കല്യാണം ഒക്കെ കഴിഞ്ഞു പല സ്ഥലങ്ങളിലാണ് . എങ്കിലും അമ്മാവന്‍ ഒരാളുണ്ട്. ഒരിക്കല്‍ എങ്കിലും പോണം എന്നുണ്ട്. പക്ഷെ അവരെ ഒക്കെ കാണാന്‍ ഉള്ള കരുത്തില്ല എനിക്ക്.. ശബ്ദത്തിലെ മാര്‍ദ്ദവം ഇല്ലാണ്ടാകുന്നു വരികള്‍ക്കവസാനമാകുമ്പോഴേക്കും.
നമുക്ക് ഒരിക്കല്‍ പോയാലോ, ഒരു യാത്ര, തനിച്ച്, ഞാനും രാഖിയും മാത്രം. ഞാന്‍ വണ്ടി ഓടിച്ചോളാം. ങും, എന്തു പറയുന്നു, അതിനു മുന്‍പ് നമുക്ക് നേരിട്ട് കാണണ്ടേ?
അതെ. ആദ്യം ഒന്നു പരിചയപ്പെടണം. എവിടെയാണ് വരേണ്ടതെന്നു പറയൂ. ഞാന്‍ വരാം. ആ ശബ്ദത്തില്‍ ഒരു ദൃഡനിശ്ചയത്തിന്റെ നിഴലുണ്ടായിരുന്നു.
രാഖിക്ക് നല്ലതായി തോന്നുന്ന ഒരിടം പറയൂ. ഞാന്‍ എത്തിക്കോളം. ഞാന്‍ ഇന്ന് കോയമ്പത്തൂരാണ്. നാളെ വൈകീട്ട് മുതല്‍ ഫ്രീ ആണ്. രാത്രി വേണമെങ്കില്‍ കോഴിക്കോടെത്താം.
അയ്യോ രാത്രി വേണ്ട. 6 മണിക്കു മുന്‍പ് എനിക്ക് വീടെത്തണം
ശരി. എങ്കില്‍ നാളെ ഞാന്‍ കോഴിക്കോടെത്തി താമസിക്കാം. മറ്റന്നാള്‍ രാവിലെ നമുക്ക് കാണാം. അതിനിടക്ക് എനിക്ക് വരേണ്ട സ്ഥലത്തെ ലൊക്കേഷന്‍ അയച്ചു തരുമോ. വാറ്റ്‌സാപ്പിട്ടാലും മതി.
അയ്യോ, എനിക്ക് ഡാറ്റ
ഇല്ല. ഞാന്‍ നാളെ റീലോഡ് ചെയ്തിട്ട് അയക്കാം.
എനിക്ക് ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചു ഇടക്കിടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു. അത്.
ഒരു നിമിഷം ഞാന്‍ തിരിച്ചു വിളിക്കാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അവളുടെ സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റ് തുറന്നു, അവളുടെ നമ്പര്‍ സെര്‍ച്ച് ചെയ്തു അതിന്റെ പ്ലാന്‍ കണ്‍ടെത്തിയെടുത്തു. പിന്നെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 6 മാസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/വൊയ്‌സ് പാകേജ് എടുത്ത് റീചാര്‍ജ്ജ് ചെയ്തു കൊടുത്തു. എന്റെ കണ്ണ് ചെറുതായി നനഞ്ഞു വന്നു. ഒരു നിമഷം ഡാറ്റയോ വൈഫൈയോ കിട്ടാതായാല്‍ എനിക്കുണ്ടാവുന്ന വിഷമം ആയിരുന്നില്ല അതിനു കാരണം. മറ്റേന്തോ നിവൃത്തികേടുകൊണ്ട് ഒരു അപരിചിതനെ സല്‍കരിക്കാനൊരുങ്ങുന്ന്അ ഒരു സ്ത്രീയുടെ അവസ്ഥയിലുള്ള മനസ്സലിവായിരുന്നു അത്. എങ്കിലും ഞാന്‍ അവളെ ഇകഴ്ത്തുകയാണല്ലോ എന്ന മനോവിഷമവും കൂടിയുണ്ടായിരുന്നു.
ഒന്നു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ എനിക്ക് കോള്‍ വന്നു. ഞാന്‍ കട്ട് ചെയ്ത് തിരിച്ചു വിളിക്കാം