ലുലു മാളിന്റെ യൂസഫലിനേം നിന്നേം പിടിച്ച് ഞാൻ സെക്യൂരിറ്റിയും ആക്കും!"
ഹേമന്ത് വാ പൊളിച്ച് തലയിൽ കൈവെച്ച് സന്ദീപിനെ നോക്കി.
"എന്റെ മിസ്സിനെ കിട്ടാനല്ലേ? ഇതും ചെയ്യും ഇതിലപ്പുറോം ചെയ്യും! കാണണോ നെനക്ക്!"
"കാണണം അളിയാ കാണണം!"
അവസാനം ഹേമന്ത് പറഞ്ഞു.
"ഞാൻ പേടിപ്പിക്കുന്ന ടോപ്പിക് പറഞ്ഞ് പറഞ്ഞ് നിന്നെ ഞാൻ മച്ചുവേഡ് ആക്കി. ഇനി നീ പോയി പ്രേമിക്ക്! പ്രേമിക്കളിയാ …മുമ്പിലും പിമ്പിലും വശത്തും ഒണ്ടെടാ ഞാൻ! നീ മിസ്സിനെയല്ല! മിസ്സിന്റെ അമ്മേനെ വരെ പ്രേമിച്ചോ! ശ്ശ്യേ! വളിപ്പ്! വളിപ്പ് !! സോറി ! ഒരു താളത്തിന് പറഞ്ഞതാ…ഞാനുണ്ടെടാ നിന്റെ കൂടെ. മോഹൻലാൽ മഞ്ജുവാര്യരോട് പറഞ്ഞ പോലെ എന്നും എപ്പോഴും…!"
സന്ദീപ് അവനെ നന്ദിയോടെ നോക്കി.
"പക്ഷെ പ്രധാനപ്രശ്നം ഇതൊന്നുമല്ല!"
തട്ടത്തിൽ മറയത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഹേമന്ത് പറഞ്ഞു.
"മാഡത്തിന് എന്റെ പ്രേമം അറിയത്തില്ല എന്നല്ലേ?"
സന്ദീപ് ചോദിച്ചു.
"ആമാ ആമാ!"
"അതിനാണ് നീ!"
സന്ദീപ് ഹേമന്തിനെ നോക്കി വിരൽ ചൂണ്ടി.
"നീ അറിയിക്കും! അത് ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ ബേസിക് ഡ്യൂട്ടി ആണ്. നാളിന്ന് വരെയുള്ള പ്രണയങ്ങളുടെ
ചരിത്രത്തിൽ ഒരു ബെസ്റ്റ് ഫ്രണ്ട് ഇടം കണ്ടെത്തുന്നതിവിടെയാണ്. ഓക്കേ!"
സന്ദീപ് അവന്റെ കോളറിൽ പിടിച്ച് ഉലച്ച് ഉച്ചത്തിൽ ചോദിച്ചു.
"ഓക്കേ! ഓക്കേ!"
നിവൃത്തിയില്ലാത്ത സ്വരത്തിൽ ശബ്ദം താഴ്ത്തി ഹേമന്ത് പറഞ്ഞു.
പിറ്റേ ദിവസം ഹേമന്ത് ലത്തീഫയെ തനിച്ച് കണ്ട് സംസാരിക്കാൻ ശ്രമിച്ചു.
ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ബാത്റൂമിലേക്ക് നടക്കുമ്പോൾ അവൾ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ്റിൽ നിന്നിറങ്ങി പുറത്തേക്ക് പോകുന്നത് അവൻ കണ്ടു.
"മിസ്സ് മിസ്സ്…"
അവൻ ഉച്ചത്തിൽ വിളിച്ച് അവളുടെ പിന്നാലെ ചെന്നു.
അവൾ തിരിഞ്ഞു നിന്നു.
"ഒരു എമർജൻസി കാര്യംപറയാൻ…"
"അതിലും വലിയ ഒരു എമെർജെൻസിക്ക് പോകുവാ ഞാൻ!"
ലത്തീഫ ഗൗരവത്തിൽപറഞ്ഞു.
"എന്താ എന്ന അർത്ഥത്തിൽ ഹേമന്ത് അവളെ നോക്കി.
ലത്തീഫ അപ്പോൾ ഗൗരവം വിടാതെ ഇടത് കൈയിലെ ചെറുവിരൽ ഉയർത്തി കാണിച്ചു.
"ഓ! മുള്ളാൻ പോകുവാരുന്നോ?"
അവൻ പെട്ടെന്ന് ചോദിച്ചു.
ലത്തീഫ അവനെ രൂക്ഷമായി നോക്കി.
പിന്നെ പൊട്ടിച്ചിരിച്ചു.
"പോടാ!"
പിന്നെ അവൾ തിരിഞ്ഞ് വാഷ്റൂമിന്റെ നേരെ പോയി.
ഹേമന്തും തിരക്കിട്ട് പോയി മൂത്രമൊഴിച്ച് തിരിച്ചു വന്ന് ലത്തീഫയെ കണ്ട സ്ഥലത്ത്