച്ചില്ല മിണ്ടിയില്ല എന്നൊക്കെ ആയിരുന്നു പരാതി….