kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
215881
Back39/40Next
നമുക്ക് പോവാം. എങ്ങനെയാണ് പോകുന്നത്. എനിക്കും കൂടെ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ‘ ‘ഇപ്പഴോ? ‘ ഞാന്‍ പുരികം ഉയര്‍ത്തി. "പിന്നെ എപ്പോഴാ. വൈകരുതെന്നാണ് ഡോക്റ്റര്‍ പറഞ്ഞത്. ‘ ഞങ്ങള്‍ പോകുന്ന വഴിക്ക് ഓഫീസില്‍ നിര്‍ത്തി അവള്‍ക്കുള്ള അപ്പോയ്ന്റ്മന്റ് ലറ്ററും മറ്റും ഒപ്പിട്ടു. മാനേജറെ കൊണ്ട് അതെല്ലാം കൊടുപ്പിച്ചു. പിറ്റേന്നത്തെ വൈകുന്നേരത്തെ ഫ്‌ലൈറ്റ് ബുക്ക് ചെയ്തു. അവളെ മിക്കവാറും അന്ന് ട്രയിനില്‍ മടക്കി അയക്കണം എന്ന് തന്നെയായിരുന്നു എന്റെ പദ്ധതി. അവളുടെ ഈയൊരും മുഖം കാണെണ്ടിവരുമെന്ന് മാത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. അവള്‍ അടുത്ത ആഴ്ച ജോലിക്ക് പ്രവേശിക്കുവാന്‍ വരുമല്ലോ അപ്പോഴേക്കും ചെന്നൈയില്‍ പോയി തിരിച്ചു വരാം എന്നു കരുതി. കാറില്‍ കയറുമ്പോളേക്കും അവള്‍ പഴയ രാഖിയായിട്ടുണ്ടായിരുന്നു. ഫോണ്‍ വിളിച്ച് അമ്മയോട് ജോലി ശരിയായ കാര്യം പറഞ്ഞു. അവളുടെ വാക്കുകളില്‍ സന്തോഷത്തേക്കാല്‍ നിശ്ചയദാര്‍ഢ്യമായിരുന്നു നിഴലിച്ചിരുന്നത്. ഫോണില്‍ പഴയ പരസ്യം എടുത്തു നോക്കി. പുതിയ കുറേ എങ്ക്വയറീസ് വന്നിട്ടുണ്ട്. മുന്‍പ്


ഡീറ്റെയില്‍ ചോദിച്ച് അയച്ച മറുപടിക്കു റിപ്ലൈ വന്നിട്ടുന്‍ട്. അമൃത, 28 വയസ്സ്, തേവര. ഞാന്‍ എന്റെ പരസ്യം മുഴുവനായി ചെയ്തു കളഞ്ഞു. "ഇനി ഇതിന്റെ ആവശ്യമില്ലല്ലൊ.. ‘ രാഖിയെ എന്നെ നോക്കി. അവള്‍ എന്റെ കയ്യില്‍ പിടിച്ചു, ഒന്നും സംഭവിക്കില്ല എന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു. ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങി, വാമന മൂര്‍ത്തി ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അവള്‍ എന്നോട് കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്റെ വണ്ടിയില്‍ നിന്ന് ദേവി വീണ്ടും പോയതു പോലെ തോന്നി. അല്പ സമയത്തിനുശേഷം രാഖി തിരിച്ചു വന്നു. എന്നെ പ്രസാദ ചന്ദനം തൊടുവിച്ചു തന്നു. എന്നിട്ട് മുടിയെടുത്ത് മുന്നിലേക്കിട്ട് എന്ന് നോക്കി പുറത്തേക്കു നോക്കാന്‍ പറഞ്ഞു. അപ്പോഴാണ് അവിടെ മുല്ലപ്പൂ വില്‍കുന്ന സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ ഇറങ്ങിച്ചെന്ന് രണ്ടു മുഴം മുല്ലപ്പൂ വാങ്ങി തിരിച്ചു വന്നു. രാഖി മുഖ തിരിച്ച് നിന്നു. എന്നോട് മുല്ലപ്പൂ ചൂടിച്ചു കൊടുക്കാന്‍ പറയുകയാണ്. ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കുമ്പോള്‍ പോലും അവള്‍ ഇത്ര സന്തോഷം അനുഭവിക്കുന്നതായി തോന്നിയില്ല. ഞാന്‍


© 2025 KambiStory.ml