kambi story, kambi kathakal

Home

Category

ഇന്റർനെറ്റിലെ സുന്ദരി

By Admin
On 09-07-2022
215521
Back32/40Next
അതായിരുന്നില്ല എങ്കിലും എനിക്ക് തോന്നിയത് പറഞ്ഞു എന്നു മാത്രം. ബുദ്ധമതം എനിക്ക് ഇഷ്ടമായിരുന്നു. ആരെയും ഹനിക്കാത്ത അഹിംസയുടെ വാദക്കാര്‍. ലോകത്തിലെ ഏറ്റവും സൗമ്യശീലരായവര്‍ ബുദ്ധമതക്കാരാണെന്നാണ് എന്റെ പക്ഷം. സ്‌റ്റ്രേഞ്ജ്! അവള്‍ ഒരു വാക്കിലൊതുക്കി. "കോടീശ്വരന്മാര്‍ക്ക് ഒരു പക്ഷെ അഗ്‌നോസ്റ്റിക്കുകളാവാം. പക്ഷെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ ദൈവവിശ്വാസികളായിപോവും" അവളുടെ ഫിലോസഫി എനിക്ക് പുതുതായിരുന്നില്ല "കോടീശ്വമ്ന്മാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ല എന്നാരു പറഞ്ഞു. എല്ലാര്‍ക്കും അവരുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. ആ സമയത്ത് ദൈവത്ത് വിളിച്ച് കരയുകയല്ലാതെ അത് സ്വയം തീര്‍ക്കാന്‍ ശ്രമിക്കണം." ഞാന്‍ അവളുടെ തത്വശാസ്ത്രത്തിനെതിരെ പിടിച്ച് നില്‍കാന്‍ ശ്രമിച്ചു. എങ്കിലും ഈ ചര്‍ച്ച മുന്നോട്ടു പോയാല്‍ അടി പിടിയാവും എന്നെനിക്കറിയാമായിരുന്നു. അതു കൊണ്ട് ഞാന്‍ വിഷയം തിരിച്ചുവിടാന്‍ ശ്രമിച്ചു. "രാഖിക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ?" "ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്തേ?" "ഹേയ്, ഒന്നുമില്ല. വിദേശത്തൊക്കെ


പോവേണ്ടി വരികയാണെങ്കില്‍ പാസ് പോര്‍ട്ട് അത്യാവശ്യമല്ലേ.?" "ആരു വിദേശത്തു പോണു. ഇപ്പോള്‍ തന്നെ ഈ ദൂരം യാത്ര ചെയ്തത് തന്നെ എത്ര നാള്‍ കഴിഞ്ഞിട്ടാണ്." "പറയാന്‍ പറ്റില്ലല്ലോ. എപ്പോഴാണ് അതിനുള്ള യോഗം വരികയെന്ന് പറയാന്‍ പറ്റില്ല. കൈനോട്ടക്കാരെയൊക്കെ കണ്ട് വച്ചാല്‍ കൃത്യമായി പറഞ്ഞു തരും. ‘ എന്റെ ശബ്ദത്തിനു അല്പം മാറ്റം വന്നപോലെ എനിക്കു തോന്നി. അടുത്തിടെയായി ഫോണ്‍ ചെയ്യുമ്പോള്‍ല്പലരും ആരാണെന്ന് ചോദിക്കാറുണ്ട്. ശബ്ദം അത്രക്കു മാറിയിരിക്കുന്നു. എന്നാലും രാഖിക്ക് അറിയാന്‍ വഴിയില്ല. രണ്ടു ദിവസം കൊണ്ട് അത്ര മാറ്റമൊന്നുമില്ലല്ലോ. തൃശ്ശൂരു നിന്നും ചാലക്കുടി വഴി എറണാകുളത്തേക്ക് പോകാനായിരുന്നു ഞാന്‍ ആദ്യം പരിപാടിയിട്ടത്, എങ്കിലും വാളാഞ്ചേരിയില്‍ നിന്ന് പൊന്നാനി വഴി പോകാമെന്നു വച്ചു പിന്നീട്, ഏതെങ്കിലും ബീച്ചിനരുകിലുള്ള ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. രാഖിക്കും അതു സമ്മതമായിരുന്നു. ഉച്ചയോടെ മഴച്ചാറല്‍ തുടങ്ങിയിരുന്നു. വിശപ്പും ഞാന്‍ ആനോത്ത് ബീച്ച് കഴിഞ്ഞയുടെനെയുള്ള ഹോട്ടലും റിട്രീറ്റ് സെന്ററുമുള്ളയിടത്തേക്ക്


© 2025 KambiStory.ml