"
എന്റെ ഉറച്ച വാക്കുകൾ കെട്ടു അവൾ ഒന്ന് അമ്പരന്നു.. തിരിഞ്ഞവളെന്റെ അടുത്ത് കട്ടിലിൽ വന്നിരുന്നു….
" ശെരിക്കും എന്താ ചേച്ചി നിങ്ങൾ തമ്മിൽ പ്രശ്നം.? ആദ്യമായിട്ടാ ചേച്ചി ഇങ്ങനെ ഒക്കെ കിച്ചേട്ടനെ കുറിച്ച് പറയുന്ന കേൾക്കുന്നെ …. അല്ലെങ്കിൽ നിങ്ങടെ വഴക്ക് ഇത്രക്കൊന്നും പോകുന്നതല്ലല്ലോ…. കിച്ചുവേട്ടനോട് ചോദിച്ചിട്ട് ഒട്ടു പറയുന്നുമില്ല….. "
മറുപടി പറയാൻ കഴിയാതെ ഞാൻ അവളുടെ തോളിലേക്ക് ചെരിഞ്ഞു… കണ്ണുനീർ അലപം പൊടിഞ്ഞു അവളുടെ ചുരിധാറിനെ നനച്ചു….
" പറ ചേച്ചി… എന്താ പ്രശ്നം. നിങ്ങളുടെ സ്നേഹം ഒക്കെ കണ്ടിട്ട് അസൂയ തോന്നിട്ടുണ്ട് പലപ്പോഴും. എന്നിട്ട് ഇപ്പൊ എന്താ നിങ്ങൾക് പറ്റിയത്… "
" എന്നെ കൊണ്ട് ഇനി പറ്റില്ല ചിന്നു.. അയാളുടെ കൂടെ… എന്റെ വാക്കിന് ആ വീട്ടിൽ ഒരു വിലയും ഇല്ല.. എല്ലാം അയാള് പറയും പോലെ തന്നെ നടക്കണം… എനിക്ക് വയ്യ…. ഇനി… അതെന്താ എനിക്കും ആഗ്രഹങ്ങൾ ഒന്നും ഇല്ലേ ? … എനിക്ക് ഒന്നും പറയാൻ അനുവാദം ഇല്ലെന്ന് വച്ചാൽ…. "
എന്റെ വിഷമങ്ങൾ എല്ലാം ഞാൻ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയോട് പറഞ്ഞാശ്വസിച്ചു..
" അങ്ങേരുടെ സ്നേഹം
മുഴവനും അഭിനയം ആണ്…. എന്റെ ആഗ്രഹങ്ങൾക്ക് വിലയില്ലാത്തിടത് പിന്നെ എന്തിനാ ഞാൻ നിൽക്കുന്നെ….. "
" ശ്രീയേച്ചി ഇതെന്തൊക്കെയാ ഈ പറയണേ….. എനിക്കൊന്നും
മനസിലാവുനില്ല….. "
" ഈ ആണുങ്ങളുടെ സ്നേഹമെല്ലാം പുറമെ മാത്രം ഒള്ളു. ഉള്ള് വെറും കല്ലാ…. നിനക്കെല്ലാം വഴിയേ മനസിലാവും പെണ്ണെ…. നിനക്ക് എന്റെ ഗതി വരാതിരിക്കട്ടെ.. "
എല്ലാം തുറന്നു പറയാൻ മനസ്സ് അനുവദിച്ചില്ല . ഒന്നുമില്ലെങ്കിലും അങ്ങേര് എന്റെ ഭർത്താവല്ലേ…നീണ്ട നാലു വർഷത്തെ പ്രേമത്തിന് ശേഷം എനിക്ക് കിട്ടിയ എന്റെ ഏക സ്വത്ത്.പെട്ടന്ന് തന്നെ കതകു തള്ളി തുറന്നു കുഞ്ഞേച്ചിയും കുറെ പെൺപടകളും കൂടി മുറി കയ്യടക്കി. ചിന്നുവിന് മൈലാഞ്ചി ഇട്ടുകൊടുക്കാൻ അവർക്കൊപ്പം ഞാനും കൂടി.. എല്ലാവരുടെയും കളിയും ചിരിയും അതിനു ഇടയിൽ പെട്ടു ഞാനും എല്ലാം പതിയെ നിമിഷങ്ങൾകൊണ്ട് മറന്നു… എല്ലാം കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു വെറുതെ അലങ്കരിച്ച കല്യാണ വീടിന്റെ ഭംഗി ബാൽക്കണിയിൽ നിന്നാസ്വദിക്കുമ്പോൾ ആണ് ചിന്നുവും കുഞ്ഞേച്ചിയും വന്നത്…. തന്റെ കൈയിലെ മൈലാഞ്ചിയുടെ കട്ട പിടിച്ച വർണം എന്നെ കാട്ടി